പാലക്കാട് : നടൻ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ സ്വീകാര്യത വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജയസാധ്യത പരിഗണിച്ച് സിറ്റിംഗ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിംഗ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയത്.
Read MoreTag: ramesh pisharody
പിഷാരടിയും പോത്തും ! പോത്തുകളുടെ വിശേഷം പറഞ്ഞ് പെറ്റ്ഫ്ളിക്സ്;വീഡിയോ വന്‍ഹിറ്റ്…
മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കോമേഡിയനുമൊക്കെയാണ് രമേഷ് പിഷാരടി. ഇപ്പോള്‍ പിഷാരടിയുടെ പുതിയ പരിപാടിയായ പെറ്റ്ഫ്ളിക്സ് ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. തന്റെ യു ട്യൂബ് ചാനലായ രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്സില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ പരിപാടിയാണ് പെറ്റ്ഫ്ളിക്സ്. നാം നമ്മുടേതാക്കി വളര്‍ത്തുന്ന, വളരെ പ്രത്യേകതകളുള്ള പക്ഷിമൃഗാദികളും മറ്റ് ജീവജാലങ്ങളുമൊക്കെ പെറ്റ്ഫ്ളിക്സില്‍ അതിഥികളായെത്തും. ആദ്യ എപ്പിസോഡില്‍ത്തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പം കൂടിയ പോത്തുകളാണ് വരുന്നത്. രാജമാണിക്യം സിനിമയിലെ ബെല്ലാരി രാജയുടെ കലിപ്പ് തീര്‍ക്കാന്‍ പോണവന്മാരാണ് ഈ പോത്തുകളാണ് ഇവരെന്നാണ് ആദ്യ എപ്പിസോഡിന്റെ തന്നെ തലക്കെട്ട്. 21 കോടി രൂപ വരെ വിലയുള്ള പോത്തുകളുടെ വിശേഷങ്ങള്‍ ഈ സീരീസിലൂടെ കാണാനാകും. ഇതേക്കുറിച്ച് പിഷാരടി പറയുന്നതിങ്ങനെ…’ഇഷ്ടമുള്ള ജോലി ചെയ്യാന്‍ കഴിയുക എന്നത് ഒരു വലിയ ഭാഗ്യമാണ്. അങ്ങനെയായാല്‍പ്പിന്നെ അത് നമുക്കൊരു ജോലിയായി തോന്നുകയില്ല. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി സ്റ്റേജിലും ടെലിവിഷനിലും…
Read More