ക​ഞ്ച​ന്‍ എ​ലി​ക​ള്‍ ! സ്റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 581 കി​ലോ ക​ഞ്ചാ​വ് എ​ലി തി​ന്നു തീ​ര്‍​ത്ത​താ​യി പോ​ലീ​സ് കോ​ട​തി​യി​ല്‍…

വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 581 കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ലി തി​ന്ന​താ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ്. കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് മ​ഥു​ര പൊ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ഥു​ര​യി​ലെ ഷെ​ല്‍​ഗ​ഢ്, ഹൈ​വേ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 581 കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ലി തി​ന്നെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. അ​തി​നാ​ല്‍ തൊ​ണ്ടി​മു​ത​ല്‍ ഹാ​ജ​രാ​ക്കാ​നാ​വി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വ് ഹാ​ജ​രാ​ക്കാ​ന്‍ ഈ ​വ​ര്‍​ഷം ആ​ദ്യം കോ​ട​തി പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ക​ഞ്ചാ​വ് മു​ഴു​വ​ന്‍ എ​ലി തി​ന്നെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. എ​ലി​ക​ള്‍ കാ​ഴ്ച​യ്ക്കു ചെ​റു​താ​ണെ​ങ്കി​ലും ഭ​യ​ങ്ക​ര ശ​ല്യ​ക്കാ​രാ​ണെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ​യ്ക്കു പോ​ലീ​സി​നെ​യൊ​ന്നും പേ​ടി​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​താ​യി ഐ​എ​എ​ന്‍​എ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​റു​പ​തു ല​ക്ഷ​ത്തി​ന്റെ ക​ഞ്ചാ​വാ​ണ് എ​ലി​ക​ള്‍ തി​ന്നു ന​ശി​പ്പി​ച്ച​ത്. ഇ​തി​നു തെ​ളി​വു ഹാ​ജ​രാ​ക്കാ​ന്‍ അ​ഡീ​ഷ​ന​ല്‍ ജി​ല്ലാ ജ​ഡ്ജി മ​ഥു​ര എ​സ്എ​സ്പി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.…

Read More

ഹോട്ടലിലെത്തിയ വിദ്യാര്‍ഥികള്‍ കണ്ടത് റാക്കില്‍ ഭക്ഷണം ‘ടെസ്റ്റ്’ ചെയ്യുന്ന എലിയെ ! വീഡിയോ പിടിച്ചതോടെ ഹോട്ടലിന്റെ കാര്യത്തില്‍ തീരുമാനമായി…

കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ റാക്കില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എലിയെ കണ്ടതോടെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയതിനു പിന്നാലെയാണ് നടപടി. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണ വിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്പെന്‍ഡ്…

Read More

വീടിനുള്ളിലെ ശുചിമുറിയില്‍ കയറിയ എലിയെ കുടുക്കാന്‍ കയറിയ ദമ്പതികള്‍ കുടുങ്ങി ! ചാത്തന്നൂരില്‍ ഒരു എലി വരുത്തിയ വിന ഇങ്ങനെ…

വീടിനുള്ളിലെ ശുചിമുറിയില്‍ കയറിയ എലിയെ പിടിക്കാന്‍ കയറി ദമ്പതികള്‍ പെട്ടു. വാതില്‍ അടഞ്ഞ് ഇരുവരും ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ഇരുവരും നിലവിളിച്ചെങ്കിലും രണ്ടു മണിക്കൂറിനു ശേഷം മാത്രമാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് എത്തി ഇരുവരെയും രക്ഷിച്ചു.ചാത്തന്നൂര്‍ ഊറാംവിള ഓഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ 6നാണു സംഭവം. ദമ്പതികള്‍ മാത്രമാണു വീട്ടിലുള്ളത്. മക്കള്‍ ബെംഗളൂരുവിലാണ്. രാവിലെ വീട്ടിനുള്ളില്‍ കണ്ട എലി ശുചിമുറിയിലേക്കു കയറിയപ്പോള്‍ ഇരുവരും പിന്നാലെ കയറി വാതിലും അടച്ചു. എലിയെ കണ്ടെത്താന്‍ കഴിയാതായതോടെ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ശുചിമുറിയിലാണ് ഇരുവരും കുടുങ്ങിയത്. വെന്റിലേഷന്‍ ഭാഗത്തു കൂടി ഉറക്കെ വിളിച്ചെങ്കിലും ആരും കേട്ടില്ല. പിന്നീടു ശുചിമുറിയിലെ പ്ലാസ്റ്റിക് കപ്പിന്റെ ചുവടു ഭാഗം പൊട്ടിച്ചു മെഗാഫോണ്‍ പോലെ ആക്കി അതില്‍ കൂടി രക്ഷിക്കണേ എന്നു നിര്‍ത്താതെ ഉറക്കെ വിളിക്കുകയായിരുന്നു. അയല്‍വീട്ടിലെത്തിയ അതിഥികളാണ്…

Read More