ക​ഞ്ച​ന്‍ എ​ലി​ക​ള്‍ ! സ്റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 581 കി​ലോ ക​ഞ്ചാ​വ് എ​ലി തി​ന്നു തീ​ര്‍​ത്ത​താ​യി പോ​ലീ​സ് കോ​ട​തി​യി​ല്‍…

വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 581 കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ലി തി​ന്ന​താ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ്.

കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് മ​ഥു​ര പൊ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ഥു​ര​യി​ലെ ഷെ​ല്‍​ഗ​ഢ്, ഹൈ​വേ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 581 കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ലി തി​ന്നെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

അ​തി​നാ​ല്‍ തൊ​ണ്ടി​മു​ത​ല്‍ ഹാ​ജ​രാ​ക്കാ​നാ​വി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വ് ഹാ​ജ​രാ​ക്കാ​ന്‍ ഈ ​വ​ര്‍​ഷം ആ​ദ്യം കോ​ട​തി പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ക​ഞ്ചാ​വ് മു​ഴു​വ​ന്‍ എ​ലി തി​ന്നെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. എ​ലി​ക​ള്‍ കാ​ഴ്ച​യ്ക്കു ചെ​റു​താ​ണെ​ങ്കി​ലും ഭ​യ​ങ്ക​ര ശ​ല്യ​ക്കാ​രാ​ണെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​വ​യ്ക്കു പോ​ലീ​സി​നെ​യൊ​ന്നും പേ​ടി​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​താ​യി ഐ​എ​എ​ന്‍​എ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അ​റു​പ​തു ല​ക്ഷ​ത്തി​ന്റെ ക​ഞ്ചാ​വാ​ണ് എ​ലി​ക​ള്‍ തി​ന്നു ന​ശി​പ്പി​ച്ച​ത്. ഇ​തി​നു തെ​ളി​വു ഹാ​ജ​രാ​ക്കാ​ന്‍ അ​ഡീ​ഷ​ന​ല്‍ ജി​ല്ലാ ജ​ഡ്ജി മ​ഥു​ര എ​സ്എ​സ്പി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി.

നേ​ര​ത്തെ ഇ​റ്റാ​വ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​മാ​ന​മാ​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. 1400 കാ​ര്‍​ട്ട​ണ്‍ മ​ദ്യം എ​ലി​ക​ള്‍ കു​ടി​ച്ചു​തീ​ര്‍​ത്തെ​ന്നാ​ണ് അ​ന്നു പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ഇ​ത് അ​ന്വേ​ഷി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​ര്‍ മ​ദ്യം മ​റി​ച്ചു​വി​റ്റ​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment