ഒടുവില്‍ പെങ്ങളൂട്ടിയ്ക്കും കാറായി ! ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കാറു വാങ്ങിയത് ലോണെടുത്ത്; പെങ്ങളൂട്ടിയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ…

ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് ഒടുവില്‍ അങ്ങനെ കാറായി. മുമ്പ് പെങ്ങളൂട്ടിയ്ക്കു കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണഗ്രസിന്റെ പണപ്പിരിവ് ഏറെ വിവാദമായിരുന്നു. 2019 ജൂലൈയിലായിരുന്നു ഈ വിവാദങ്ങളെല്ലാം. മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ വാങ്ങി നല്‍കാന്‍ പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കമാണ് വന്‍വിവാദമായത്. എംപി എന്ന നിലയില്‍ പ്രതിമാസം ശമ്പളവും അലവന്‍സുമടക്കം 1.90 ലക്ഷം രൂപ ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ നാനാകോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. കെപിസിസി അധ്യക്ഷന്‍ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നല്‍കി യൂത്ത് കോണ്‍ഗ്രസുകാര്‍ തടിയൂരി. ബുക്ക് ചെയ്‌തെന്ന് പറയപ്പെടുന്ന മഹീന്ദ്ര മരാസോയും രമ്യയുടെ വാഹന മോഹവുമൊക്കെ…

Read More

‘എന്റെ മോളെ സഹായിച്ച എല്ലാവര്‍ക്കും ആയിരം നന്ദി ! എന്റെ മകള്‍ അത്രയ്ക്കു കഷ്ടപ്പെട്ടു; ആനന്ദക്കണ്ണീര്‍ പൊഴിച്ച് രമ്യ ഹരിദാസിന്റെ അമ്മ…

ഹാട്രിക് വിജയം പ്രതീക്ഷിച്ചിരുന്ന പി.കെ ബിജുവിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു എല്ലാവരും പെങ്ങളൂട്ടിയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന രമ്യ ഹരിദാസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത്.സിപിഎമ്മിന്റെ കോട്ടയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് അവതരിപ്പിക്കുമ്പോള്‍ ജയസാധ്യത ഏറെ അകലെയായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെ, ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് രമ്യ ജനഹൃദയങ്ങള്‍ കീഴടക്കി. ആക്രമണങ്ങള്‍ക്കിരയായ ആലത്തൂരിന്റെ ‘പെങ്ങളൂട്ടി’ ഒടുവില്‍ ചരിത്ര വിജയം നേടിയപ്പോള്‍ സന്തോഷം അലതല്ലുകയാണ് രമ്യയുടെ വീട്ടിലും. ‘എന്റെ മോളെ സഹായിച്ച എല്ലാവര്‍ക്കും ആയിരം നന്ദി.’ രമ്യയുടെ അമ്മ രാധ ഹരിദാസ് പറഞ്ഞു. വിജയിച്ച ശേഷം രമ്യ മാധ്യമങ്ങളെ കാണുന്ന രംഗം നാട്ടുകാര്‍ക്കൊപ്പം രാധയും ടിവിയില്‍ കണ്ടു. ‘കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാളമേ….’ എന്ന ഗാനം രമ്യ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആലപിക്കുന്നതു കണ്ടപ്പോള്‍ രാധയുടെ കണ്ണുകള്‍ നിറഞ്ഞു. ‘ഈ വിജയം എന്റെ മകള്‍ക്ക് ആലത്തൂരുകാര്‍ നല്‍കിയ സ്നേഹസമ്മാനം’ രാധ…

Read More

എ വിജയരാഘവന്‍ ഈ വീടിന്റെ ഐശ്വര്യം ! രമ്യ ഹരിദാസിന്റെ വിജയത്തില്‍ എ വിജയരാഘവന്റെ പങ്കിനെ പരിഹസിച്ച് എന്‍ എസ് മാധവന്‍…

ഇടതുപക്ഷത്തിന്റെ കോട്ടകളില്‍ ഒന്നായി കരുതപ്പെട്ടിരുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നേടിയ അട്ടിമറി വിജയം സിപിഎമ്മിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 15,8968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയിച്ചത്. ഈ അവസരത്തില്‍ എ വിജയരാഘവനെ പരിഹസിച്ചു കൊണ്ട് എന്‍ എസ് മാധവന്‍ രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ‘എ വിജയരാഘവന്‍ ഈ വീടിന്റെ ഐശ്വര്യം. ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്’- എന്നാണ് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. നിരവധി ആളുകളാണ് എന്‍ എസ് മാധവന്റെ ട്വീറ്റിന് താഴെ കമന്റുകളുമായി സജീവമായത്. രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്റെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രമുഖര്‍ രമ്യയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. "എ വിജയരാഘവൻ ഈ വീടിന്റെ ഐശ്വര്യം" ആലത്തൂരിൽ ഒരു…

Read More

ജയമുറപ്പിച്ച് രമ്യ ഹരിദാസ്‌ ? മത്സരഫലം വരുന്നതിനു മുമ്പുതന്നെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചേക്കും; തോറ്റാലും ഇനി ആലത്തൂരില്‍ സജീവമാകും…

ജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. ഈ സാഹചര്യത്തില്‍ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ രാജിവെച്ചേക്കുമെന്നാണ് സൂചന. 19 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. ഇത് കണക്കിലെടുത്ത് തന്ത്രപരമായ നിലപാടാണ് രമ്യ എടുക്കുന്നത്. ആലത്തൂരിന്റെ പെങ്ങളൂട്ടിയെ ഇനി ആലത്തൂരുകാര്‍ക്ക് വിട്ടുകൊടുക്കാനാണ് കോണ്‍ഗ്രസിന്റേയും തീരുമാനം. രമ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് പദവിയും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. അപ്പോള്‍ ബ്ലോക്ക് കക്ഷിനില ഒമ്പതുവീതമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തുല്യനില വരുകയും നറുക്കെടുപ്പ് ആവശ്യമായി വരുകയും ചെയ്യും. ഇത് കോണ്‍ഗ്രസിന് പ്രതിസന്ധിയായി മാറും. ഇപ്പോള്‍ രമ്യ രാജിവച്ചാല്‍ ലോക്‌സഭാ ഫലപ്രഖ്യാപനത്തിനുമുമ്പേ ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. അങ്ങനെ വന്നാല്‍ വോട്ടെടുപ്പില്‍ വീണ്ടും ജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. ഫല പ്രഖ്യാപനം വരും വരെ രമ്യയ്ക്ക് അംഗത്വം തുടരാനാകുന്നതാണ്…

Read More