മ​ണി​മ​ല​യി​ല്‍ ബൈ​ക്ക് യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജീ​വ​നെ​ടു​ത്ത​ത് കെ ​എം മാ​ണി ജൂ​നി​യ​ര്‍ ഓ​ടി​ച്ച കാ​ര്‍ ! ഇ​ല്ലാ​താ​യ​ത് ഒ​രു കു​ടും​ബ​ത്തി​ന്റെ ആ​ശ്ര​യം…

കോ​ട്ട​യം മ​ണി​മ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം ഓ​ടി​ച്ച​ത് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ ​മാ​ണി​യു​ടെ മ​ക​ന്‍ കെ ​എം മാ​ണി ജൂ​നി​യ​ര്‍. അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ട കെ ​എം മാ​ണി ജൂ​നി​യ​റി​നെ സ്റ്റേ​ഷ​ന്‍ ജാ​മ്യം ന​ല്‍​കി വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ മ​ണി​മ​ല പ​താ​ലി​പ്ളാ​വ് കു​ന്നും​പു​റ​ത്ത് താ​ഴെ യോ​ഹ​ന്നാ​ന്‍ മാ​ത്യു​വി​ന്റെ മ​ക​ന്‍ ജി​ന്‍​സ് ജോ​ണ്‍, സ​ഹോ​ദ​ര​ന്‍ ജി​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കെ​എ​ല്‍ 7 സി​സി 1711 എ​ന്ന ന​മ്പ​രി​ലു​ള്ള ഇ​ന്നോ​വ ക്രി​സ്റ്റ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തെ കു​റി​ച്ച് വ​സ്തു​താ​പ​ര​മാ​യി ത​ന്നെ എ​ഫ് ഐ ​ആ​റി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. മൂ​വാ​റ്റു​പു​ഴ പു​ന​ലൂ​ര്‍ റോ​ഡി​ല്‍ മ​ണി​മ​ല ഭാ​ഗ​ത്ത് നി​ന്നും ക​രി​ക്കാ​ട്ടൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ച് പോ​യ ഇ​ന്നോ​വാ കാ​റി​ന്റെ ഭാ​ഗ​ത്താ​ണ് തെ​റ്റെ​ന്ന് എ​ഫ്‌​ഐ ആ​ര്‍ പ​റ​യു​ന്നു. ഉ​ദാ​സീ​ന​മാ​യും മ​നു​ഷ്യ ജീ​വ​ന് അ​പ​ക​ടം വ​ര​ത്ത​ക്ക​വി​ധം ഓ​ടി​ച്ചെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. എ​ട്ടാം തീ​യ​തി…

Read More

ഒടുവില്‍ പെങ്ങളൂട്ടിയ്ക്കും കാറായി ! ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കാറു വാങ്ങിയത് ലോണെടുത്ത്; പെങ്ങളൂട്ടിയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ…

ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് ഒടുവില്‍ അങ്ങനെ കാറായി. മുമ്പ് പെങ്ങളൂട്ടിയ്ക്കു കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണഗ്രസിന്റെ പണപ്പിരിവ് ഏറെ വിവാദമായിരുന്നു. 2019 ജൂലൈയിലായിരുന്നു ഈ വിവാദങ്ങളെല്ലാം. മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ വാങ്ങി നല്‍കാന്‍ പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കമാണ് വന്‍വിവാദമായത്. എംപി എന്ന നിലയില്‍ പ്രതിമാസം ശമ്പളവും അലവന്‍സുമടക്കം 1.90 ലക്ഷം രൂപ ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ നാനാകോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. കെപിസിസി അധ്യക്ഷന്‍ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നല്‍കി യൂത്ത് കോണ്‍ഗ്രസുകാര്‍ തടിയൂരി. ബുക്ക് ചെയ്‌തെന്ന് പറയപ്പെടുന്ന മഹീന്ദ്ര മരാസോയും രമ്യയുടെ വാഹന മോഹവുമൊക്കെ…

Read More