മകനെ പഞ്ചപാവമാക്കിയുള്ള അമ്മയുടെ ന്യായീകരണം വിരല്‍ചൂണ്ടുന്നത് കൂട്ടായ ആസൂത്രണത്തിലേക്കോ ?പാമ്പു പിടിത്തക്കാരന്റെ മകന്റെ മൊഴിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കെണിയാകും; നിര്‍ണായക വിവരങ്ങള്‍ക്കായി സൂരജിന്റെ അമ്മ രേണുകയെ ചോദ്യം ചെയ്യും…

ഉത്ര കൊലപാതകക്കേസില്‍ മകനെ രക്ഷിക്കാന്‍ അമ്മ നിരത്തിയ ന്യായവാദങ്ങള്‍ പച്ചക്കള്ളമെന്ന് വ്യക്തമായി. ഇതോടെ കൊലപാതകത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഈ സാഹചര്യത്തില്‍ ഇവരെയും അറസ്റ്റു ചെയ്യാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഉത്രയുടെ കൊലപാതകത്തിലുള്ള പങ്ക് ഉറപ്പിക്കാന്‍ ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. മകനെ രക്ഷിക്കാന്‍ ഒരമ്മയും പറയാത്ത ന്യായങ്ങളാണ് രേണുക പറഞ്ഞത.് പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാല്‍ എസിയില്‍ കിടക്കാന്‍ ഉത്രയ്ക്ക് ആവുമായിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയില്‍ പാമ്പ് കയറി എന്ന ആരോപണം വിലപ്പോവില്ലെന്ന് സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടോടെ പൊളിഞ്ഞത്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉത്രയുടെ ഇടത് കൈയില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച്…

Read More