പോയാല്‍ ഞാന്‍ ഒരാളല്ലേ പോകൂ സാറേ ! കുറേയധികം ആളുകളെ രക്ഷപ്പെടുത്താനായാല്‍ അതല്ലേ വലിയ കാര്യം ! വീട്ടില്‍ നിന്നു വിളിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല; ഒരു മത്സ്യത്തൊഴിലാളി മനസു തുറക്കുന്നു…

മഹാപ്രളയത്തില്‍ കേരളം മുങ്ങിത്താഴ്ന്നപ്പോള്‍ തങ്ങളുടെ ജീവന്‍പോലും കാര്യമാക്കാതെയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ രക്ഷാധൗത്യത്തിലേര്‍പ്പെട്ടത്. ഇവരെ ഇപ്പോള്‍ കേരളജനത ഒന്നടങ്കം നന്ദിയോടെ സ്മരിക്കുകയാണ്. നിരവധി ആളുകളെയാണ് ഇവര്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കേരളത്തിന്റെ യഥാര്‍ത്ഥ ഹീറോസ് ആയി മാറിയ മത്സ്യതൊഴിലാളികളെ അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വാതോരാതെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്. അന്നം തരുന്ന ബോട്ടുമായി മരണമുഖത്ത് നില്‍ക്കുന്നവരെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നിരവധി മത്സ്യതൊഴിലാളികളുടെ കൂട്ടത്തിലുള്ളയാളാണ് വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിയും. എന്നാല്‍, ഫ്രെഡിയുടെ ഒരുവാക്ക് മാത്രം മതി ലോകത്ത് മനുഷ്യത്വം ഇനിയും വറ്റിയിട്ടില്ലെന്ന് മനസിലാക്കാന്‍. ‘ഞാന്‍ പോയാല്‍ ഒരാളല്ലേ. രക്ഷിക്കാനായാല്‍ എത്ര ജീവനാ സാറേ” വിഴിഞ്ഞം സ്വദേശി ഫ്രെഡ്ഡിക്ക് ജില്ലാകളക്ടറോട് ഇതു പറയുമ്പോള്‍ തെല്ലും ആശങ്കയില്ലായിരുന്നു. മുന്നിലുണ്ടായിരുന്നത് മഹാപ്രളയത്തിന് മുമ്പില്‍ നിസ്സഹായരായി ജീവന്‍ അപകടത്തിലിരിക്കുന്നവരുടെ മുഖം മാത്രം. പ്രളയ വാര്‍ത്ത അറിഞ്ഞയുടന്‍ മറ്റൊന്നും ആലോചിക്കാതെ ദുരന്തമുഖത്തേക്ക് കുതിക്കുകയായിരുന്നു. ബന്ധുക്കളായ പഴനിയടിമ, ജില്ലര്‍…

Read More