ഋഷിരാജ് സിംഗും പുറത്തേക്ക് ! സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മ്ന്ത്രി മുഖ്യമന്ത്രിയെ കണ്ടു; സിങ്കത്തിന് വിനയായത് സിപിഎം ഉന്നതനെ പിണക്കിയത്…

തിരുവനന്തപുരം: അഴിമതിയ്‌ക്കെതിരേ ശക്തമായ നടപടി എടുക്കുന്നവരെ ഒതുക്കുന്ന പരിപാടി സംസ്ഥാന സര്‍ക്കാര്‍ തുടരുന്നു. ഇക്കുറി നറുക്കു വീണിരിക്കുന്നത് ഋഷിരാജ് സിംഗിനാണ്. സീനിയോറിറ്റി അനുസരിച്ച് വിജിലന്‍സ് ഡയറക്ടറുടെ കസേരയിലിരിക്കേണ്ട ആളാണ് ഋഷിരാജ് സിംഗ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിപിമാരുടെ സീനിയോറിട്ടി പട്ടികയില്‍ ലോക്‌നാഥ് ബെഹ്‌റയ്ക്കും മുകളിലാണ് സിങ്കത്തിന്റെ സ്ഥാനം. എന്നാല്‍ പൊലീസിലെ സുപ്രധാന പദവികള്‍ നല്‍കിയാല്‍ മുഖം നോക്കാതെ നടപടിയെക്കുന്ന സിങ്കം തലവേദന സൃഷ്ടിക്കുമെന്ന് പിണറായി സര്‍ക്കാരിന് നന്നായി അറിയാം. അതിനാല്‍ തന്നെയാണ് എക്‌സൈസ് കമ്മീഷണറായി ഒതുക്കിയത്. എന്നാല്‍ സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞ ഈ ഐപിഎസുകാരന്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് മാറുകയാണ് ഇപ്പോള്‍. ഇതോടെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നു ഋഷിരാജ്‌സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടാണു മന്ത്രി ആവശ്യം ഉന്നയിച്ചത്. സിപിഎം…

Read More