പ്രിന്റോയ്ക്ക് പാരയായത് നാടന്‍ പ്രയോഗങ്ങള്‍ !നടിയെ ബലാല്‍സംഗം ചെയ്യുമെന്ന് കോളജ് വിദ്യാര്‍ഥിയായ റോജന്‍; ഇനിയും ഒരുപാടു യുവാക്കളുടെ തലകള്‍ ഉരുളും…

കൊച്ചി: നടി പാര്‍വതിയ്‌ക്കെതിരേ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം നടത്തിയതിന് രണ്ട് ദിവസങ്ങള്‍ക്കിടയില്‍ അറസ്റ്റിലായത് രണ്ടു യുവാക്കള്‍. സൂപ്പര്‍താരത്തോടുള്ള അന്ധമായ ആരാധന മൂത്ത് നടിയെ അധിക്ഷേപിക്കാനിറങ്ങിയ നിരവധി യുവാക്കള്‍ കുടുങ്ങുമെന്നാണ് സൂചന. ഈ വിഷയത്തില്‍ ഉറച്ച നിലപാടുമായി മമ്മൂട്ടി രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുന്നത് താരത്തിന്റെ പേരുപറഞ്ഞ് തെറിവിളി നടത്തിയിരുന്ന ആരാധകവൃന്ദമാണ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ പല അംഗങ്ങളും പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയിരുന്നു. കൂടുതല്‍ ആളുകളുടെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചയാളാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. എറണാകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡിയിലെടുത്തത്. ഇതിനു മുമ്പ് നടി പാര്‍വതി നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് ഐടി…

Read More