25 വര്‍ഷം മുമ്പ് മീരയില്‍ വിക്രത്തിന്റെ നായിക സാമി സ്‌ക്വയറില്‍ ഇന്ന് വിക്രത്തിന്റെ അമ്മായിയമ്മ ! സിനിമയില്‍ തനിക്കു സംഭവിച്ച സ്ഥാനചലനത്തെപ്പറ്റി നടി ഐശ്വര്യ പറയുന്നതിങ്ങനെ…

  ഒരു പിടി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ നടിയായ ഐശ്വര്യ പഴയകാല നടി ലക്ഷ്മിയുടെ മകളാണ്. നരസിംഹം, ബട്ടര്‍ഫ്‌ളൈ, പ്രജ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ നായികയായിരുന്നു ഐശ്വര്യ.എന്നാല്‍ മറ്റ് നടിമാരെ പോലെ ഐശ്വര്യയും ഒരിടവേളയ്ക്ക് ശേഷം അമ്മ വേഷത്തിലേക്ക് ചുവടുമാറി. തമിഴില്‍ നിരവധി യുവതാരങ്ങളുടെ അമ്മയായി വേഷമിട്ട ഐശ്വര്യ ഇപ്പോള്‍ തന്റെ നായകന്റെ അമ്മായിയമ്മയായി വേഷമിടാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി സ്‌ക്വയറില്‍ വിക്രമിന്റെ അമ്മായിയമ്മയുടെ വേഷമാണ് ഐശ്വര്യ കൈകാര്യം ചെയ്യുന്നത്. 1992ല്‍ പുറത്തിറങ്ങിയ മീര എന്ന തമിഴ് ചിത്രത്തില്‍ വിക്രമിന്റെ നായികയായിരുന്നു ഐശ്വര്യ. എന്നാല്‍ അമ്മവേഷങ്ങളില്‍ അഭിനയിക്കുന്നത് തനിക്ക് സന്തോഷമേയുള്ളുവെന്നും പക്ഷെ വിക്രമിന് അത് വല്യ ടെന്‍ഷന്‍ ആയിരുന്നുവെന്നും ഐശ്വര്യ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ഞാന്‍ വിക്രമിന്റെ നായികയായിരുന്നു ഇപ്പോള്‍ സ്വാമി സ്‌ക്വയറില്‍ വിക്രമിന്റെ അമ്മായിയമ്മയായി…

Read More