തിരുവനന്തപുരം: 28 വർഷമായി തടസപ്പെട്ടു കിടക്കുന്ന ശബരി റെയിൽപാത വഴിയിൽ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന വിഹിതം പൂർണമായി ചെലവഴിച്ചു പദ്ധതി പുനരാരംഭിക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. 110 കിലോമീറ്റർ നീളമുള്ള അങ്കമാലി- ശബരി പദ്ധതിയിൽ എഴ് കിലോമീറ്ററിൽ നിർമാണം നടത്തിയിട്ടുണ്ട്. എട്ടു കിലോമീറ്ററിൽ ഭൂമി ഏറ്റെടുത്തു. പദ്ധതിച്ചെലവായ 3800 കോടി രൂപയുടെ 50 ശതമാനമായ 1900 കോടി കിഫ്ബിയിൽനിന്നു നൽകാൻ തീരുമാനിച്ചിരുന്നു. 303.58 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ 1361 കോടി വേണം. നിർമാണത്തിന് കണക്കാക്കിയിരിക്കുന്നത് 2439 കോടിയാണ്. 2023ലെ എസ്റ്റിമേറ്റ് ഇപ്പോൾ മാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനായി ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ ആരംഭിക്കുന്നതിന് എസ്റ്റാബ്ലിഷ്മെന്റ് ചാർജ് സംസ്ഥാന സർക്കാർ വിഹിതത്തിൽനിന്ന് വഹിക്കണമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതത്തോടൊപ്പം തന്നെ റെയിൽവേ വിഹിതവും വേഗത്തിൽ ലഭ്യമാക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി…
Read More