മദ്യം വീണ്ടും വിനയാകുമ്പോൾ; ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം; മധ്യവയസ്കനായ ഗൃ​ഹ​നാ​ഥൻ പോലീസ് പിടിയിൽ


കോ​യ​ന്പ​ത്തൂ​ർ: ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​നെ പോ​ലീ​സ് പി​ടി​കൂ​ടി. അ​മ്മ​ൻ​കു​ളം ത​ങ്ക​രാ​ജി​നെ​യാ​ണ് (56) ഭാ​ര്യ ക​മ​ല​മ്മാ​ൾ (51), ഭാ​ര്യാ​മാ​താ​വ് കാ​ളി​യ​മ്മാ​ൾ (70) എ​ന്നി​വ​രെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്റ്റ് ചെയ്തത്.

മ​ദ്യ​പി​ച്ചെ​ത്തി ത​ങ്ക​രാ​ജ് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ക​യും വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ണ്ണെ​ണ്ണ​യെ​ടു​ത്ത് ക​മ​ല​മ്മാ​ളി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​തു ക​ണ്ട കാ​ളി​യ​മ്മാ​ൾ മ​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്കും മ​ണ്ണെ​ണ്ണ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​കേ​ട്ട അ​യ​ൽ​വാ​സി തീ​കെ​ടു​ത്തി ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​മ​നാ​ഥ​പു​രം പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത് ത​ങ്ക​രാ​ജി​നെ അ​റ​സ്റ്റു​ചെ​യ്തു.

Related posts

Leave a Comment