കോഴിക്കോട് മാളില്‍ തിരക്കിനിടയില്‍ യുവ നടിയെ കയറിപ്പിടിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ ആരും അതില്‍ അതിശയോക്തി പ്രകടിപ്പിക്കുന്നില്ല. കാരണം ഇത്തരം സംഭവങ്ങള്‍ ഇവിടെ ഇതാദ്യമല്ല. നടിയുടെ പ്രതികരണവും പ്രസ്താവനകളുമെല്ലാം കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുക്കുടി.കേരളത്തില്‍ ഇതൊരു നിത്യ സംഭവമായി മാറിയെന്ന്, ഈ വിഷയത്തെക്കുറിച്ച് പലവട്ടം എഴുതിയിട്ടുള്ള മുരളി തുമ്മാരുകുടി ഫേബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”തിരക്കില്ലാത്തിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. അശ്ലീലമായ കമന്റുകള്‍ പറയാന്‍, സിപ്പ് അഴിച്ചോ തുണി പൊക്കിയോ സ്വന്തം ലിംഗം പ്രദര്‍ശിപ്പിക്കാന്‍, വഴി ചോദിയ്ക്കാന്‍ എന്ന മട്ടില്‍ അശ്ളീല പുസ്തകങ്ങള്‍ തുറന്നു കാണിക്കാന്‍, പറ്റിയാല്‍ കയറിപിടിക്കാന്‍ റെഡിയായി മറ്റൊരു പറ്റം ക്രിമിനലുകള്‍ നമ്മുടെ നാട്ടിലും നഗരങ്ങളിലും സജീവമാണ്.ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് ഏതൊരു സ്ത്രീയും വിധേയയാകാം. പത്തു വയസ്സ് തികയാത്ത പെണ്‍കുട്ടി മുതല്‍ എണ്പതു കഴിഞ്ഞ മുത്തശ്ശി…
Read MoreTag: saniya iyappan
കടലിനടിയില്‍ മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് സാനിയ ഇയ്യപ്പന്‍ ! വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകര്‍…
മലയാളത്തിലെ യുവനായികമാരില്‍ മുന്‍നിരയിലുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ബാല്യകാല സഖിയിലൂടെ ബാലതാരമായി സിനിമയിലെത്തിയെങ്കിലും ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യം ജനശ്രദ്ധ നേടുന്നത്. പിന്നീട് ക്വീന്‍ എന്ന സിനിമയിലൂടെ നായികയുമായി. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും സാനിയ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നര്‍ത്തകി കൂടിയാണ്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്‌നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട്…
Read Moreആകാശ രാജ്ഞിയായി സാനിയ ഇയ്യപ്പന്‍ ! ആ വിസ്മയ ചിത്രങ്ങളുടെ പിന്നാമ്പുറക്കാഴ്ചകള്‍ കാണാം; വീഡിയോ വൈറല്‍…
നടി,നര്‍ത്തകി എന്നീ നിലകളില്‍ മലയാളത്തിലെ കൗമാരതാരങ്ങളില്‍ നമ്പര്‍ വണാണ് സാനിയ ഇയ്യപ്പന്‍. ഇതിനൊക്കെ പുറമെ വ്യത്യസ്ഥതയാര്‍ന്ന ഫോട്ടോഷൂട്ടുകളില്‍ കൂടിയും താരം ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആകാശ ഊഞ്ഞാലില്‍ തുവെള്ള ഗൗണില്‍ പുതിയൊരു കണ്‍സെപ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ഹീര – സ്വര്‍ഗത്തിലെ രാജ്ഞി എന്നതാണ് ഫോട്ടോഷൂട്ടിന് പിന്നിലെ ആശയം. ഈ ഗംഭീര ചിത്രങ്ങളുടെ പിന്നാമ്പുറ കാഴ്ചകളും ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഫോട്ടോഗ്രാഫര്‍ ജിക്‌സണ്‍ ഫ്രാന്‍സിസ് ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. ജിക്‌സണ്‍ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോള്‍ ബിഹൈന്‍ഡ് ദി സീന്‍സ് വിഡിയോ പുറത്തുവന്നിരിക്കുന്നതും. വാഗമണ്ണില്‍ ആണ് ഷൂട്ട് നടത്തിയത്. കോണ്‍സെപ്റ്റും സ്റ്റൈലിംഗും ലക്ഷ്മീ സനീഷ്. ആശയം കേട്ടപ്പോള്‍ തന്നെ സാനിയ ആണ് മനസ്സില്‍ വന്നതെന്ന് ജിക്‌സണ്‍ വിഡിയോയില്‍ പറയുന്നു. ഔട്ട്ഫിറ്റ് നന്നായി കാരി ചെയ്യാന്‍ കഴിയുമെന്നതും ഡാന്‍സറാണ് എന്നതുമാണ് സാനിയയിലേക്ക് എത്താന്‍ കാരണം. ചിത്രങ്ങളില്‍ കാണുന്നതുപോലെ ഫ്രെയിം സെറ്റ് ചെയ്തതിന്…
Read Moreസാനിയ ഐയ്യപ്പനെ നിക്കര്‍ ഇടീപ്പിക്കാന്‍ മിനക്കെട്ട് സദാചാര ആങ്ങളമാര്‍ ! ഇത് സാമ്പിള്‍ വെടിക്കെട്ടെന്ന് നടിയുടെ പ്രതികരണം…
മലയാളം സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയായ സാനിയ ഐയ്യപ്പന്‍ പങ്കുവച്ച ഒരു ഗ്ലാമറസ് ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സദാചാര ആങ്ങളമാര്‍. സാനിയുടെ ഫോട്ടോയ്ക്കു താഴെ സദാചാര കമന്റുകളുടെ ബഹളമാണ്. തുട വരെ മാത്രമുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഇതാണ് ചിലര്‍ക്ക് പിടിക്കാഞ്ഞത്. പാന്റ് ഇടാന്‍ മറന്നു പോയോ അതോ പണമില്ലയോ എന്നിങ്ങനെയുള്ള കമന്റുകളാണ് സൈബര്‍ ഞരമ്പുരോഗികളും സദാചാര ആങ്ങളമാരും പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം ഫോട്ടോകള്‍ ഇനിയും സോഷ്യല്‍ മീഡിയയില്‍ ഇടുമെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നുമുള്ള തരതത്തിലുള്ള മറുപടികളാണ് നടി വിമര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്നത്. മോശം കമന്റുകള്‍ക്കു പുറമെ രസകരമായ കമന്റുകളും ഫോട്ടോയ്ക്കു താഴെയുണ്ട്. അടുത്തിടെ നടി അപര്‍ണ നായര്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അശ്ലീല കമന്റ് ഇട്ട ആളെ പോലീസ് പൊക്കിയിരുന്നു.
Read More