അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ് വരുന്നു? എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്. നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000 ന്റെ സാരി വേണോ. സ്വന്തം പൈസയ്ക്ക്, സ്വയം അധ്വാനിച്ചു നേടൂ. ചെയ്യൂ. അതിന് ആദ്യമൊരു ജോലി നേടൂ. എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം. അടുത്ത തലമുറയ്ക്ക് കാശ് കൂട്ടി വച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ? പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല. അവളുടെ കല്യാണദിവസം മുന്നിൽ ലക്ഷ്യം വച്ച് നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു…
Read MoreTag: sarayu mohan
തെറ്റു ചെയ്യാത്തതായി ആരുണ്ട് ഗോപൂ ! നടി സരയൂ മോഹന്‍ ഷക്കീലയാവുന്നു; ആരാധകരെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു…
അവതാരകയായും നടിയായും മലയാളികളുടെ മനം കവര്‍ന്ന നടി സരയൂ മോഹന്‍ ‘ഷക്കീല’ ആവുന്നു. സരയൂ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ഹ്രസ്വ ചിത്രത്തിന്റെ പേരാണ് ഷക്കീല. ഹ്രസ്വചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു കാലത്ത് കേരളത്തില്‍ ഷക്കീല തരംഗം അലയടിച്ചിരുന്നു. 2000ല്‍ പുറത്തിറങ്ങിയ കിന്നാരത്തുമ്പി വന്‍വിജയമായിരുന്നു. പിന്നീട് ബി ഗ്രേഡ് ചിത്രങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു കേരളം കണ്ടത്. ‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും ഷക്കീല സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടര്ന്ന് മുഖ്യധാരാ സിനിമകളില്‍ ഷക്കീലയെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സരയൂ നായിക ആകുന്ന ചിത്രം ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി ആണോ എന്നത് ഇപ്പോഴും വ്യക്തമല്ല….എന്തായാലും ഷക്കീല ഈ ചിത്രത്തില്‍ ഒരു പ്രധാന റോള്‍ വഹിക്കുന്നു എന്നത് ഉറപ്പാണ്. ഷക്കീലയായി പ്രിയ…
Read More