തെറ്റു ചെയ്യാത്തതായി ആരുണ്ട് ഗോപൂ ! നടി സരയൂ മോഹന്‍ ഷക്കീലയാവുന്നു; ആരാധകരെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു…

അവതാരകയായും നടിയായും മലയാളികളുടെ മനം കവര്‍ന്ന നടി സരയൂ മോഹന്‍ ‘ഷക്കീല’ ആവുന്നു. സരയൂ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ഹ്രസ്വ ചിത്രത്തിന്റെ പേരാണ് ഷക്കീല. ഹ്രസ്വചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഒരു കാലത്ത് കേരളത്തില്‍ ഷക്കീല തരംഗം അലയടിച്ചിരുന്നു. 2000ല്‍ പുറത്തിറങ്ങിയ കിന്നാരത്തുമ്പി വന്‍വിജയമായിരുന്നു. പിന്നീട് ബി ഗ്രേഡ് ചിത്രങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു കേരളം കണ്ടത്.

‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും ഷക്കീല സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്.

അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ ഷക്കീലയെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ സരയൂ നായിക ആകുന്ന ചിത്രം ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി ആണോ എന്നത് ഇപ്പോഴും വ്യക്തമല്ല….എന്തായാലും ഷക്കീല ഈ ചിത്രത്തില്‍ ഒരു പ്രധാന റോള്‍ വഹിക്കുന്നു എന്നത് ഉറപ്പാണ്.

ഷക്കീലയായി പ്രിയ സീരിയല്‍ സിനിമാ നടി സരയൂ മോഹന്‍ എത്തുന്ന എന്ന വാര്‍ത്തയില്‍ ഞെട്ടലോടെ ആരാധകര്‍ കേട്ടത്.

എന്തായാലും ടീസര്‍ ഇതിനോകം തരംഗമായിക്കഴിഞ്ഞു. ഈ സിനിമ കണ്ടു കഴിയുമ്പോള്‍ ഷക്കീല നമ്മുടെ കളിക്കൂട്ടുകാരിയായി മാറുന്നു’, എന്നാണ് ഈ ‘ഷക്കീല’ ടീസറിലെ പ്രധാന ഡയലോഡ്. സുഗീഷ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ക്ലബ് ഖത്തറാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് അമല്‍ കെ. ജോബിയാണ്. ഛായാഗ്രഹണം ഷിജു എം. ഭാസ്‌കര്‍. ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് ഹിഷാം യൂസുഫാണ്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് മനു രമേശന്‍. ചിത്രം ജൂലൈ അഞ്ചിന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും.

Related posts

Leave a Comment