കോഴിക്കോട് മാളില്‍ വെച്ച് നടത്താനിരുന്ന ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം മാറ്റിയ സംഭവം സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. നടി ഷക്കീല ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്നതിന്റെ പേരിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് ഒമര്‍ ലുലുവും മറ്റ് അണിയറ പ്രവര്‍ത്തകരും പ്രതികരിച്ചിരുന്നു. നടി ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് മാള്‍ അധികൃതര്‍ വാഗ്ദാനം ചെയ്തെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നാണ് പിന്നീട് ഒമര്‍ ലുലു അറിയിച്ചത്. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പ്രമുഖരടക്കം നിരവധി പേരാണ് സംഭവത്തില്‍ സോഷ്യല്‍മീഡിയയിലൂടെ ഷക്കീലയ്ക്ക് പിന്തുണയുമായി എത്തിയത്. ഇക്കാര്യം തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ വിഷയമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല ഇതിനോട് പ്രതികരിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷക്കീല. പരിപാടി റദ്ദാക്കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും…
Read MoreTag: SHAKEELA
ഷക്കീല മരിച്ചെന്ന് വ്യാജവാര്‍ത്ത കേട്ട് ഞെട്ടി ആരാധകര്‍! ഒടുവില്‍ പ്രതികരണവുമായി താരം രംഗത്ത്; വീഡിയോ കാണാം…
നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം. ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി താരം നേരിട്ട് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരിച്ചത്. താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശം വാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്. ആ വാര്‍ത്ത നല്കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം പറയുന്നു. ”ചലച്ചിത്ര നായിക ശ്രീമതി ഷക്കീല വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ഇരുപതു ദിവസത്തില്‍ ഏറെയായി ചെന്നൈ അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു ഇന്ന് വൈകിട്ട് 28-07-2021 ബുധന്‍ വൈകിട്ട് 7.00 ന് കോവിഡ് ബാധിച്ചു മരിക്കുകയായിരുന്നു.. തന്റെതായ അഭിനയ മികവ് കൊണ്ട് കേരളക്കരയെ…
Read Moreഫ്ളാറ്റില്‍ നിന്ന് അനാശാസ്യത്തിന് പൊക്കിയതോടെ ജീവിതം ആകെ തകിടം മറിഞ്ഞു ! ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന മാദകസുന്ദരി രേഷ്മയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒരു കാലത്ത് തെന്നിന്ത്യ അടക്കിവാണ മാദകസുന്ദരിമാരില്‍ പ്രമുഖയായിരുന്നു രേഷ്മ. ഷക്കീലയ്ക്കും മറിയയ്ക്കുമൊപ്പം ഒരു തരംഗം തന്നെ തീര്‍ക്കാന്‍ രേഷ്മയ്ക്കായി. ‘എ’ പടമെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ബി ഗ്രേഡ് പടങ്ങളില്‍ താരറാണി ഷക്കീലയായിരുന്നുവെങ്കിലും യുവാക്കള്‍ക്ക് എന്നും പ്രിയം രേഷ്മയോടായിരുന്നു. ഏവരെയും സൗന്ദര്യവും ആകാരസൗഭഗവുമായിരുന്നു രേഷ്മയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഒരു സമയത്ത് ഷക്കീലയെപ്പോലും കടത്തിവെട്ടിയായിരുന്നു രേഷ്മ ഹിറ്റുകള്‍ തീര്‍ത്തു കൊണ്ടിരുന്നത്. അങ്ങനെ തെന്നിന്ത്യന്‍ സിനിമയില്‍ സൗന്ദര്യത്തിനും ഗ്ലാമറിനും പകരം വയ്ക്കാനാളില്ലാതെ രേഷ്മ വളര്‍ന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ രേഷ്മയെപ്പോലെയുള്ള നടിമാരുടെ ഡിമാന്‍ഡിടിഞ്ഞു. ഇന്റര്‍നെറ്റിലൂടെ ഹാര്‍ഡ്കോര്‍ പോണ് വിരല്‍ത്തുമ്പത്ത് എത്തിയതോടെ സോഫ്റ്റ് പോണിന് ആവശ്യക്കാരില്ലാതെ രേഷ്മ ഫീല്‍ഡ് ഔട്ട് ആവുകയായിരുന്നു. എന്നു പറഞ്ഞാല്‍ പോര ആ ബി ഗ്രേഡ് സിനിമ ഫീല്‍ഡ് തന്നെ ഔട്ടാകുകയായിരുന്നു എന്നു വേണം പറയാന്‍. അതോടെ വെള്ളിത്തിരയില്‍ നിന്നും പടിയിറങ്ങിയ രേഷ്മയ്ക്ക് മുഖ്യധാര സിനിമയിലേക്ക് കയറിച്ചെല്ലുക അത്ര എളുപ്പമായിരുന്നില്ല.…
Read Moreചിത്രഗീത’ങ്ങളില്‍ തെളിഞ്ഞു നിന്ന സില്‍ക് സ്മിത ”ചീത്തനട്യാ ! സില്‍ക്കിന് ശേഷം കേരളത്തില്‍ ‘ഷക്കീല തരംഗം’ ഉണ്ടായി; വൈറലായി കുറിപ്പ്…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമലോകത്ത് ഗ്ലാമറിന്റെ അവസാന വാക്കായിരുന്നു സില്‍ക്ക് സ്മിത. അന്ന് നടി സൂപ്പര്‍താര സിനിമകളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമായി തിളങ്ങുകയും ചെയ്തു. ഗ്ലാമര്‍താരം എന്നതിലുപരി മികച്ച അഭിനേത്രി കൂടിയായിരുന്ന സില്‍ക്കിന്റെ അകാലത്തിലുള്ള വിയോഗം ഇന്നും ആരാധകരുടെ മനസ്സില്‍ ഒരു വേദനയായി നില കൊള്ളുന്നു. ഇപ്പോള്‍ സില്‍ക്ക് സ്മിത ഉള്‍പ്പെടെയുളള നടിമാരെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നടിമാരെ കുറിച്ചുളള കുറിപ്പുമായി സിനിമാ സംബന്ധിയായ എഴുത്തുകളിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസ് ജി ആണ് എത്തിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ…ചില വേറിട്ട ഒറ്റയടിപ്പാതകളുണ്ട്. പൊതുബോധങ്ങളോട് പുറംതിരിഞ്ഞ്, ഏകാകികളായി പോകുന്ന മനുഷ്യര്‍ക്കു മുന്നില്‍ നീളുന്ന ഒറ്റയടിപ്പാതകള്‍. എം.ടിയുടെ വിഖ്യാതമായ സിനിമ ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന പേരുപോലെ വേറിട്ടോര്‍ക്കു മുന്നില്‍ മാത്രം തെളിയുന്ന ഒറ്റയടിപ്പാതകള്‍. ഒരു രാജ്യം മുഴുവന്‍ ഉണ്ടായിരുന്നിട്ടും സിദ്ധാര്‍ത്ഥ രാജകുമാരനെ ബോധോദയത്തിലേക്ക് നയിച്ച ഒറ്റയടിപ്പാത. വാര്‍പ്പു മാതൃകകളുടെ…
Read Moreകോമഡി ചെയ്യാന്‍ വിളിച്ച എന്നോട് നായകനാകാമോയെന്ന് സംവിധായകന് ! തലയിലൂടെ കയ്യോടിച്ച് ഷക്കീല പറഞ്ഞു നിങ്കള് ക്ലിക്കാവും; എ പടത്തിലെ നായകന് മലയാള സിനിമയിലെ നായകനായ കഥയിങ്ങനെ…
നടി ഷക്കീലയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് നടനും അവതാരകനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയചന്ദ്രന് ഷക്കീലയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നത്. ഷക്കീലയ്ക്കൊപ്പമുള്ള തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചാണ് ജയചന്ദ്രന്റെ കുറിപ്പ്. രാസലീല’യില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന് മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും എ പടം ബി പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിന്റെ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; ‘നിങ്കള് ക്ലിക്കാവും!’ജയചന്ദ്രന് പറയുന്നു… ജയചന്ദ്രന്റെ കുറിപ്പ് വായിക്കാം യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കന് അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും…
Read Moreവീണ്ടും ഒരു തരംഗം സൃഷ്ടിക്കാന്‍ ഷക്കീല ! ‘സെന്‍സര്‍ ചെയ്യാത്ത’ ഷക്കീലപ്പടം ഒടിടി റിലീസിംഗിനെത്തുന്നു; പടം പണം നല്കി ബുക്ക് ചെയ്യാന്‍ യുവാക്കളുടെ തള്ളിക്കയറ്റമെന്ന് റിപ്പോര്‍ട്ട്…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ എല്ലാമെല്ലാമായിരുന്ന നടിയായിരുന്നു ഷക്കീല. കിന്നാരത്തുമ്പികള്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി യുവാക്കളുടെയെല്ലാം ആരാധന പിടിച്ചു പറ്റാന്‍ ഷക്കീലയ്ക്കായി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ വരിവരിയായി ഷക്കീലപ്പടങ്ങള്‍ ഹിറ്റാവുന്നത് കണ്ട് സിനിമാ നിരൂപകര്‍ പോലും അന്തിച്ചു നിന്നിട്ടുണ്ട്. ഇതോടെ മുഖ്യധാരയിലുള്ള സംവിധായകരും നിര്‍മാതാക്കളും പോലും ഷക്കീലയുടെ ഡേറ്റ് കിട്ടാനായി മത്സരിച്ചു. ഷക്കീലയ്ക്കു പിന്നാലെ വേറെയും ബി ഗ്രേഡ് നായികമാര്‍ എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ഷക്കീലയ്ക്കൊപ്പമെത്താനായില്ല. എന്നാല്‍ മൊബൈല്‍ ഫോണിന്റെ വരവോടെ ഷക്കീല പടങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. അങ്ങനെ ഒരു കാലത്തെ സൂപ്പര്‍നായിക ഫീല്‍ഡ് ഔട്ടായി എന്നു തന്നെ വേണമെങ്കില്‍ പറയാം. എന്നിരുന്നാലും വിവാദങ്ങളും തുറന്നു പറച്ചിലുകളുമായി ഷക്കീല സജീവമായിരുന്നു. ഇപ്പോള്‍ മുഖ്യധാര സിനിമകളില്‍ സജീവമാണ് താരം. എന്നാല്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഷക്കീലയുടെ പുതിയ ചിത്രം ഒടിടി റിലീസിംഗിനൊരുങ്ങുകയാണ്. ഷക്കീല തന്നെ നിര്‍മിക്കുന്ന…
Read Moreനാളെയെക്കുറിച്ചോര്‍ത്ത് അന്തമില്ലാതെ നില്‍ക്കുമ്പോഴായിരുന്നു ഓര്‍ക്കാപ്പുറത്ത് ഷക്കീലയുടെ കോള്‍ വന്നത് ! എടീ നിന്റെ അക്കൗണ്ടിലേക്ക് ഞാനൊരു രണ്ടായിരം രൂപ ഇട്ടിട്ടുണ്ട്; കുറിപ്പ് വൈറലാകുന്നു…
ഷക്കീലയുമായുണ്ടായിരുന്ന അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടി ചാര്‍മിള. ഷക്കീല തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അവരുടെ അവസ്ഥയും മോശമാണെന്നും ചാര്‍മിള പറയുന്നു. കൂടാതെ നയന്‍താരയുടെ സിനിമ അഭിനയത്തിന്റെ ആദ്യ നാളുകളില്‍ താന്‍ സഹായിച്ചിട്ടുണ്ടെന്നും നയന്‍സിന്റെ കരിയറില്‍ വഴിത്തിരിവായ ‘അയ്യ’എന്ന സിനിമയില്‍ നയന്‍സിന് ചാന്‍സ് വാങ്ങിനല്‍കിയത് താനാണെന്നും ചാര്‍മിള പറയുന്നു. അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ നയന്‍താര തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും ചാര്‍മിള പറയുന്നു. ഷക്കീല സഹായിച്ച അത്ര മറ്റാരും സഹായിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകനായ ഷിജീഷ് യു.കെ. ആണ് ചാര്‍മിള പങ്കുവച്ച ഈ പഴയകാല ഓര്മ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഷിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം രാവിലെ ചാര്‍മിള വിളിച്ചു. മുഖവുര കൂടാതെ അവര്‍ വെളിപ്പെടുത്തി. ഇന്നലെ രാത്രി എന്റെ ഹൗസ് ഓണര്‍ കൊറോണ പിടിപെട്ട് മരിച്ചു. ഹൗസ് ഓണറെ ചാര്‍മിള പറഞ്ഞ് അറിയാം. അവരുടെ…
Read Moreതെറ്റു ചെയ്യാത്തതായി ആരുണ്ട് ഗോപൂ ! നടി സരയൂ മോഹന്‍ ഷക്കീലയാവുന്നു; ആരാധകരെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു…
അവതാരകയായും നടിയായും മലയാളികളുടെ മനം കവര്‍ന്ന നടി സരയൂ മോഹന്‍ ‘ഷക്കീല’ ആവുന്നു. സരയൂ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ഹ്രസ്വ ചിത്രത്തിന്റെ പേരാണ് ഷക്കീല. ഹ്രസ്വചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു കാലത്ത് കേരളത്തില്‍ ഷക്കീല തരംഗം അലയടിച്ചിരുന്നു. 2000ല്‍ പുറത്തിറങ്ങിയ കിന്നാരത്തുമ്പി വന്‍വിജയമായിരുന്നു. പിന്നീട് ബി ഗ്രേഡ് ചിത്രങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു കേരളം കണ്ടത്. ‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും ഷക്കീല സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടര്ന്ന് മുഖ്യധാരാ സിനിമകളില്‍ ഷക്കീലയെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സരയൂ നായിക ആകുന്ന ചിത്രം ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി ആണോ എന്നത് ഇപ്പോഴും വ്യക്തമല്ല….എന്തായാലും ഷക്കീല ഈ ചിത്രത്തില്‍ ഒരു പ്രധാന റോള്‍ വഹിക്കുന്നു എന്നത് ഉറപ്പാണ്. ഷക്കീലയായി പ്രിയ…
Read Moreഷക്കീലയെപ്പോലെ തൊഴിലെടുത്തു ജീവിക്കുന്ന അന്തസ്സുള്ള ഒരു സ്ത്രീയെ ചോദ്യം ചെയ്യാന്‍ മാത്രമുള്ള യോഗ്യതയൊന്നും നിങ്ങള്‍ക്കില്ല രഞ്ജിനിചേച്ചീ; ചാനല്‍ പരിപാടിയില്‍ ഷക്കീലയെ അധിക്ഷേപിച്ച രഞ്ജിനി മേനോനെതിരേ പ്രതിഷേധമുയരുന്നു…
ഷക്കീല അതിഥിയായെത്തിയ സ്വകാര്യ ചാനല്‍ പരിപാടിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഓരോ ചോദ്യങ്ങള്‍ക്കും ഷക്കീലയുടെ സത്യസന്ധമായ മറുപടിയെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തിയിരുന്നു. പരിപാടിയില്‍ എതിര്‍വാദം ഉന്നയിക്കാനായി പങ്കെടുത്തത് സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ രഞ്ജിനിമേനോന് ആയിരുന്നു. ഷക്കീലയും, അവരുടെ സിനിമകളും സമൂഹത്തോട് നീതി കാട്ടിയില്ലെന്ന വിമര്‍ശനമാണ് ചര്‍ച്ചയില്‍ രഞ്ജിനി മേനോന് ഉന്നയിച്ചത്. എന്നാല്‍ രഞ്ജിനിക്കെതിരേ പലകോണില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോള്‍ ചിത്ര കുസുമമാണ് രഞ്ജിനിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഷക്കീലയെപ്പോലെ തൊഴിലെടുത്തു ജീവിക്കുന്ന അന്തസ്സുള്ള ഒരു സ്ത്രീയുടെ മുന്പിലിരുന്ന് ചോദ്യം ചെയ്യാന്‍ മാത്രമുള്ള യോഗ്യതയൊന്നും ഏതാണ്ട് കൊട്ടാരത്തിന്റെ അനന്തരാവകാശി ആണ് എന്ന് നാഴികക്ക് നാല്പതുവട്ടം കൂടെയുള്ളവരെ ഓര്‍മിപ്പിക്കുന്ന നിങ്ങള്‍ക്കില്ല രഞ്ജിനിച്ചേച്ചി. മാര്‍ക്കറ്റില്‍ മീന്‍ വില്ക്കുന്നവരും ചുമടെടുക്കുന്നവരും ഓട്ടോറിക്ഷ ഓടിക്കുന്നവരും ഒക്കെയായി ഒരുപാട് കട്ടപ്പണിയെടുത്തു ജീവിക്കുന്ന പെണ്ണുങ്ങളുള്ള നാടാണ് ഇത് , നിങ്ങള്‍ക്കത് മനസ്സിലാവാന്‍ ഇത്തിരി പുളിക്കും. ഷക്കീലയെ ഇന്റര്‍വ്യൂ ചെയ്യാനാണ് എന്നുംപറഞ്ഞു…
Read Moreവിവാഹമെന്ന ഒന്ന് ജീവിതത്തിൽ ഉണ്ടാവില്ല; തന്റെ കഴിഞ്ഞകാലം ഒരു കുഞ്ഞിനെ എടുത്തു വളർത്താമെന്ന മോഹത്തെ ഇല്ലാതാക്കുന്നു; അഭിനയത്തിലെയും സ്വകാര്യ ജീവത്തിലെയും വേദനകൾ തുറന്ന് പറഞ്ഞ് നടി ഷക്കീല
മലയാളക്കരയെ ആകെ പിടിച്ചുകുലുക്കിയ മാദക സുന്ദരി ഷക്കീല തന്റെ അഭിനയ ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും അനുഭവങ്ങളെക്കുറിച്ച് പറഞ്ഞതിങ്ങനെ. താൻ സിനിമാ മേഖലയിലേക്ക് എത്തിയത് അമ്മയുടെ നിർബന്ധത്തെ തുടർന്നായിരുന്നു. സെക്സി ചിത്രങ്ങളിലൂടെയുള്ള തന്റെ വളർച്ച വളരെപ്പെട്ടനായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ സിനിമാക്കാർ തഴയാൻ തുടങ്ങിയതോടെയാണ് താൻ പിന്നിട്ട വഴിയിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞതെന്ന് താരം പറയുന്നു. തന്നെ ഉപയോഗിച്ച് പലരും ധാരളം പണം സാമ്പാദിച്ചു. എന്നാൽ തനിക്ക് വലിയ സമ്പാദ്യമൊന്നും ഇല്ല. വലിയ ബാങ്ക് ബാലൻസ് എത്തിയതുകൊണ്ടല്ല താൻ അഭിനയം നിർത്തയതെന്നും നടി പറയുന്നു. അന്നും ഇന്നും ഒരേ വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ വലിയ പണക്കാരിയല്ല. പക്ഷെ എനിക്കുള്ളതില്‍ ഞാന്‍ സന്തുഷ്ടയും സന്തോഷവതിയുമാണ്. എന്റെ കരിയറില്‍ ഞാന്‍ ഒട്ടും സന്തോഷവതിയായിരുന്നില്ലെന്നും ഷക്കീല കൂട്ടിച്ചേർക്കുന്നു. വിവാഹം, അങ്ങനെ ഒന്ന് ഇനി ജീവിതത്തില്‍ ഉണ്ടാവില്ല. ഒരു കുഞ്ഞിനെ എടുത്ത്…
Read More