പാകിസ്ഥാനിലെ ഭീകരക്യാമ്പിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഇന്ത്യ വിക്ഷേപിച്ച അമേരിക്കന്‍ സാറ്റലൈറ്റ്; ഈ സാറ്റലൈറ്റിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ച് തകര്‍ത്തതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ആക്രമണത്തിനു മുന്‍പും ശേഷവുമുള്ള സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വിവിധ വെബ്‌സൈറ്റുകളും ന്യൂസ് ഏജന്‍സികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വിഭാഗം ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം കൃത്യമായിരുന്നുവെന്ന് പറയുമ്പോള്‍ മറുഭാഗം വാദിക്കുന്നത് അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ വിക്ഷേപിച്ച അമേരിക്കന്‍ കമ്പനിയുടെ സാറ്റ്ലൈറ്റ് പുറത്തുവിട്ട ചിത്രങ്ങളാണ് റോയിട്ടേഴ്‌സ് ഉള്‍പ്പടെയുള്ള ന്യൂസ് ഏജന്‍സികളും വെബ്‌സൈറ്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ലാബ്‌സിന്റെ ചെറിയ സാറ്റ്ലൈറ്റുകള്‍ വിക്ഷേപിക്കുന്നത് ഐഎസ്ആര്‍ഒയാണ്. ഈ വരുന്ന ഏപ്രിലിലും പ്ലാനറ്റ് ലാബ്‌സിന്റെ സാറ്റ്ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നുണ്ട്. ഏകദേശം 500 കിലോമീറ്റര്‍ മുകളില്‍ നിന്നു ഭൂമിയിലെ കാഴ്ചകള്‍ പകര്‍ത്താന്‍ ശേഷിയുളളതാണ് പ്ലാനറ്റ് ലാബ്സിന്റെ സാറ്റ്ലൈറ്റുകള്‍. പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളുടെ ചിത്രങ്ങളും പകര്‍ത്തി. നിരവധി സാറ്റ്ലൈറ്റുകളുടെ സഹായത്തോടെ ഭൂമിയുടെ മൊത്തം ചിത്രങ്ങള്‍ കൃത്യമായി…

Read More

നത്തിംഗ് ഈസ് ഇപോസിബിള്‍ ! ചൊവ്വയാത്ര സാധ്യമെന്ന് തെളിയിച്ച് നാസയുടെ ചെറുസാറ്റലൈറ്റുകള്‍; ഇനി ഏതൊരു മനുഷ്യനും ചൊവ്വായാത്ര സ്വപ്‌നം കാണാം…

ഭൂമിയ്ക്കു പുറത്ത് മനുഷ്യനൊരു വാസസ്ഥലം എന്ന നിലയ്ക്കാണ് ചൊവ്വ ഗവേഷണങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നിരുന്നാലും ചൊവ്വയാത്ര ഒരിക്കലും നടക്കില്ലെന്നു കരുതുന്ന ഒരു വിഭാഗം ആളുകളും നമ്മുടെ സമൂഹത്തിലുണ്ട്. ചൊവ്വ യാത്രികര്‍ക്ക് വാനോളം പ്രതീക്ഷ നല്‍കുന്ന വിവരമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗ്രഹാന്തര യാത്ര അസാധ്യമായ കാര്യമല്ലെന്നു തെളിയിച്ച ശേഷമാണ് നാസയുടെ ചെറു സാറ്റലൈറ്റുകള്‍ ബഹിരാകാശത്ത് അപ്രതീക്ഷമായത്. കഴിഞ്ഞ വര്‍ഷം നാസയുടെ പര്യവേഷണ വാഹനമായ ഇന്‍സൈറ്റിനൊപ്പം വിക്ഷേപിക്കപ്പെട്ട മാര്‍ക്കോ സാറ്റ്ലൈറ്റുകളാണ് ചരിത്രനേട്ടം കൈവരിച്ചത്. ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷമാണ് ഇവ നിശബ്ദമായതെന്നതിനാല്‍ ഈ ദൗത്യം വിജയകരമായാണ് നാസ കണക്കാക്കുന്നത്. മാര്‍ക്കോ സാറ്റലൈറ്റുകള്‍ക്ക് സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ഇവ, വാള്‍ ഇ എന്നീ പേരുകളാണ് നല്‍കിയിരുന്നത്. കൈവെള്ളയില്‍ ഒതുങ്ങുന്ന ക്യൂബ്സാറ്റുകളുടെ പരിഷ്‌കരിച്ച രൂപമാണ് മാര്‍ക്കോ സാറ്റ്ലൈറ്റുകള്‍. നേരത്തെ ഇത്തരം സാറ്റ്ലൈറ്റുകള്‍ ഭൂമിക്ക് ചുറ്റും കറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഭൂമിയുടെ പരിധി വിട്ടു പോകുന്നത്.…

Read More