ഐ​ശ്വ​ര്യം വ​രാ​ന്‍ വീ​ട്ടി​ല്‍ ക​ഞ്ചാ​വ് ചെ​ടി ന​ട്ട ഗാ​യ​ക​ന്‍ കു​ടു​ങ്ങി ! പാ​ല​ക്കാ​ട് ന​ട​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്കു​കേ​ട്ട് വീ​ട്ടി​ല്‍ ഐ​ശ്വ​ര്യം വ​രാ​ന്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ര്‍​ത്തി​യ ഗാ​യ​ക​ന്‍ കു​ടു​ങ്ങി. അ​ഗ​ളി സ്വ​ദേ​ശി​യും ത​മി​ഴ് പി​ന്ന​ണി ഗാ​യ​ക​നു​മാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. അ​ട്ട​പ്പാ​ടി​യി​ലെ വീ​ടി​ന് പി​ന്നി​ലാ​യി ഗ്രോ​ബാ​ഗി​ല്‍ ത​ഴ​ച്ചു​വ​ള​രു​ക​യാ​യി​രു​ന്ന 20 ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ണ്ടെ​ടു​ത്തു. മൂ​ന്ന് ത​മി​ഴ്‌​സി​നി​മ​ക​ളി​ല്‍ പി​ന്ന​ണി പാ​ടി​യ ആ​ളാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. ന​ന്നാ​യി ക​വി​ത​യെ​ഴു​തു​ക​യും ഈ​ണ​ത്തി​ല്‍ ചൊ​ല്ലു​ക​യും ചെ​യ്യു​ന്ന രാ​ധാ​കൃ​ഷ്ണ​ന്റെ വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ അ​ടു​ത്തി​ടെ അ​ല്‍​പ്പം അ​സ്വാ​ര​സ്യ​മു​ണ്ടാ​യി. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ സി​ദ്ധ​ന്‍ ക​ഞ്ചാ​വ് ചെ​ടി വ​ള​ര്‍​ത്താ​ന്‍ ഉ​പ​ദേ​ശി​ച്ച​ത്. ചെ​ടി​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് അ​നു​സ​രി​ച്ച് പ്ര​ശ്‌​ന​പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​തി​നൊ​പ്പം ഐ​ശ്വ​ര്യം നാ​ള്‍​ക്കു​നാ​ള്‍ കൂ​ടു​മെ​ന്നും മ​ന്ത്ര​വാ​ദി വി​ശ്വ​സി​പ്പി​ച്ചു. ഉ​പ​ദേ​ശം അ​തേ​മ​ട്ടി​ല്‍ ഏ​റ്റെ​ടു​ത്ത രാ​ധാ​കൃ​ഷ്ണ​ന്‍ പ​ച്ച​ക്ക​റി​ക്ക് പ​ക​രം ഗ്രോ​ബാ​ഗി​ല്‍ ക​ഞ്ചാ​വ് വി​ത്ത് പാ​കി. വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ല്‍ മു​ള​പൊ​ട്ടി​യ​തോ​ടെ ചെ​ടി​ക​ള്‍ വേ​രു​റ​പ്പി​ച്ച് ന​ന്നാ​യി ത​ഴ​ച്ചു വ​ള​ര്‍​ന്നു. ഐ​ശ്യ​ര്യം തി​രി​കെ​ക്കി​ട്ടു​ന്ന​തി​ന്റെ ചി​ല ല​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ആ​രോ…

Read More

കെ​കെ​യെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു ! പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ക​ഴി​ഞ്ഞ ദി​വ​സം സം​ഗീ​ത പ​രി​പാ​ടി​ക്കു പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് അ​ന്ത​രി​ച്ച പ്ര​മു​ഖ ഗാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ കെ​കെ എ​ന്ന കൃ​ഷ്ണ​കു​മാ​ര്‍ കു​ന്ന​ത്തി​നെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. കൃ​ത്യ​സ​മ​യ​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സ (സി​പി​ആ​ര്‍) ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഡോ​ക്ട​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞ​ത്. കെ​കെ​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഒ​ന്നി​ല​ധി​കം ബ്ലോ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ നി​ല​യ്ക്കാ​തി​രി​ക്കാ​ന്‍ നെ​ഞ്ചി​ല്‍ ശ​ക്ത​മാ​യി അ​മ​ര്‍​ത്തി​യും ശ്വാ​സം ന​ല്‍​കി​യും (കാ​ര്‍​ഡി​യോ പ​ള്‍​മ​ന​റി റെ​സ​സി​റ്റേ​ഷ​ന്‍ സി​പി​ആ​ര്‍) ശു​ശ്രൂ​ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഡോ​ക്ട​റു​ടെ ഭാ​ഷ്യം. ഹൃ​ദ​യ ധ​മ​നി​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ബ്ലോ​ക്കു​ണ്ടാ​യി​രു​ന്ന​താ​ണു കെ​കെ​യ്ക്കു വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​യ​ത്. പ​ക്ഷേ, ഈ ​വേ​ദ​ന​ക​ളെ​ല്ലാം ദ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ നി​മി​ത്ത​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ലാ​യി​രു​ന്നു കെ​കെ. മാ​ത്ര​മ​ല്ല, കെ​കെ വ​ള​രെ​യ​ധി​കം ആ​ന്റാ​സി​ഡ് മ​രു​ന്നു​ക​ള്‍ ക​ഴി​ച്ചി​രു​ന്ന​താ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​സി​ഡി​റ്റി നി​യ​ന്ത്രി​ക്കാ​നും നെ​ഞ്ചെ​രി​ച്ചി​ല്‍ കു​റ​യ്ക്കാ​നും പൊ​തു​വെ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണി​ത്.…

Read More

ആ നാട്ടിലെ പാട്ടുകാരി കുട്ടി അങ്ങനെ ആദ്യമായി ഒരു സിനിമ നടനെ കണ്ടു ! പഴയ അനുഭവം പങ്കുവെച്ച് റിമി ടോമി; ആ നടന്‍ അന്നും ഇന്നും ഒരുപോലെയെന്ന് ഗായിക…

ഗായിക,നടി,അവതാരക എന്നീ നിലകളില്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റിമി ടോമി. നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള റിമി മിനി സ്‌ക്രീനിലും സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ റിമി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ഒരു അപൂര്‍വ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. മുന്‍പ് ഒരിക്കല്‍ റിമി ടോമിയുടെ സ്വദേശമായ പാലായില്‍ നടന്ന ഒരു പൊതുചടങ്ങില്‍ താരം പാട്ടു പാടുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കുട്ടിപ്പാവാടയണിഞ്ഞ് കയ്യില്‍ ബുക്ക് പിടിച്ച് അതില്‍ നോക്കി പാട്ടു പാടാന്‍ നില്‍ക്കുന്ന റിമിയാണ് ചിത്രത്തിലുള്ളത്. അന്ന് ആ പരിപാടിയില്‍ നടന്‍ ജഗദീഷ് ആണ് മുഖ്യാതിഥിയായി എത്തിയത്. താന്‍ ആദ്യമായി കാണുന്ന സിനിമ താരം ജഗദീഷ് ആണെന്നും റിമി ചിത്രത്തിനൊപ്പം കുറിച്ചു. റിമിയുടെ കുറിപ്പ് ഇങ്ങനെ…

Read More

നിങ്ങളാണോ ആതിര…ഫോട്ടോയില്‍ കാണുന്ന പോലെയൊന്നും അല്ലല്ലോ ! പോലീസിനെതിരേ ഗായിക മനുഷ്യാവകാശ കമ്മീഷനിലേക്ക്…

കോഴിക്കോട്: പോലീസുകാരന്‍ ഫഌറ്റ് എടുത്ത് നല്‍കിയതിന്റെ പേരില്‍ അന്വേഷണത്തിനെത്തിയ സ്‌പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ അപമാനിച്ചെന്ന പരാതിയുമായി ഗായിക മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു. നടക്കാവ് സ്‌കൂളിലെ കൗണ്‍സിലറും ഗായികയുമായ ആതിരയാണ് അസി. കമ്മീഷണറുടേയും ആഭ്യന്തരവകുപ്പിന്റെയും നടപടിക്കെതിരേ നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. ഫഌറ്റ് എടുത്തു നല്‍കിയതിന്റെ പേരില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പഷന്റ് ചെയ്തുകൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ വരെ ‘സദാചാര’ വാക്കുകള്‍ എഴുതി ചേര്‍ത്ത സംഭവം പോലീസിനുള്ളിലും സമൂഹത്തിലും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന സര്‍ക്കാരിനെ വരെ പ്രതികൂട്ടിലാക്കുന്നതാണ് ഈ നടപടിയെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. യുവതിയെ അപമാനിക്കും വിധത്തില്‍ ഗുരുതരമായ കൃത്യനിര്‍വഹണം നടത്തിയെന്ന പരാതി ഉയര്‍ന്നിട്ടും മേലധികാരികള്‍ അസി.കമ്മീഷണര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആതിര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. നിലവില്‍ ഉത്തരമേഖലാ ഐജിക്കു പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പരാതിയില്‍ അന്വേഷണം…

Read More

കാക്കിക്കുള്ളിലെ കലാകാരന്‍ ! കിടിലന്‍ റാപ്പ് സോങ്ങുമായി പോലീസുകാരന്‍; അടിപൊളി വീഡിയോ വൈറലാകുന്നു…

ഏറ്റവും കര്‍ക്കശക്കാരായ ആളുകള്‍ എന്നാണ് പോലീസുകാരെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആളുകളോട് സ്‌നേഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന നിരവധി പോലീസുകാരും നമ്മുടെ ഇടയിലുണ്ട്. ഇതില്‍ പലതും കാക്കിക്കുള്ളില്‍ ഒരു കലാഹൃദയം ഉണ്ടെന്ന് തെളിയിക്കുന്നവയും ആയിരുന്നു. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജമ്മു കാഷ്മീരിലെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആണ് വീഡിയോയിലെ താരം. വളരെ മനോഹരമായ രീതിയില്‍ റാപ്പ് അവതരിപ്പിക്കുകയാണ് ഈ കോണ്‍സ്റ്റബിള്‍. മുകേഷ് സിംഗ് എന്ന പോലീസുകാരനാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോ പുറത്തു വന്നതോടെ നിരവധി ആളുകളാണ് പോലീസുകാരനെ അഭിനന്ദിച്ചു രംഗത്തു വന്നിരിക്കുന്നത്.

Read More

കറുത്തവരെ അവന് ഇഷ്ടമല്ലെന്ന് അമ്മയുടെ മറുപടി ! തന്റെ മനസ്സു തകര്‍ത്ത സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സയനോര…

മലയാളത്തിലെ പിന്നണി ഗായികമാരില്‍ ശ്രദ്ധേയയാണ് സയനോര. എ.ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സയനോര മലയാളിയ്ക്ക് നിരവധി മികച്ച ഗാനങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും സയനോര ചുവടു വച്ചിരുന്നു. ഇപ്പോഴിതാ, ഒരു പരിപാടിക്കിടെ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം മനസ്സ് തുറന്നിരിക്കുകയാണ്.എല്ലാ മലയാളികളും ഈ സംഭവം അറിഞ്ഞിരിക്കണം എന്നതിനാലാണ് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്ന് സയനോര പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അവിടെ ഒരു ഒരു കുഞ്ഞുവാവയെ കണ്ടു. സ്‌നേഹത്തോടെ സയനോര കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയെങ്കിലും കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരച്ചിലോടു കരച്ചില്‍. എന്താണ് കുഞ്ഞിങ്ങനെ കരയുന്നതെന്നു ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. എന്താണെന്ന് അറിയില്ല, കറുത്തവരെ അവന് ഇഷ്ടമല്ലത്രേ. അത് തന്നെ വളരെയധികം വേദനിപ്പിച്ചെന്ന് സയനോര പറയുന്നു. അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ സയനോര…

Read More

ഇതെന്റെ വിധിയാണ് ! നല്ല കുടുംബത്തില്‍ ജനിച്ചെങ്കിലും ആറുമാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കളില്‍ നിന്നു വേര്‍പിരിഞ്ഞു; ഭര്‍ത്താവ് നടന്‍ ഫിറോസ് ഖാന്റെ വീട്ടിലെ പാചകക്കാരന്‍; തന്റെ ജീവിത കഥ വെളിപ്പെടുത്തി റാണു മൊണ്ടല്‍…

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയില്‍ നിന്നും ലോകം അറിയുന്ന ഗായികയായി മാറിയ റാണു മൊണ്ടല്‍ തന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുകയാണ് ഇപ്പോള്‍. എല്ലാരും കരുതുന്നതുപോലെ തെരുവിലല്ല, നല്ല നിലയില്‍ ജീവിച്ചിരുന്ന കുടുംബത്തില്‍തന്നെയാണു താന്‍ ജനിച്ചതെന്നും വിധിയാണു തന്നെ തെരുവിലെത്തിച്ചതെന്നും റാണു പറയുന്നു. ബോളിവുഡ് താരം ഫിറോസ് ഖാനുമായുള്ള ബന്ധത്തെക്കുറിച്ചും വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.”തെരുവിലല്ല ഞാന്‍ ജനിച്ചത്. നല്ല നിലയിലുള്ള കുടുംബത്തില്‍ തന്നെയായിരുന്നു. പക്ഷേ ഇതെന്റെ വിധിയാണ്. ആറു മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഞാന്‍ മാതാപിതാക്കളില്‍നിന്നു വേര്‍പിരിഞ്ഞത്. വിവാഹശേഷമാണു ഞങ്ങള്‍ പശ്ചിമ ബംഗാളില്‍നിന്നു മുംബൈയിലേക്കു മാറിയത്.” റാണു പറഞ്ഞു.നടന്‍ ഫിറോസ് ഖാന്റെ വീട്ടില്‍ തന്റെ ഭര്‍ത്താവ് പാചകക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്നും റാണു വെളിപ്പെടുത്തി. ഫിറോസ് ഖാന്റെ മകന്‍ ഫര്‍ദീന്‍ അന്നു കോളജ് വിദ്യാര്‍ഥിയാണ്. അവര്‍ ഞങ്ങളെ കുടുംബാംഗങ്ങളെപ്പോലെയാണു പരിഗണിച്ചിരുന്നത്. ഞങ്ങള്‍ക്കൊരു വീടുണ്ടായിരുന്നു. എന്നാല്‍,…

Read More

വസുന്ധരാ ദാസിനെ നടുറോഡില്‍ അപമാനിച്ച ക്യാബ് ഡ്രൈവറെ പോലീസ് തിരയുന്നു ! ഗായികയും നടിയുമായ വസുന്ധരയോട് ഇയാള്‍ ചെയ്തത്…

ഗായികയും നടിയുമായ വസുന്ധരാ ദാസിനെ നടുറോഡില്‍ അപമാനിച്ച ക്യാബ് ഡ്രൈവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം.ബംഗളുരുവിലെ മല്ലേശ്വരത്തെ ഭാഷ്യം സര്‍ക്കിളില്‍ ഗ്രീന്‍ സിഗ്‌നല്‍ കാത്തു കിടക്കുകയായിരുന്നു വസുന്ധരാ ദാസിന്റെ കാര്‍. ഇവരുടെ ഇടതു വശത്തായി മറ്റൊരു കാറും സിഗ്‌നല്‍ തെളിയാന്‍ കാത്തുകിടന്നിരുന്നു. വസുന്ധരയ്ക്കു നേരെയും സമീപമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ക്ക് വലതുവശത്തേക്കുമായിരുന്നു പോകേണ്ടിയിരുന്നത്. പച്ച തെളിഞ്ഞപ്പോള്‍ വസുന്ധര കാര്‍ മുന്നോട്ടെടുത്തു. സമീപത്തെ കാറിനു വലതു വശത്തേക്കു തിരിയാനായില്ല. ഇതോടെ ക്ഷുഭിതനായ അയാള്‍ തന്നെ കിലോമീറ്ററുകളോളം പിന്തുടര്‍ന്നെന്നു വസുന്ധര പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കാറിലിരുന്നു കൊണ്ടു തന്നെ അയാള്‍ തന്നെ അസഭ്യം പറയുകയും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. മല്ലേശ്വരം 18 ക്രോസ് റോഡിലെത്തിയപ്പോള്‍ ചുവപ്പ് സിഗ്‌നല്‍ കണ്ടതിനെത്തുടര്‍ന്ന് ഇരു കാറുകളും നിര്‍ത്തി. ക്യാബ്…

Read More

ഒന്നുമറിയാത്ത ആള്‍ ഒരു സുപ്രഭാതത്തില്‍ പീഡനക്കേസ് പ്രതിയായി; ഗായകന്‍ ശ്രീനിവാസ് കുടുക്കിലായതിങ്ങനെ…

ഒരേ പേരുള്ള ആളുകളുടെ ചിത്രങ്ങള്‍ മാറിപ്പോകുന്നത് സാധാരണമാണ്. എന്നാല്‍ പല സെലിബ്രിറ്റികള്‍ക്കും ഇത്തരത്തില്‍ നല്ല സുന്ദരന്‍ പണി കിട്ടിയിട്ടുമുണ്ട്. പ്രശസ്ത ഗായകന്‍ ശ്രീനിവാസാണ് ഈ പടം മാറലിന്റെ ദോഷം ഒടുവിലായി അനുഭവിച്ച ആള്‍.ഒരു വെബ്സൈറ്റാണ് പടം മാറി നല്‍കി കേരള- തമിഴ്നാട് സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള പ്രശസ്ത ഗായകന്‍ ശ്രീനിവാസിനെ സ്ത്രീപീഡന കേസില്‍ പ്രതിയാക്കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി ശ്രീനിവാസും, മകള്‍ ശരണ്യയും രംഗത്തെത്തിയിരിക്കുകയാണ്. ഗസല്‍ ഗായകനും, ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ കേസിരാജു ശ്രീനിവാസ് ലൈംഗീകാതിക്രമ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ശ്രീനിവാസിന്റെ തന്നെ വെബ് റേഡിയോ നിലയത്തിലെ റേഡിയോ ജോക്കിയുടെ പരാതിയിലാണ് ശ്രീനിവാസന്‍ അറസ്റ്റിലായത്. എന്നാല്‍ ഈ വാര്‍ത്തയ്ക്കൊപ്പം നല്‍കിയത് പ്രശസ്ത ഗായകന്‍ ശ്രീനിവാസിന്റെ ചിത്രമായിരുന്നു. ”വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഗീത ഇതിഹാസം പി ബി ശ്രീനിവാസ് അന്തരിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ എന്റെ ബയോഡേറ്റ എടുത്ത് ചരമക്കോളം തയാറാക്കി.…

Read More