ഷറഫ് അലി ചെറിയ മീനല്ല…! പൂമ്പാറ്റയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത് നാല് ടെലഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍; കൊച്ചുപെണ്‍കുട്ടികളുടെ നഗ്‌ന വീഡിയോ പോസ്റ്റ് ചെയ്യാത്തവര്‍ പുറത്ത്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സജീവമാകുന്നു. പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍മീഡിയ ഗ്രൂപ്പിന്റെ അഡ്മിനായ ഷറഫ് അലി അറസ്റ്റിലായതിനെത്തുടര്‍ന്നാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണമാരംഭിച്ചത്. തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെന്നല്ല ആര്‍ക്കും അധികാരമില്ലെന്ന് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈമാറുന്ന ഗ്രൂപ്പുകളുടെ അഡ്മിന്റെ വിചിത്ര വാദം. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും അറസ്റ്റിലായ ഷറഫ് അലിയാണ് തന്നെ അറസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഇനിയും ആളുകളെ പ്രേരിപ്പിക്കുമെന്നും വാദിച്ചത്. ഇത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ടെലഗ്രാം വഴി പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നാല് ഗ്രൂപ്പുകള്‍ ഇയാള്‍ കൈകാര്യംചെയ്തിരുന്നു. ഇതില്‍ നൂറുകണക്കിന് അംഗങ്ങളുമുണ്ട്. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരുപോലെ രതിവൈകൃതത്തിന് ഇരകളാക്കുന്നവരാണ് പീഡോഫൈലുകള്‍.…

Read More