നൈ​ജീ​രി​യ​യി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് നാ​ട്ടി​ലെ​ത്തും

കൊ​ച്ചി: നൈ​ജീ​രി​യ​ന്‍ ക​ട​ലി​ല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വെ​ന്നും, നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഉ​ത്ത​ര​വു​ക​ള്‍ അ​വ​ഗ​ണി​ച്ചെ​ന്നും ആ​രോ​പി​ക്ക​പ്പെ​ട്ട് ത​ട​വി​ലാ​ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് നാ​ട്ടി​ലെ​ത്തും. ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന 16 ഇ​ന്ത്യ​ന്‍ നാ​വി​ക​രി​ല്‍ മ​ല​യാ​ളി​ക​ളാ​യ എ​റ​ണാ​കു​ളം മു​ള​വു​കാ​ട് സ്വ​ദേ​ശി മി​ല്‍​ട്ട​ണ്‍, എ​ളം​കു​ളം കു​മാ​ര​നാ​ശാ​ന്‍ ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നാ​യ സ​നു ജോ​സ്, കൊ​ല്ലം സ്വ​ദേ​ശി വി​ജി​ത്ത് എ​ന്നി​വ​രാ​ണ് ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ന​ഗ​ര​മാ​യ കേ​പ് ടൗ​ണി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ യാ​ത്ര തി​രി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ല​ത്ത് ഭ​ര്‍​തൃ​വീ​ട്ടി​ലെ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​സ്മ​യ​യു​ടെ സ​ഹോ​ദ​ര​നാ​ണ് വി​ജി​ത്ത്. 2022 ഓ​ഗ​സ്റ്റി​ലാ​ണ് എം​ടി ഹീ​റോ​യി​ക് ഇ​ഡൂ​ണ്‍ ക്രൂ​ഡ് ഓ​യി​ല്‍ ടാ​ങ്ക​ര്‍ നൈ​ജീ​രി​യ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ന​ഗ​ര​മാ​യ കേ​പ് ടൗ​ണി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ യാ​ത്ര തി​രി​ച്ച​ത്. 16 ഇ​ന്ത്യ​ക്കാ​ര്‍, എ​ട്ട് ശ്രീ​ല​ങ്ക​ക്കാ​ര്‍, ഒ​രു ഫി​ലി​പ്പി​നോ, ഒ​രു പോ​ളി​ഷ് പൗ​ര​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന 26 അം​ഗ സം​ഘ​മാ​ണ് എം​ടി ഹീ​റോ​യി​ക് ഇ​ഡൂ​ണി​ന്‍റെ…

Read More

ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ നാലുവര്‍ഷത്തെ ഏകാന്തവാസം ! നരകജീവിതത്തില്‍ നിന്നും മുഹമ്മദിന് ഒടുവില്‍ മോചനം…

ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ ഒറ്റയ്ക്ക് നാല് വര്‍ഷം കുടുങ്ങിക്കിടന്ന നാവികന് ഒടുവില്‍ മോചനം. ഈജിപ്തിലെ സൂയസ് കനാലിനടുത്തുള്ള കനാലില്‍ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന കപ്പലില്‍ വെള്ളവും വെളിച്ചവും ഭക്ഷണവും കൂട്ടുമില്ലാതെ ഒറ്റക്ക് കഴിയേണ്ടി വന്ന മുഹമ്മദ് ഐഷ എന്ന സിറിയന്‍ നാവികനാണ് ഒടുവില്‍ നരകജീവിതത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്. മണിക്കൂറുകള്‍ക്കു മുമ്പേ തലസ്ഥാനമായ കെയ്‌റോയിലെ വിമാനത്താവളത്തില്‍നിന്നും സിറിയയിലേക്കുള്ള വിമാനത്തില്‍ മുഹമ്മദ് പുറപ്പെട്ടു. മുഹമ്മദിന്റെ നാലുവര്‍ഷത്തെ നരകജീവിതത്തെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ എഴുതിയ ബിബിസിക്ക് അയച്ച ശബ്ദസന്ദേശത്തില്‍ മുഹമ്മദ് ഇങ്ങനെ പറയുന്നു: ”ആ നരകജീവിതത്തില്‍നിന്നും ഇതാ ഞാന്‍ രക്ഷപ്പെട്ടു. ആശ്വാസം, ആനന്ദം. ” തികച്ചും സാങ്കേതികമായ കാരണങ്ങളാലാണ് മുഹമ്മദ് ഇവിടെ കുടുങ്ങിയത്. ബഹറിന്‍ കേന്ദ്രമായ ടൈലോസ് ഷിപ്പിംഗ് ആന്റ് മറീന്‍ സര്‍വീസസസ് ഉടമസ്ഥതയിലുള്ള എം വി അമാന്‍ എന്ന ചരക്കുകപ്പലില്‍ ചീഫ് ഓഫീസറാണ് മുഹമ്മദ്. 2017 ജുലൈയില്‍ ഈജിപ്തിലെ അദബിയ തുറമുഖത്തില്‍ എത്തിയ കപ്പല്‍…

Read More

ആരാ പറഞ്ഞത് ഡീസലിന് 100 രൂപയാകുമെന്ന്…ഈ ഡീസലിന് വില വെറും 65 രൂപ ! ഒരു വിഭാഗം സ്വകാര്യബസ് ഉടമകള്‍ ഉപയോഗിക്കാനിരിക്കുന്ന ഈ ഡീസല്‍ ആള് അത്ര നല്ല പുള്ളിയല്ല…

ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് നിരവധി ബസുടമകളാണ് ഓട്ടം നിര്‍ത്തിയത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇപ്പോള്‍ ഒരു വിഭാഗം ബസുടമകള്‍ കണ്ടു പിടിച്ചിരിക്കുന്ന വഴി പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന് ആശങ്ക. ടാര്‍ ഉരുക്കാന്‍ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത ഡീസലിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കപ്പലുകള്‍ ഉപയോഗിച്ച് പുറന്തള്ളുന്ന ഡീസലാണ് ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 87 രൂപ നല്‍കുമ്പോള്‍ നിലവാരമില്ലാത്തതിന് 65 രൂപ മുതല്‍ 70 രൂപ വരെയാണു വില. സുനാമി വെള്ളം, കൊറോണ വെള്ളം എന്നിങ്ങനെയുള്ള വിളിപ്പേരുകളും ഇതിനുണ്ട്. പിക്കപ്പ് വാനുകളില്‍ കൊണ്ടുവന്നാണ് ഈ ഡീസല്‍ ബസുകളില്‍ നിറയ്ക്കുന്നത്. എന്നാല്‍ ഇവ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ബസുകളില്‍ നിന്ന് വന്‍ തോതില്‍ കറുത്ത പുക പുറത്തേക്കു വമിക്കും. ഇത് അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ഗുണനിലവാരമില്ലാത്ത ഡീസല്‍ ഉപയോഗിക്കുന്നതു വഴി എഞ്ചിന്‍ കേടാകാനും സാധ്യതയുണ്ട്.

Read More

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നാല് പൂച്ചകള്‍ ! മിണ്ടാപ്രാണികളെ രക്ഷിക്കാന്‍ കടലിലേക്ക് എടുത്തു ചാടി നാവികന്‍; വീഡിയോ വൈറലാകുന്നു…

ഓരോ ജീവിയുടെയും ജീവിതങ്ങള്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഒട്ടുമിക്ക മനുഷ്യരും വിചാരിക്കുന്നത് മനുഷ്യരുടെ ജീവനു മാത്രമേ പ്രാധാന്യമുള്ളൂ എന്നാണ്. എന്നാല്‍ അപൂര്‍വം മനുഷ്യരെങ്കിലും സഹജീവികളെ സ്‌നേഹിക്കുന്നവരാണെന്നതാണ് ആകെയുള്ള ഒരാശ്വാസം. സ്വന്തം ജീവന്‍ പണയം വച്ച് നാല് പൂച്ചകളെ നടുക്കടലില്‍ നിന്നും രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തായ്ലന്‍ഡിലെ ഒരു നാവിക ഉദ്യോഗസ്ഥന്‍. പാരഡൈസ് ദ്വീപിന് സമീപത്തായി കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലിലാണ് പൂച്ചകളെ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തീപിടുത്തത്തെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തലകീഴായി മറിഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്ന് യാത്രക്കാരെ രക്ഷിച്ച ശേഷം എണ്ണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോയെന്ന് ദൂരത്തു നിന്നും ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെ പൂച്ചകളെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പകുതിയിലേറെ ഭാഗം വെള്ളത്തിനടിയിലായ കപ്പലില്‍ ഒരു പലകയ്ക്കു മുകളില്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു നാല് പൂച്ചകളും. കടല്‍ പ്രക്ഷുബ്ധമായിരുന്നിട്ടും അത് വകവയ്ക്കാതെ എങ്ങനെയും പൂച്ചകളെ രക്ഷിക്കാന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍…

Read More

അനുസരിച്ചാല്‍ എല്ലാവര്‍ക്കും കൊള്ളാം ! ബ്രിട്ടീഷ് കപ്പല്‍ പിടിക്കും മുമ്പ് നടന്നത് അതീവ നാടകീയ നീക്കങ്ങള്‍; ശബ്ദസന്ദേശം പുറത്ത്

ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ പിടിച്ചെടുക്കുന്നതിനു മുമ്പ് ഇറാന്‍ സൈനികര്‍ നടത്തിയത് അതീവ നാടകീയ നീക്കങ്ങളെന്നു തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. സ്റ്റെന ഇംപറോയ്ക്ക് അകമ്പടി നല്‍കുന്ന മണ്‍ട്രോസ് എന്ന ബ്രിട്ടിഷ് നാവിക കപ്പലിലെ സൈനികര്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പു നല്‍കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍വച്ചു ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുത്ത്. എണ്ണക്കപ്പലിന്റെ ദിശ മാറ്റിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നു മണ്‍ട്രോസ് കപ്പലിലെ സൈനികര്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. അനുസരിച്ചാല്‍ സുരക്ഷിതരായിരിക്കുമെന്നും ഇറാന്‍ സൈനികര്‍ പറയുന്നു. രാജ്യാന്തര ജലപാതയിലൂടെ തടസ്സമില്ലാതെ പോകാന്‍ സാധിക്കണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും ബ്രിട്ടന്‍ സന്ദേശത്തിനു മറുപടി നല്‍കി. രാജ്യാന്തര പാതയിലൂടെ പോകുമ്പോള്‍, കപ്പല്‍ തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ബ്രിട്ടിഷ് നാവികര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കായി കപ്പല്‍ പിടിച്ചെടുക്കുകയാണെന്ന് ഇറാന്‍ അറിയിച്ചു. മീന്‍പിടിത്ത…

Read More