ആരാ പറഞ്ഞത് ഡീസലിന് 100 രൂപയാകുമെന്ന്…ഈ ഡീസലിന് വില വെറും 65 രൂപ ! ഒരു വിഭാഗം സ്വകാര്യബസ് ഉടമകള്‍ ഉപയോഗിക്കാനിരിക്കുന്ന ഈ ഡീസല്‍ ആള് അത്ര നല്ല പുള്ളിയല്ല…

ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് നിരവധി ബസുടമകളാണ് ഓട്ടം നിര്‍ത്തിയത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇപ്പോള്‍ ഒരു വിഭാഗം ബസുടമകള്‍ കണ്ടു പിടിച്ചിരിക്കുന്ന വഴി പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന് ആശങ്ക. ടാര്‍ ഉരുക്കാന്‍ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത ഡീസലിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കപ്പലുകള്‍ ഉപയോഗിച്ച് പുറന്തള്ളുന്ന ഡീസലാണ് ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 87 രൂപ നല്‍കുമ്പോള്‍ നിലവാരമില്ലാത്തതിന് 65 രൂപ മുതല്‍ 70 രൂപ വരെയാണു വില. സുനാമി വെള്ളം, കൊറോണ വെള്ളം എന്നിങ്ങനെയുള്ള വിളിപ്പേരുകളും ഇതിനുണ്ട്. പിക്കപ്പ് വാനുകളില്‍ കൊണ്ടുവന്നാണ് ഈ ഡീസല്‍ ബസുകളില്‍ നിറയ്ക്കുന്നത്. എന്നാല്‍ ഇവ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ബസുകളില്‍ നിന്ന് വന്‍ തോതില്‍ കറുത്ത പുക പുറത്തേക്കു വമിക്കും. ഇത് അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ഗുണനിലവാരമില്ലാത്ത ഡീസല്‍ ഉപയോഗിക്കുന്നതു വഴി എഞ്ചിന്‍ കേടാകാനും സാധ്യതയുണ്ട്.

Read More

കുടിക്കാന്‍ കിണറ്റില്‍ നിന്നു കോരിയ വെള്ളത്തിന്റെ പകുതി ഡീസല്‍ ! പരിസരത്തെ കിണറുകളെല്ലാം എണ്ണക്കിണറുകള്‍; ഡീസലിന്റെ വില കുതിച്ചുയരുമ്പോള്‍ ഡീസലുകൊണ്ട് പൊറുതിമുട്ടി പറക്കുളത്തെ നാട്ടുകാര്‍…

കൊട്ടിയം: ഡീസല്‍ വില റോക്കറ്റ് പോലെ കുതിക്കുമ്പോഴും ദാഹം മാറ്റാന്‍ ഡീസലെടുത്ത് കുടിക്കേണ്ട ഗതികേടിലാണ് പറക്കുളത്തെ നിരവധി കുടുംബങ്ങള്‍. വീടുകളിലെ കിണറുകളില്‍ ഡീസല്‍ സുലഭമായതാണ് ജനങ്ങളെ വലച്ചിരിക്കുന്നത്. ഈ വെള്ളമെടുത്ത് വാഹനങ്ങള്‍ക്കൊഴിച്ചാലോ എന്ന ആലോചനയും നാട്ടുകാര്‍ക്കുണ്ട്. അതേസമയം, കിണറുകളിലേക്കുള്ള ഡീസലിന്റെ വഴി കണ്ടെത്താന്‍ അധികൃതര്‍ പണി പലതും നോക്കിയിട്ടും രക്ഷയില്ല. ഒരു കുപ്പിയില്‍ വെള്ളം എടുത്താല്‍ പകുതി ഡീസലാണ്. കിണറ്റിലെ വെള്ളം ഉപയോഗിച്ച് അടുപ്പുകത്തിക്കാനും വിറകു കത്തിക്കാനുമാകുമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. സമീപത്തെ പെട്രോള്‍ പമ്പിലെ ഇന്ധനടാങ്ക് ചോര്‍ന്നു കിണറുകളില്‍ ഡീസല്‍ എത്തുന്നുവെന്നാണു നാട്ടുകാരുടെ പരാതി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഭരണകൂടം, ജിയോളജി വിഭാഗം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ എത്തി പരിശോധിച്ചു. ടാങ്ക് പരിശോധിച്ചെങ്കിലും ചോര്‍ച്ച കണ്ടെത്താനായില്ല. പക്ഷേ പ്രദേശത്തെ 10 വീടുകളിലെ കിണറുകളില്‍ ആറുമാസമായി ഡീസല്‍ സാന്നിധ്യം…

Read More