ചൈനയുടെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോ ?ദശലക്ഷക്കണക്കിന് ഹോങ്കോംഗുകാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കും; ജനുവരി മുതല്‍ ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്കൊഴുകുമെന്ന് സൂചന…

ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ഉയരുന്നത്. ബ്രിട്ടന്‍-ചൈന അന്താരാഷ്ട്ര കരാറിന് പുല്ലുവില കല്‍പ്പിച്ച് ഹോങ്കോംഗിനെ തങ്ങളുടെ ഉരുക്കു മുഷ്ടിയിലാക്കാന്‍ ചൈന തുനിഞ്ഞിറങ്ങിയപ്പോള്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഹോങ്കോംഗ്് ജനതയ്ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു. ബ്രിട്ടീഷ് ഓവര്‍സീസ് പാസ്സ്‌പോര്‍ട്ടുള്ള ഹോങ്കോംഗ് സ്വദേശികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം എന്നതായിരുന്നു ആ വാഗ്ദാനം. ഇത് യാഥാര്‍ത്ഥ്യമാകുവാന്‍ പോവുകയാണ്. വരുന്ന ജനുവരി മുതല്‍ ബ്രിട്ടനിലേക്ക് വരാന്‍ തയ്യാറാകുന്ന ഹോങ്കോംഗുകാര്‍ക്ക് വിസ നല്‍കി തുടങ്ങും. ചുരുങ്ങിയത് അഞ്ചു ലക്ഷം പേരെങ്കിലും ആദ്യവര്‍ഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്ക് കുടിയേറും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷ് നാഷണല്‍ (ഓവര്‍സീസ്) പൗരന്മാര്‍ക്കും ഹോങ്കോംഗില്‍ താമസിക്കുന്ന അവരുടെ ബന്ധുക്കള്‍ക്കും ബ്രിട്ടനില്‍ താമസിക്കുനതിനും ജോലിചെയ്യുന്നതിനും അനുവാദം നല്‍കുന്ന വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. ഏകദേശം 30…

Read More

അനുസരിച്ചാല്‍ എല്ലാവര്‍ക്കും കൊള്ളാം ! ബ്രിട്ടീഷ് കപ്പല്‍ പിടിക്കും മുമ്പ് നടന്നത് അതീവ നാടകീയ നീക്കങ്ങള്‍; ശബ്ദസന്ദേശം പുറത്ത്

ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ പിടിച്ചെടുക്കുന്നതിനു മുമ്പ് ഇറാന്‍ സൈനികര്‍ നടത്തിയത് അതീവ നാടകീയ നീക്കങ്ങളെന്നു തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. സ്റ്റെന ഇംപറോയ്ക്ക് അകമ്പടി നല്‍കുന്ന മണ്‍ട്രോസ് എന്ന ബ്രിട്ടിഷ് നാവിക കപ്പലിലെ സൈനികര്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പു നല്‍കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍വച്ചു ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുത്ത്. എണ്ണക്കപ്പലിന്റെ ദിശ മാറ്റിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നു മണ്‍ട്രോസ് കപ്പലിലെ സൈനികര്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. അനുസരിച്ചാല്‍ സുരക്ഷിതരായിരിക്കുമെന്നും ഇറാന്‍ സൈനികര്‍ പറയുന്നു. രാജ്യാന്തര ജലപാതയിലൂടെ തടസ്സമില്ലാതെ പോകാന്‍ സാധിക്കണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും ബ്രിട്ടന്‍ സന്ദേശത്തിനു മറുപടി നല്‍കി. രാജ്യാന്തര പാതയിലൂടെ പോകുമ്പോള്‍, കപ്പല്‍ തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ബ്രിട്ടിഷ് നാവികര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കായി കപ്പല്‍ പിടിച്ചെടുക്കുകയാണെന്ന് ഇറാന്‍ അറിയിച്ചു. മീന്‍പിടിത്ത…

Read More