അഭിനയം മറന്ന് ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു ! ‘സൊല്‍വതെല്ലാം ഉണ്‍മൈ’ താരം ആള്‍ദൈവമായി മാറി; അനുഗ്രഹം തേടി ഭക്തര്‍…

കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയാണ് ‘സൊല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത താരമായി മാറിയ വ്യക്തിയാണ് ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി. ഇപ്പോഴിതാ ഇവര്‍ പുതിയ ‘അവതാരമായി’ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ‘ദേവി’ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇതോടെ ആള്‍ദൈവം മുങ്ങി. അതേ സമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

Read More