മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് നിയുക്ത ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഗാംഗുലി തള്ളി. ആദ്യമായാണ് താൻ അമിത് ഷായെ കാണുന്നതെന്ന് ഗാംഗുലി പറഞ്ഞു. സ്ഥാനം ലഭിക്കുമോയെന്നുള്ള ഒരു ചോദ്യവും കൂടിക്കാഴ്ചയിൽ ചോദിച്ചില്ല. അത് നടന്നാൽ മാത്രമേ സ്ഥാനം ലഭിക്കുകയുള്ളു എന്ന തരത്തിലും ചർച്ചയുണ്ടായില്ല. ഒരു തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളും ഇല്ലെന്നും ഗാംഗുലി പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടപ്പോഴും താൻ ഇത്തരം രാഷ്ട്രീയ ചോദ്യങ്ങൾ കേട്ടിട്ടുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. മാധ്യമ വാർത്തകളെ അമിത് ഷായും തള്ളിക്കളഞ്ഞു. ബിസിസിഐ പ്രസിഡന്റ് ആരാകണമെന്ന് താൻ തീരുമാനിച്ചിട്ടില്ല. ബിസിസിഐക്ക് അതിന്റേതായ തെരഞ്ഞെടുപ്പ് പ്രക്രിയയുണ്ടെന്നും ഷാ പറഞ്ഞു. അമിത് ഷായുടെ മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി. അനുരാഗ് ഠാക്കുറിന്റെ…
Read MoreTag: sourav ganguly
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് നാശത്തിലേക്കാണ് ! ആ പീഡനാരോപണം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐയ്ക്ക് വലിയ പിഴവു പറ്റി; സൗരവ് ഗാംഗുലിയുടെ തുറന്നു പറച്ചില് ചര്‍ച്ചയാകുന്നു…
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിന്റെ പോക്ക് നാശത്തിലേക്കാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബിസിസിഐയുടെ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാംഗുലിയുടെ ഈ പ്രസ്താവന. ഈ ആരോപണം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐ വന്‍വീഴ്ചയാണ് വരുത്തിയതെന്നും ബോര്‍ഡിന്റെ പ്രതിച്ഛായ മോശമാകുമോയെന്ന് താന്‍ ആശങ്കാകുലനാണെന്നും ഗാംഗുലി വ്യക്തമാക്കി. ബിസിസിഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറന്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസംവിധാനം എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്കയിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമെന്ന നിലയിലും ഇന്ത്യയുടെ ജയപരാജയങ്ങള്‍ ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നതിനാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണ്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കുമുണ്ട്. ഏറെ…
Read More