സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​ര്‍ ! ഇ​ന്ത്യ​യു​ടെ പു​രു​ഷ-​വ​നി​താ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍​ക്ക് ഇ​നി ഒ​രേ വേ​ത​നം; ച​രി​ത്ര തീ​രു​മാ​ന​വു​മാ​യി ബി​സി​സി​ഐ…

അ​ങ്ങ​നെ ബി​സി​സി​ഐ​യും ച​രി​ത്രം കു​റി​ച്ചു. ഏ​റെ നാ​ളാ​യി കൊ​ണ്ടു പി​ടി​ച്ചു ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് വി​രാ​മ​മാ​യി. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലെ പു​രു​ഷ താ​ര​ങ്ങ​ള്‍​ക്ക് തു​ല്യ​മാ​യ വേ​ത​നം വ​നി​താ താ​ര​ങ്ങ​ള്‍​ക്കും ന​ല്‍​കു​മെ​ന്ന് ബി.​സി.​സി.​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ. ​അ​റി​യി​ച്ച​തോ​ടെ പി​റ​ന്ന​ത് പു​തി​യ ച​രി​ത്രം. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ജ​യ് ഷാ ​ഈ ച​രി​ത്ര തീ​രു​മാ​നം അ​റി​യി​ച്ച​ത്. മാ​ച്ച് ഫീ​യി​ലാ​ണ് തു​ല്യ വേ​ത​നം ന​ല്‍​കു​ന്ന​ത്. പു​രു​ഷ-​വ​നി​താ താ​ര​ങ്ങ​ള്‍​ക്ക് തു​ല്യ​വേ​ത​നം ന​ല്‍​കു​ന്ന​തി​ലൂ​ടെ ലിം​ഗ​സ​മ​ത്വം ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന് കൈ​വ​ന്നു​വെ​ന്ന് ജ​യ് ഷാ ​വ്യ​ക്ത​മാ​ക്കി. ബി.​സി.​സി.​ഐ​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ര​ണ്ടാം ഊ​ഴം ല​ഭി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് ജ​യ് ഷാ ​ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. നി​ല​വി​ല്‍ പു​രു​ഷ​താ​ര​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന അ​തേ മാ​ച്ച് ഫീ ​വ​നി​ത​ക​ള്‍​ക്കും ല​ഭ്യ​മാ​കും. ടെ​സ്റ്റി​ല്‍ 15 ല​ക്ഷ​വും ഏ​ക​ദി​ന​ത്തി​ല്‍ ആ​റു​ല​ക്ഷ​വും ട്വ​ന്റി 20യി​ല്‍ മൂ​ന്ന് ല​ക്ഷ​വും ഓ​രോ വ​നി​താ താ​ര​ത്തി​നും ല​ഭി​ക്കും. മു​മ്പ് മ​റ്റു പ​ല ക്രി​ക്ക​റ്റ് ബോ​ര്‍​ഡു​ക​ളും വേ​ത​ന​കാ​ര്യ​ത്തി​ല്‍ തു​ല്യ​നീ​തി ന​ട​പ്പാ​ക്കി​യ​പ്പോ​ഴും ലോ​ക​ത്തെ…

Read More

ജവാന്മാരുടെ കുടുംബത്തിന് അഞ്ച് കോടി വീതം നല്‍കാന്‍ ബിസിസിഐ !മൊഹാലി സ്റ്റേഡിയത്തില്‍ നിന്ന് അഫ്രീദിയുടെയും അക്രത്തിന്റെയും ഇമ്രാന്‍ഖാന്റെയും ചിത്രങ്ങള്‍ നീക്കി ! പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിച്ചേക്കും…

അമൃത്സര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യമെങ്ങും ദുഖവും പ്രതിഷേധവും ഇരമ്പുകയാണ്. 42 ജവാന്മാരാണ് ജയ്‌ഷെ മുഹമ്മദിന്റെ ചാവേറാക്രമണത്തില്‍ മരണമടഞ്ഞത്. കേന്ദ്രസര്‍ക്കാരിനൊപ്പം തന്നെ വിവിധ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സഹായവുമായെത്തുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് കോടി വീതം നല്‍കാനുള്ള പ്രത്യേക പദ്ധതിയും തയ്യാറാക്കി. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് സഹകരണമില്ലെന്ന തരത്തിലാണ് ബിസിസിഐയുടെ ഇടപെടലെത്തുന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിഷേധത്തിന് പുതിയ തലവും നല്‍കി. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷന്‍ എടുത്തുമാറ്റിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങള്‍ മാറ്റിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മുന്‍ പാക് ക്യാപ്റ്റനും നിലവില്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം…

Read More

ഭാര്യമാരോടൊപ്പമുള്ള താരങ്ങളുടെ യാത്ര ബിസിസിഐയ്ക്ക് തലവേദനയാകുന്നു; വിരാട് കോഹ് ലിയും സംഘവും വിദേശ പര്യടനത്തിന് പോകുന്നത് ഭാര്യമാരെയും മക്കളെയും അവരെ നോക്കാനുള്ളവരെയുമൊക്കെയായി

ന്യൂഡല്‍ഹി:വിദേശ പര്യടനങ്ങള്‍ക്കു പോകുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഭാര്യമാരെയും മക്കളെയും ഒപ്പം കൂട്ടുന്നത് ബിസിസിഐയ്ക്ക് തലവേദനയാവുന്നു. ആഴ്ചകളും മാസങ്ങളും നീളുന്ന വിദേശ പരമ്പരകളില്‍ രണ്ടാഴ്ചത്തേക്ക് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാന്‍ താരങ്ങള്‍ക്ക് അനുവാദമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഭാര്യമാരെയും മക്കളെയും അവരെ നോക്കാനുള്ളവരെയുമൊക്കെയായി താരങ്ങള്‍ തിരിക്കുന്നത്. ഇതുമൂലം താരങ്ങളുടെ യാത്രയും പരിശീലനവുമെല്ലാം യഥാവിധം ക്രമീകരിക്കുന്നതില്‍ ബിസിസിഐ പ്രതിസന്ധി നേരിടുകയാണെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ബിസിസിഐ സമാനമായ വെല്ലുവിളി നേരിട്ടു. താരങ്ങള്‍, കോച്ചിങ് സ്റ്റാഫ്, താരങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയും കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് നാല്‍പതോളം പേര്‍ക്കാണ് ബിസിസിഐ സൗകര്യങ്ങളൊരുക്കേണ്ടി വന്നത്. ഓസ്‌ട്രേലിയയില്‍ രണ്ടു ബസുകള്‍ വാടകയ്‌ക്കെടുത്തായിരുന്നു എല്ലാവരുടെയും യാത്രയ്ക്ക് ബിസിസിഐ സൗകര്യമൊരുക്കിയത്. ചില സമയത്ത് ഇതും തികയാതെ വന്നതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു. വിദേശപര്യടനങ്ങളില്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന്…

Read More

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് നാശത്തിലേക്കാണ് ! ആ പീഡനാരോപണം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐയ്ക്ക് വലിയ പിഴവു പറ്റി; സൗരവ് ഗാംഗുലിയുടെ തുറന്നു പറച്ചില്‍ ചര്‍ച്ചയാകുന്നു…

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിന്റെ പോക്ക് നാശത്തിലേക്കാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബിസിസിഐയുടെ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാംഗുലിയുടെ ഈ പ്രസ്താവന. ഈ ആരോപണം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐ വന്‍വീഴ്ചയാണ് വരുത്തിയതെന്നും ബോര്‍ഡിന്റെ പ്രതിച്ഛായ മോശമാകുമോയെന്ന് താന്‍ ആശങ്കാകുലനാണെന്നും ഗാംഗുലി വ്യക്തമാക്കി. ബിസിസിഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറന്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസംവിധാനം എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്കയിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമെന്ന നിലയിലും ഇന്ത്യയുടെ ജയപരാജയങ്ങള്‍ ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നതിനാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണ്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കുമുണ്ട്. ഏറെ…

Read More

ഞാന്‍ ചോദിക്കുന്നത് ഭിക്ഷയല്ല; ബിസിസിഐ ദൈവത്തിനും മുകളിലല്ല; അപ്പീല്‍ പോകാനുള്ള ബിസിസിഐ തീരുമാനത്തിനെതിരേ പൊട്ടിത്തെറിച്ച് ശ്രീശാന്ത്; ഈ കാട്ടുനീതി ആര്‍ക്കു വേണ്ടി ?

നിരപരാധിയാണ് എന്നു തെളിയിക്കപ്പട്ടിട്ടും വിലക്കു എടുത്തു മാറ്റാത്ത ബിസിസിഐക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശ്രീശാന്ത്. ബിസിസിഐ, നിങ്ങളോടു ഞാന്‍ ഭിക്ഷയാചിക്കുകയല്ല, എന്റെ വരുമാന മാര്‍ഗം തിരിച്ചു തരണമെന്നാണു നിങ്ങളോടു ഞാന്‍ ആവശ്യപ്പെടുന്നത്, ഇത് എന്റെ അവകാശമാണ്. നിങ്ങള്‍ ദൈവത്തിനും മുകളില്ല. ഞാന്‍ വീണ്ടും കളിക്കും എന്നാണു ശ്രീശാന്ത് ട്വിറ്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്. ബിസിസിഐക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ഇത്. നിരപരാധിയാണ് എന്നു വീണ്ടും വീണ്ടും തെളിയിച്ച തന്നോട് എന്തിനാണ് ഇങ്ങനെ എന്നും ശ്രീശാന്ത് ചോദിക്കുന്നു. 2013 ഐ പി എല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ഒത്തു ചേര്‍ന്നു കളിച്ചു എന്ന കേസിലാണ് ശ്രീശാന്തിനു നേരെ ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ തെളിവില്ല എന്നു പറഞ്ഞ് ഹൈക്കോടതി വിധി വരുകയും വിലക്കു നീക്കണം എന്ന് ബിസിസിഐ യോട് ആവശ്യപ്പെടുകയും ചെയ്തു എങ്കിലും ബിസിസിഐ വിലക്കു മാറ്റാന്‍…

Read More

സച്ചിന്‍ മൗനം വെടിയണം! രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കുന്നതിന് സച്ചിന്റെ അഭിപ്രായം നിര്‍ണായകമെന്ന് വിനോദ് റായ്

മുംബൈ: രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കാന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇപ്പോള്‍ തുടരുന്ന മൗനം വെടിയണമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്. കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.റായ് പറയുന്നു. പ്രതിഭാധനന്മാരായ യുവ ക്രിക്കറ്റര്‍മാരാല്‍ സമ്പന്നമാണ് ടീം ഇന്ത്യ. ഫീല്‍ഡിലെ അവരുടെ പ്രതിജ്ഞാബദ്ധത തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. ഇത്തരത്തില്‍…

Read More