എസ്പിബിയ്ക്ക് ആദരമര്‍പ്പിച്ച് രാജീവ് ഗോവിന്ദന്റെ പാട്ട് ! വൈറലാകുന്ന വീഡിയോ കാണാം…

‘ഗാനമുറങ്ങി കാവ്യമുറങ്ങി പാഴിരുള്‍ പാതയില്‍ നാം ബാക്കിയായി…നാദമുറങ്ങി താളമുറങ്ങി സാഗരസങ്കടം തേങ്ങി മയങ്ങി….’സംഗീതധാരയില്‍ നനഞ്ഞു മറഞ്ഞ എസ്. പി. ബാലസുബ്രഹ്മണ്യത്തിന് സംഗീതാഞ്ജലിയുമായി ഗാനരചയിതാവ് രാജീവ് ഗോവിന്ദന്‍ പുറത്തിറക്കിയ അഞ്ജലി പ്രാണാഞ്ജലി സംഗീത ആല്‍ബമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. രാജീവ് ഗോവിന്ദന്റെ വരികള്‍ക്ക് രാഹുല്‍രാജാണ് സംഗീതം. ഹരിചരണാണ് ആലാപനം. എസ്.പിയുടെ മരണത്തോടെ നിശബ്ദമായ സംഗീതലോകത്തെയാണ് പാട്ടിലൂടെ ആവിഷ്‌ക്കരിക്കുന്നത്. എസ്പിബിയുടെ പാട്ടും പറച്ചിലുമൊക്കൊയി ആ ഓര്‍മകളിലേക്കും ആല്‍ബം ആസ്വാദകരെ കൂട്ടികൊണ്ടുപോകുന്നുണ്ട്. എസ്പിബിയുടെ ഓര്‍മകളെ പാട്ടിലൂടെ അവതരിപ്പിക്കുമ്പോഴാണ് അതിന്റെ പൂര്‍ണതയില്‍ എത്തുന്നതെന്ന് ചിന്തിച്ചപ്പോഴാണ് ഇത്തരമൊരു ആല്‍ബം തയാറാക്കിയതെന്ന് ഗാനരചയിതാവ് രാജീവ് ഗോവിന്ദന്‍ പറഞ്ഞു. വാട്ടര്‍ബൗണ്ട് മീഡിയയിലൂടെ അവതരിപ്പിക്കുന്ന അഞ്ജലി പ്രാണാഞ്ജലി കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ടൊവിനോ, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. മഗേഷ് കൊല്ലരി സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ ഛായാഗ്രഹണം അനു ശേര്‍ഷയും ചിത്രസംയോജനം നജികേദ് എന്‍. വായ്ക്കരുമാണ്…

Read More

റൂമില്‍ എത്തിയപ്പോള്‍ അവിടെ കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു !ആ സമയത്താണ് റൂം സര്‍വീസ് എന്ന് പറഞ്ഞ് ഒരാള്‍ എന്റെ റൂമിലേക്ക് വന്നത്; എസ്പിബിയുമായുള്ള ആത്മബന്ധം വ്യക്തമാക്കി യേശുദാസ്…

ഇന്ത്യന്‍ സംഗീതത്തിലെ രണ്ടു ഇതിഹാസങ്ങളാണ് യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും. ഇരുവരും ഒരുമിച്ച് പാടിയ പാട്ടുകളൊക്കെ വന്‍ഹിറ്റായിട്ടുമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒരുമിച്ച് പാടിയത്. ഈ പാട്ട് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ അടുത്ത് സിംഗപ്പൂരില്‍ നടന്ന ‘വോയ്സ് ഓഫ് ലെജന്‍സ്’ എന്ന പരിപാടിയില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. ഈ പരിപാടിയില്‍ വെച്ചാണ് ഗാനഗന്ധര്‍വന്‍ യേശുദാസ് എസ്പിബിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മനസ് തുറന്നത്. ‘ബാലു എന്നാല്‍ എനിക്ക് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. ഈ കാര്യം ഇപ്പോള്‍ നിങ്ങളോട് പറയാതിരിക്കാന്‍ വയ്യ. പണ്ട് പാരീസില്‍ ഒരു പരിപാടിയ്ക്ക് പോയി തിരിച്ച് ഹോട്ടലില്‍ എത്തിയത് വിശന്ന് വലഞ്ഞാണ്. എന്നാല്‍ റൂമില്‍ എത്തിയപ്പോള്‍ അവിടെ കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു. ആ സമയത്താണ് റൂം സര്‍വീസ് എന്ന് പറഞ്ഞ് ഒരാള്‍ എന്റെ റൂമിലേക്ക് വന്നത്.…

Read More

മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ട് എസ്പിബിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു; എസ്പിബി പാടിയ ഗാനങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് മോഹന്‍ലാല്‍

മഹാഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ച് മോഹന്‍ലാല്‍. സ്വകാര്യചാനലിന്റെ മ്യൂസിക് പുരസ്‌കാര വേദിയിലായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. എസ്പിബിയോടൊപ്പം ഒരു ഗാനം ആലപിക്കുന്നതിനു മുന്‍പായിരുന്നു മോഹന്‍ലാലിന്റെ ആദരപ്രസംഗം. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ: ‘എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ച് എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അറിയാം. അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് ഓര്‍മവരിക ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനമാണ്. എന്തോരു മഹാനുഭാവുലു.എസ്പിബി എന്ന ഹ്യൂമന്‍ ബീയിങ്ങിനെ കുറിച്ചാണ് എനിക്കു സൂചിപ്പിക്കാനുള്ളത്. കറ തെല്ലും പുരളാത്ത ആത്മാവ്, പാടുമ്പോള്‍ അങ്ങേയറ്റത്തെ ശാന്തതയുള്ള മുഖം. നമുക്കു വിശ്വസിക്കാന്‍ പറ്റാത്ത ഗാനാലാപനം. അങ്ങേക്ക് എന്റെ നമസ്‌കാരം’. നല്ല വാക്കുകളോടെ മോഹന്‍ലാല്‍ എസ്പിബിക്കു മുന്നില്‍ തലകുനിച്ചപ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചു ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ എസ്പിബി. പാടിയ ചില ഗാനങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നു എന്നും മോഹന്‍ലാല്‍…

Read More

25 വര്‍ഷങ്ങള്‍ക്കു ശേഷം യേശുദാസും എസ്പിബിയും ഒരുമിച്ചു പാടിയ പാട്ട് വൈറലാവുന്നു; കളരിപ്പയറ്റും ഗോപിയാശാനും മട്ടന്നൂരും വള്ളവുമെല്ലാം നിറഞ്ഞ ‘അയ്യാ സാമി’ എന്നു തുടങ്ങുന്ന പാട്ട് കാണാം…

ഇന്ത്യന്‍ സംഗീതത്തിലെ മഹാരഥന്മാരായ യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും ഒരുമിച്ച് പാടിയ പുതിയ പാട്ട് വൈറലാവുകയാണ്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ചേര്‍ന്ന് യുഗ്മഗാനം പാടുന്നത്. ‘കിണര്‍’ എന്ന ചിത്രത്തിലേതാണീ ഗാനം. ‘അയ്യാ സാമി’ എന്നു തുടങ്ങുന്ന ഗാനം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഐക്യത്തെ കുറിച്ചാണു പാടുന്നത്. കാലാതീതമായ ഇരു സ്വരങ്ങളും ഒരു പാട്ടില്‍ ഒന്നിച്ച് സമത്വത്തെ കുറിച്ചു പാടുന്നതു കേള്‍ക്കുമ്പോള്‍ മനസ്സു നിറയും. ബി.കെ.ഹരിനാരായണനും പളനി ഭാരതിയും ചേര്‍ന്നാണു പാട്ടിനു വരികള്‍ കുറിച്ചത്. സംഗീതം എം. ജയചന്ദ്രനും. കേരളത്തേയും കുറിച്ചും തമിഴ്‌നാടിനേയും കുറിച്ചും ഓര്‍ത്താല്‍ മനസ്സില്‍ തെളിയുന്ന ദൃശ്യങ്ങളേയും വികാരങ്ങളേയുമാണ് ഈ പാട്ടില്‍ ആവിഷ്‌കരിക്കുന്നത്. നമ്പൂതിരിയുടെ വരയും കളരിപ്പയറ്റും കഥകളിയും ഗോപിയാശാനും മട്ടന്നൂരിന്റെ ചെണ്ടയും വള്ളവും…ഒക്കെയാണു പാട്ടിന്റെ ദൃശ്യങ്ങളില്‍. തമിഴ്‌നാടിന്റെ ആഘോഷങ്ങളും ഒപ്പമുണ്ട്. ആ കാഴ്ചകള്‍ക്കൊപ്പം സംഗീതത്തിലൂടെ നമ്മുടെ ആത്മാവിന്‍ ഭാഗമായി മാറിയ ദാസേട്ടനും എസ്പിബിയും ചേര്‍ന്നു പാടിയ…

Read More