കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ​യും ആ​രോ​ഗ്യ​മു​ള്ള പു​രു​ഷ​ന്മാ​രെ​യും മാ​ടി​വി​ളി​ച്ച് ബീ​ജ​ദാ​ന ക്ലി​നി​ക്കു​ക​ള്‍ ! സ​ഹാ​യ​ധ​ന​മാ​യി ന​ല്‍​കു​ന്ന​ത് ക​ണ്ണു​ത​ള്ളു​ന്ന തു​ക…

ശാ​രീ​രി​ക​മാ​യ പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് കു​ട്ടി​ക​ളു​ണ്ടാ​വാ​ത്ത​വ​ര്‍ പ​ല​പ്പോ​ഴും ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന​ത് ബീ​ജ​ദാ​ന ക്ലി​നി​ക്കു​ക​ളി​ലാ​ണ്. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​വി​ധേ​യ​മാ​യും അ​ന​ധി​കൃ​ത​മാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ധാ​രാ​ളം ക്ലി​നി​ക്കു​ക​ള്‍ ഇ​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ബീ​ജം ദാ​നം ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കു​ന്ന നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ഇ​പ്പോ​ഴി​താ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ബീ​ജം ദാ​നം ചെ​യ്യാ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ലെ ബീ​ജ​ദാ​ന ക്ലി​നി​ക്കു​ക​ള്‍. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ബീ​ജം ദാ​നം ചെ​യ്യു​ന്ന​ത് പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​ണെ​ങ്കി​ലും ചൈ​ന​യി​ല്‍ ജ​ന​ന നി​ര​ക്ക് കു​റ​യു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​യി​ട്ടാ​ണ് സ്‌​പേം ബാ​ങ്കു​ക​ള്‍ ഇ​തി​നെ കാ​ണു​ന്ന​ത്. ബെ​യ്ജിം​ഗി​ലും ഷാ​ങ്ഹാ​യി​ലും ഉ​ള്‍​പ്പ​ടെ ചൈ​ന​യി​ലു​ട​നീ​ള​മു​ള്ള നി​ര​വ​ധി ബീ​ജ​ദാ​ന ക്ലി​നി​ക്കു​ക​ളാ​ണ് അ​ടു​ത്തി​ടെ കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ളോ​ട് ബീ​ജ​ദാ​നം ന​ട​ത്താ​നാ​യി അ​ഭ്യ​ര്‍​ത്ഥി​ച്ചി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ വെ​യ്‌​ബോ​യി​ല്‍ ഇ​തേ​ക്കു​റി​ച്ച് വ​ലി​യ ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​ലെ ട്രെ​ന്‍​ഡിം​ഗ് ടോ​പ്പി​ക്ക് ആ​യി മാ​റു​ക​യാ​ണ് ബീ​ജ​ദാ​നം എ​ന്നാ​ണ് ചൈ​ന​യി​ലെ ത​ന്നെ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ഫെ​ബ്രു​വ​രി…

Read More

ബീ​ജ​ദാ​ന​ത്തി​നാ​യി പ​റ​ക്കാ​നൊ​രു​ങ്ങി ആ​ദം ! ബീ​ജം കാ​ത്തി​രി​ക്കു​ന്ന​ത് ഒ​രു ഡ​സ​നോ​ളം സ്ത്രീ​ക​ള്‍…

ര​ക്ത​ദാ​നം പോ​ലെ​ത​ന്നെ മ​ഹ​ത്താ​യ ഒ​രു കാ​ര്യ​മാ​യാ​ണ് ബീ​ജ​ദാ​ന​വും ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ബീ​ജം ദാ​നം ചെ​യ്യാ​നാ​യി ഓ​സ്‌​ട്രേ​ലി​യ​യി​ലെ പെ​ര്‍​ത്തി​ല്‍ നി​ന്നും ബ്രി​സ്‌​ബെ​യി​നി​ലേ​ക്ക് പ​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു 37കാ​ര​നാ​യ ആ​ദം ഹൂ​പ്പ​ര്‍. 10 ദി​വ​സ​ത്തെ ടൂ​റി​നാ​യി എ​ത്തു​ന്ന ആ​ദ​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് ഒ​രു ഡ​സ​നോ​ളം സ്ത്രീ​ക​ളാ​ണ്. കു​ട്ടി​ക​ളി​ല്ലാ​ത്ത സ്ത്രീ​ക​ള്‍​ക്കും സ്വ​വ​ര്‍​ഗ ദ​മ്പ​തി​ക​ള്‍​ക്കും ബീ​ജം ദാ​നം ചെ​യ്യു​ക എ​ന്ന ദൗ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​യാ​ളാ​ണ് ആ​ദം. ആ​ദ​ത്തി​ന്റെ വ​ര​വി​ല്‍ ഒ​രു കു​ഞ്ഞെ​ന്ന സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ര്‍. ബീ​ജ​ദാ​ന​ത്തി​ന് പ​ണം വാ​ങ്ങു​ന്ന​ത് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണ്. എ​ന്നാ​ല്‍ ആ​ദ​ത്തി​ന്റെ യാ​ത്ര, താ​മ​സം, ഭ​ക്ഷ​ണം, മ​റ്റ് ചെ​ല​വു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ബീ​ജം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ വ​ഹി​ക്ക​ണം. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഒ​രു ക​പ്പി​ലാ​ക്കി ആ​ദം ബീ​ജം ന​ല്‍​കും. ബീ​ജ​ദാ​താ​വി​ന്റെ വി​വ​ര​ങ്ങ​ള്‍ 18 വ​ര്‍​ഷം വ​രെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​മാ​ണ് ഓ​സ്‌​ട്രേ​ലി​യ. അ​താ​യ​തു കു​ഞ്ഞു​ങ്ങ​ള്‍ അ​വ​രു​ടെ അ​ച്ഛ​ന്‍ ആ​രാ​ണെ​ന്ന് 18 വ​യ​സ്സ് ക​ഴി​ഞ്ഞേ അ​റി​യൂ. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ദ​ത്തി​ന് നി​ര്‍​ബ​ന്ധ​ങ്ങ​ളി​ല്ല.…

Read More

ഫേസ്ബുക്കിലൂടെ ബീജവിതരണം നടത്തി യുവാവ് ! ഗര്‍ഭിണിയായത് നിരവധി യുവതികള്‍; കഴിഞ്ഞ വര്‍ഷം മാത്രം ജനിച്ചത് 437 കുട്ടികള്‍…

ഓണ്‍ലൈനിലൂടെ ബീജ വിതരണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ആദം ഹൂപ്പര്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 437 കുട്ടികളാണ് ഇയാളുടെ ഇടപെടലിലൂടെ ജനിച്ചത്. ഓസ്ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങള്‍ക്ക് പിന്നില്‍ ഈ 36കാരനാണ്. കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം ഓസ്ട്രേലിയയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ബീജ ലഭ്യതയില്‍ വന്ന കുറവും കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കി. അതേസമയം ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ അംഗമാവുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. സ്പേം ഡൊണേഷന്‍ ഓസ്ട്രേലിയ എന്ന ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ നാലായിരത്തോളം പേരാണ് കോവിഡിന് പിന്നാലെ അധികമായി ചേര്‍ന്നത്. ഇതോടെ ആകെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 11000 കവിയുകയും ചെയ്തു. ഐവിഎഫ് ക്ലിനിക്കുകളെ അപേക്ഷിച്ച് കാത്തിരിപ്പും ധനനഷ്ടവുമില്ലാതെ എളുപ്പത്തില്‍ പ്രശ്നം പരിഹരിക്കാമെന്നതാണ് ഇത്തരം അനൗപചാരിക…

Read More

കോവിഡ് ചതിച്ചാശാനേ… സ്വീഡനില്‍ കടുത്ത ബീജ ക്ഷാമം; ബീജദാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ സോഷ്യല്‍ മീഡിയവഴി വന്‍ ക്യാമ്പെയ്ന്‍…

കോവിഡ് ലോകത്തിന്റെ വിവിധയിടങ്ങളെ വിവിധ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ദാരിദ്യവും തൊഴിലില്ലായ്മയും മാനസിക പ്രശ്‌നങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ കോവിഡ് വ്യാപനം സ്വീഡനെ മറ്റൊരു വലിയ പ്രശ്‌നത്തിലാക്കിയിരിക്കുകയാണ്. കോവിഡ് മഹാമാരി മൂലം പുരുഷന്‍മാര്‍ ബീജദാനത്തിന് എത്താത്തതിനാല്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സംവിധാനം ഇവിടെ നിലച്ചിരിക്കുകയാണ്. നിലവില്‍ ബീജങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്. കഴിഞ്ഞ വര്‍ഷങ്ങളെപ്പോലെ ഞങ്ങള്‍ക്ക് ആവശ്യത്തിന് ബീജ ദാതാക്കളില്ല എന്നതാണ് പ്രശ്നമെന്ന് ഗോതെന്‍ബെര്‍ഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷന്‍ യൂണിറ്റ് മേധാവി ആന്‍ തുരിന്‍ ജെല്‍ബെര്‍ഗ് പറഞ്ഞു. ബീജങ്ങള്‍ ലഭ്യമാവുന്നതിനുള്ള കാലതാമസമാണ് പ്രശ്നം. കുറവ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അസിസ്റ്റഡ് ഗര്‍ഭധാരണത്തിനുള്ള കാത്തിരിപ്പ് സമയം ഏകദേശം ആറുമാസം എന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 30 മാസം വരെ വര്‍ധിച്ചു എന്നാണ്. അതിനാല്‍ തന്നെ ഗര്‍ഭധാരണം ആവശ്യമുള്ളവരെ കൃത്യമായ ഒരു സമയമോ തീയതിയോ അറിയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം പലരുടെയും ചികിത്സകള്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. സ്വീഡനിലെ…

Read More