പേനയിലും പോക്കറ്റിലും മുതല്‍ ചുമരിലും ബള്‍ബിലും വരെ! ശാസ്ത്രീയവും ലളിതവുമായ രീതിയില്‍ ഒളികാമറകള്‍ കണ്ടെത്താനുള്ള ചില വഴികള്‍ പരിചയപ്പെടാം

ആധുനിക ലോകത്തില്‍ മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന ഏറ്റവും വലിയ ഘടകമാണ് ഒളികാമറകള്‍. പേനയിലും പോക്കറ്റിലും മുതല്‍ ചുമരിലും ബള്‍ബിലും വരെ ഒളിപ്പിച്ചു വയ്ക്കാന്‍ കഴിയുന്ന നിരവധി കാമറകള്‍ ഇന്നിറങ്ങുന്നുണ്ട്. പുരുഷന്‍മാരെക്കാള്‍ കുടുതല്‍ സ്ത്രീകള്‍ക്കാണ് ഒളികാമറകള്‍ ഭീഷണിയാവുന്നത്. അപരിചിതമായ സ്ഥലങ്ങളില്‍ ചെല്ലുമ്പോഴാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. കുടുംബവുമൊത്ത് ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോഴും ഏറെ ജാഗ്രത കാണിക്കേണ്ടതുണ്ട്. സാധാരണ നിലയില്‍ പരിശോധിച്ചാല്‍ ചിലപ്പോള്‍ ഈ കാമറകള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നു വരില്ല. പക്ഷേ ശാസ്ത്രീയവും ലളിതവുമായ ചില രീതികളിലൂടെ അവ കണ്ടെത്താന്‍ ആര്‍ക്കും സാധിക്കും. മിക്ക ഒളികാമറകളിലും ചിത്രം പകര്‍ത്തുമ്പോള്‍ നേരിയ ശബ്ദം ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ മുറിയിലൂടെ നിശബ്ദമായി നടക്കുമ്പോള്‍ അവ കേള്‍ക്കാന്‍ സാധിക്കും. രാത്രിയില്‍ മുറിയിലെ ലൈറ്റ് മുഴുവന്‍ ഓഫ് ചെയ്ത ശേഷം സൂക്ഷ്മമായി നിരീക്ഷിക്കുക. ചുവപ്പോ പച്ചയോ നീലയോ നിറത്തിലുള്ള നേരിയ വെളിച്ചം എവിടെയെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് ഒളികാമറയാണെന്ന് ഉറപ്പിക്കാം.…

Read More