പത്തനംതിട്ട സീറ്റിനു വേണ്ടി ഉടുമ്പ് പിടിച്ചതു പോലെ ശ്രീധരന്‍ പിള്ള ! തുഷാറിനെ മാറ്റി തൃശ്ശൂര്‍ സീറ്റ് സുരേന്ദ്രന് കൊടുക്കാനും നീക്കം; ജയ സാധ്യതയുള്ള പത്തനംതിട്ട സീറ്റിനു വേണ്ടി കടിപിടി കൂടുന്നത് കേന്ദ്രമന്ത്രി മോഹം കൊണ്ടു തന്നെ…

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന എന്‍ഡിഎയും ബിജെപിയും കിതയ്ക്കുന്നു. എല്‍ഡിഎഫ് തുടക്കത്തില്‍ തന്നെയും യുഡിഎഫ് ഒരല്‍പം ആശങ്കയ്ക്കു ശേഷവും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഇതുവരെ എന്‍ഡിഎയ്ക്കു കഴിഞ്ഞിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും ഏറെ പ്രതീക്ഷയുള്ള മണ്ഡലമായ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാഞ്ഞത് അണികള്‍ക്കിടയില്‍ തന്നെ അമര്‍ഷം ഉളവാക്കിയിരിക്കുകയാണ്. തൃശ്ശൂര്‍ സീറ്റിനെ ആശ്രയിച്ചാണ് പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം എന്നതാണ് ഏറ്റവും വിചിത്രകരമായ വസ്തുത. ബിഡിജെസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ നിന്നില്ലെങ്കില്‍ പത്തനംതിട്ടയിലും തൃശ്ശൂരുമായി ശ്രീധരന്‍ പിള്ളയെയും കെ.സുരേന്ദ്രനെയും നിര്‍ത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പത്തനംതിട്ടയ്ക്കു വേണ്ടി പാര്‍ട്ടിയില്‍ കനത്ത പിടിവലിയാണുള്ളത്. പത്തനംതിട്ട സീറ്റില്‍ തന്റെ പേരു മാത്രമാണ് പാര്‍ട്ടി അധ്യക്ഷന്‍ പിള്ള നല്‍കിയ ലിസ്റ്റില്‍ ഉണ്ടായിരന്നതെന്നാണ് വിവരം. എന്നാല്‍ ജനപിന്തുണയുള്ള സുരേന്ദ്രനു വേണ്ടി ആര്‍എസ്എസും ശബരിമല കര്‍മസമിതിയും…

Read More