കെ ​റെ​യി​ല്‍ വേ​ണോ..‍? സി​പി​എം സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​നി​ധി​ക​ള്‍​ക്ക് സം​ശ​യം ; സം​സ്ഥാ​ന സെ​ക്ര​ട്ട​റി എന്തു മ​റു​പ​ടി പ​റ​യുമെന്ന് ആകാംക്ഷ…

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തെ കീ​റി​മു​റി​ച്ച് അ​തി​വേ​ഗ പാ​ത ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​വു​മാ​യി സി​പി​എം സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ള്‍. അ​ടൂ​രി​ല്‍ ന​ട​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ദ്ധ​തി ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ളാ​ണ് സം​ശ​യം ഉ​ന്ന​യി​ച്ച​ത്. കെ ​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ആ​ശ​ങ്ക​യു​ണ്ടെ​ന്നും പ​ദ്ധ​തി നി​ര്‍​ബ​ന്ധ​പൂ​ര്‍​വം അ​ടി​ച്ചേ​ല്പി​ച്ചാ​ല്‍ രാ​ഷ്ട്രീ​യ​മാ​യി എ​ല്‍​ഡി​എ​ഫി​നു ന​ഷ്ട​മാ​കു​മെ​ന്നും പ്ര​തി​നി​ധി​ക​ള്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. മ​ല്ല​പ്പ​ള്ളി, ഇ​ര​വി​പേ​രൂ​ര്‍ ഏ​രി​യാ പ്ര​തി​നി​ധി​ക​ളാ​ണ് കെ ​റെ​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​തു സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍​ക്ക് ഇ​ന്ന് മ​റു​പ​ടി പ​റ​യും. പോ​ലീ​സി​നെ​തി​രെ​യും സ​മ്മേ​ള​ന​ത്തി​ല്‍ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു. പാ​ര്‍​ട്ടി നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​ല്ല പോ​ലീ​സി​ന്റെ പ്ര​വ​ര്‍​ത്ത​ന​മെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. ഭ​ര​ണം ഉ​ള്ള​പ്പോ​ള്‍ പോ​ലും പോ​ലീ​സി​നു​മേ​ല്‍ സ്വാ​ധീ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. തി​രു​വ​ല്ല സ​ന്ദീ​പ് കൊ​ല​ക്കേ​സി​ല്‍​പോ​ലും പോ​ലീ​സ് സ്വീ​ക​രി​ച്ച പ​ല നി​ല​പാ​ടു​ക​ളോ​ടും യോ​ജി​ക്കാ​നാ​കി​ല്ലെ​ന്ന് പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കെ​തി​രെ പാ​ര്‍​ട്ടി…

Read More

പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം ! ഡാമുകള്‍ നിറഞ്ഞ് 2018ലെ മഹാപ്രളയത്തിനു സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു…

കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. 2018ലെ മഹാപ്രളയത്തിനു സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ഇതില്‍ ഷട്ടറുള്ള ആനത്തോട് ഡാമില്‍ ഇന്നലെ വൈകുന്നേരം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്. ശബരിമലയില്‍ ഇന്ന് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും തുലാമാസ പൂജയ്ക്കായുള്ള നടതുറപ്പുമുണ്ട്. പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ മുഴുവന്‍ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്. ഇന്നു പുലര്‍ച്ചയോടെയാണ് മഴ കനത്തത്. അതിശക്തമായ മഴയാണ് കഴിഞ്ഞ അഞ്ചു…

Read More

പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ് ! കാനറ ബാങ്കില്‍ നിന്ന് ജീവനക്കാരന്‍ തട്ടിയത് എട്ടുകോടിയിലധികം രൂപ; മുന്‍ നാവികസേനാംഗമായ പ്രതിയും കുടുംബവും സംസ്ഥാനം വിട്ടതായി സൂചന…

പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി വിവരം. ബാങ്കിന്റെ ഓഡിറ്റിങ്ങില്‍ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കോടികള്‍ തട്ടിച്ചതിന് പിന്നാലെ കടന്നുകളഞ്ഞ ക്ലര്‍ക്ക് കം ക്യാഷ്യര്‍ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണ്. ഫെബ്രുവരിയില്‍ തന്റെ അറിവില്ലാതെ പത്തുലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് കാണിച്ച് ഇടപാടുകാരന്‍ പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വലുപ്പം വ്യക്തമായത്. ഒരു മാസം നീണ്ട ബാങ്ക് ഓഡിറ്റിങ്ങിലാണ് എട്ടു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തട്ടിപ്പ് നടത്തിയ വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. 14 മാസത്തിനിടെ 191 ഇടപാടുകളിലായാണ് കോടികള്‍ തട്ടിയത്. ദീര്‍ഘകാലത്തെ സ്ഥിര നിക്ഷേപത്തില്‍ നിന്നോ, കാലാവധി പിന്നിട്ടിട്ടും പണം പിന്‍വലിക്കാത്തവരുടെ…

Read More

ജനിതകമാറ്റം സംഭവിച്ച വൈറസ് പത്തനംതിട്ടയിലും ? 40 വയസില്‍ താഴെയുള്ള ചിലരുടെ മരണത്തില്‍ ഉയരുന്ന സംശയം ഇങ്ങനെ…

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ഭീതിയില്‍ പത്തനംതിട്ട ജില്ല. പത്തനംതിട്ടയില്‍ ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്ക ഉയര്‍ന്നത്. ഇവിടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് സാഹചര്യം മാറിയേക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. 40 വയസില്‍ താഴെയുള്ള നാല് പേര്‍ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ക്ക് പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയം ഇപ്പോഴുമുണ്ട്. മാത്രമല്ല ജില്ലയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Read More

ത​രം​ഗ​മാ​യി നൂ​ഹ് ബ്രോ! പത്തനംതിട്ടയോടു വിടപറയുന്നത് രണ്ടു വർഷവും ഏഴുമാസവും നീണ്ട ഭരണത്തിനുശേഷം; ​ഇ​നി സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ത​സ്തി​ക​യി​ലേ​ക്ക്….

പ​ത്ത​നം​തി​ട്ട: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ ക​ള​ക്ട​ര്‍ ബ്രോ ​ഇ​നി സം​സ്ഥാ​ന സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍. ര​ണ്ടു വ​ര്‍​ഷ​വും ഏ​ഴു​മാ​സ​വും നീ​ണ്ടു​നി​ന്ന സേ​വ​ന​ത്തി​നൊ​ടു​വി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​ടു​ത്ത​യാ​ഴ്ച ക​ള​ക്ട​റേ​റ്റി​ന്റെ പ​ടി​യി​റ​ങ്ങും ഒപ്പം നിന്ന് സോഷ്യൽ മീഡിയതി​ര​ക്കൊ​ഴി​ഞ്ഞ ഒ​രു ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട​യെ​ന്നും ഇ​വി​ടെ പ്ര​ത്യേ​കി​ച്ച് വി​ഷ​യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണ് 2018ല്‍ ​പി.​ബി. നൂ​ഹ് പ​ത്ത​നം​തി​ട്ട​യി​ല്‍ ചു​മ​ത​ല​യേ​ല്‍​ക്കു​മ്പോ​ള്‍ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന ചി​ന്ത. എ​ന്നാ​ല്‍ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു യാ​ത്ര പ​റ​യു​മ്പോ​ള്‍ ഈ ​ജി​ല്ല ഏ​റെ സ​മ്പു​ഷ്ട​മെ​ന്ന് നൂ​ഹ് പ​റ​യും. യു​വ​ത്വ​ത്തെ ഒ​പ്പം നി​ര്‍​ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ​യെ കൂ​ട്ടു​പി​ടി​ച്ചു മു​ന്നേ​റി​യ ക​ള​ക്ട​ര്‍ പ​ടി​യി​റ​ങ്ങു​മ്പോ​ള്‍ അ​തി​ന്റെ സ​ങ്ക​ടം ഏ​റ്റ​വു​മ​ധി​കം പ​ങ്കു​വ​യ്ക്കു​ന്ന​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ. പ്രതിസന്ധികളിൽ നായകനായിജി​ല്ലാ ക​ള​ക്ട​റെ​ന്ന ചു​മ​ത​ല​യി​ലെ ആ​ദ്യ​ത്തെ ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ ത​ന്നെ പ്ര​തി​സ​ന്ധി​ക​ള്‍ മാ​ല​പ്പ​ട​ക്കം പോ​ലെ നൂ​ഹി​നു മു​മ്പി​ലേ​ക്കു ക​ട​ന്നു​വ​ന്നു. 2018 ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ച്ച പ്ര​ള​യ​കാ​ല​ഘ​ട്ടം,…

Read More

പത്തനംതിട്ടയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം ! ഭര്‍ത്താവിന്റെ ഹീനകൃത്യത്തിനിരയായ യുവതി ഗുരുതരാവസ്ഥയില്‍; ദാരുണ സംഭവം ഇങ്ങനെ…

പത്തനംതിട്ട: പെരുനാട്ടില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെ ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി മുഖത്തും ശരീരത്തും പൊള്ളലേറ്റ പ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനീഷിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശിയാണ് ബിനീഷ്. ഇരുവരും തമ്മില്‍ ഇന്ന് രാവിലെ വാക്ക് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പ്രീജയെ പിന്തുടര്‍ന്ന് ജോലി സഥലത്തെത്തിയ ഇയാള്‍ വിളിച്ചിറക്കിയതിന് ശേഷം കൈയില്‍ കരുതിയിരുന്ന ആസിഡ് മുഖത്തേക്കും ശരീരത്തിലും ഒഴിക്കുകയായിരുന്നു. പ്രീജയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ബിനീഷിനെ തടഞ്ഞുവച്ച് പോലീസിന് കൈമാറി.

Read More

പത്തനംതിട്ടയിലെ ‘ഓട്ടക്കാരന്’ കോവിഡില്ല ! ക്വാറന്റൈന്‍ ലംഘിച്ച് ഓടിയ യുവാവ് എത്തിയത് വിദേശത്തു നിന്ന്…

പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ച് ഒാടിയ യുവാവിന് കോവിഡില്ലെന്ന് സ്ഥിരീകരണം. ഇയാളുടെ പരിശോധന ഫലം ലഭിച്ചപ്പോള്‍ നെഗറ്റീവാണെന്നു കണ്ടെത്തി. എങ്കിലും യുവാവ് നിരീക്ഷണത്തില്‍ തുടരും. ആറാം തീയതിയാണ് ക്വാറന്റീന്‍ ലംഘിച്ച ചെന്നീര്‍ക്കര സ്വദേശിയായ യുവാവിനെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിച്ചത്. ഈ മാസം സൗദിയില്‍ നിന്ന് വീട്ടിലെത്തിയ ഇയാള്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലിരിക്കെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാള്‍ ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ പഞ്ചായത്ത് അധികൃതര്‍ ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വീട്ടിലെ ഇരുചക്ര വാഹനത്തില്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിന്നു പുറത്തു ചാടുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ് ജംക്ഷനിലെ കടയില്‍ മാസ്‌ക് ധരിക്കാതെ എത്തിയ ഇയാളെ കടയുടമ ചോദ്യം ചെയ്തപ്പോള്‍ ഊന്നുകല്‍ സ്വദേശിയാണെന്നും ദുബായില്‍ നിന്ന് എത്തിയതാണെന്നും വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിയതാണെന്നും പറഞ്ഞു. കടയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പിടികൂടാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല.…

Read More

കേരളത്തില്‍ വീണ്ടും കോവിഡ് ബാധ ! പത്തനംതിട്ടയില്‍ അഞ്ചു പേര്‍ നിരീക്ഷണത്തില്‍; രോഗം സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും ബന്ധുക്കള്‍ക്കും…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍നിന്ന് എത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിലുള്ളവരാണ് ഇവരെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. റാന്നി ഐത്തല സ്വദേശികളാണ് രോഗ ബാധിതര്‍. കഴിഞ്ഞ മാസം 29നാണ് ഇറ്റലിയില്‍നിന്ന് മൂന്നു പേര്‍ ഇവിടേക്ക് എത്തിയത്. ഇവരുടെ ബന്ധുക്കളായ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. അഞ്ചുപേരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇറ്റലിയില്‍നിന്ന് എത്തിയവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. പരിശോധനയ്ക്കും ചികിത്സയ്ക്കും ആദ്യം സഹകരിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ നടപടികള്‍ തുടങ്ങി. രോഗികളുമായി ഇടപെട്ടിട്ടുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും മന്ത്രി പറഞ്ഞു. കൊവിഡ് 19 രോഗബാധ അതീവ ഗൗരവമായി കണ്ട് സമൂഹത്തിന്റെ…

Read More

സിപിഎമ്മിന്റെ നെഞ്ചില്‍ തീ കോരിയിട്ട് ബിന്ദു അമ്മിണി പത്തനംതിട്ടയില്‍ ! ഒറ്റ യുവതിയും നിലയ്ക്കലിനപ്പുറം കടക്കാതിരിക്കാനുള്ള സര്‍വ സന്നാഹവുമായി സര്‍ക്കാര്‍…

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ കഴിഞ്ഞ മണ്ഡലകാലത്തെ സംഭവങ്ങളെ ഓര്‍മിപ്പിച്ച് സിപിഎമ്മിന്റെ നവോത്ഥാന നായിക ബിന്ദു അമ്മിണി നാളെ വീണ്ടും പത്തനംതിട്ടയില്‍. ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബില്‍ ഇവര്‍ പത്ര സമ്മേളനം ബുക്ക് ചെയ്തിട്ടുണ്ട്. ഇവര്‍ മല കയറാന്‍ എത്തിയതാണെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്ന് ശബരിമലയില്‍ പോലീസുകാരെ മൂന്നു എസ്പിമാരുടെ കീഴിലായി 450 പോലീസുകാരെ നിയോഗിച്ചു. യുവതികളെ ഒരു കാരണവശാലും നിലയ്ക്കലിനപ്പുറം കടത്തിവിടരുതെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശം. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ ഈ സമയത്ത് യുവതികള്‍ മല ചവിട്ടിയാല്‍ അത് സിപിഎമ്മിന്റെ കാര്യം കഷ്ടത്തിലാക്കുമെന്നുറപ്പാണ്. ബിന്ദുവിന്റെ വരവിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. ബിന്ദുവിന്റെ വരവ് ബിജെപിക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിനെതിരെയാകും ബിന്ദുവിന്റെ പത്രസമ്മേളനം എന്നാണ് സൂചന. ഒക്ടോബര്‍ രണ്ടിന് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയില്‍ വീട്ടില്‍പ്പോലും കയറ്റാന്‍ ഭര്‍ത്താവും…

Read More

ആശുപത്രിയിലെ മാലിന്യത്തിന്റെ ലൈവ് വൈറലായി ! മാലിന്യക്കുരുക്ക് തീര്‍ക്കാന്‍ 91 ലക്ഷം അനുവദിച്ച് മന്ത്രി ശൈലജ; മന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പ്രശംസ

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ഇട്ട ഫേസ്ബുക്ക് ലൈവ് ഒടുവില്‍ ഫലം കണ്ടു. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ രംഗത്തെത്തി. മാലിന്യം സംസ്‌ക്കരിക്കാനായി 91 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മാലിന്യ പ്രശ്നം പറയാനെത്തിയ വിദ്യാര്‍ത്ഥികളെ ആശുപത്രി സൂപ്രണ്ട് പുറത്താക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. പ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ നടപടി സ്വീകരിച്ചെന്ന് കെ കെ ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മാലിന്യം പൊട്ടി ഒഴുകുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ഇതിന് മുമ്പ് ഈ പ്രശ്നത്തിന് താത്ക്കാലികമായി പരിഹാരം കണ്ടിരുന്നു. എന്നാല്‍ വീണ്ടും ഇതുണ്ടായതിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോടും ജില്ല…

Read More