സ്റ്റാ​ലി​ന് ഹി​ന്ദി​യും ഇം​ഗ്ലീ​ഷും അ​റി​യി​ല്ല…​അ​താ​ണ് അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത് മ​ന​സ്സി​ലാ​കാ​ത്ത​ത് ! അ​ണ്ണാ​മ​ലൈ​യു​ടെ പ​രി​ഹാ​സം

ഹി​ന്ദി-​ത​മി​ഴ് വി​വാ​ദ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം​കെ സ്റ്റാ​ലി​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ ​അ​ണ്ണാ​മ​ലൈ. കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞ​തെ​ന്താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ന്‍ സ്റ്റാ​ലി​ന് ഇം​ഗ്ലീ​ഷും ഹി​ന്ദി​യും അ​റി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹി​ന്ദി മേ​ധാ​വി​ത്വം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​തി​നെ ത​മി​ഴ്നാ​ട് ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്നു​വെ​ന്ന സ്റ്റാ​ലി​ന്റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​മി​ഴ് അ​ട​ക്ക​മു​ള്ള പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളു​ടെ വി​ക​സ​ന​ത്തെ​പ്പ​റ്റി അ​മി​ത് ഷാ​യ്ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്ന് അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു. ഡി​എം​കെ സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത ക​ട​ക്കെ​ണി​യി​ലേ​ക്കാ​ണ് സം​സ്ഥാ​ന​ത്തെ ത​ള്ളി​വി​ട്ട​തെ​ന്നും എ​ന്നി​ട്ട് അ​വ​ര്‍ ഇ​പ്പോ​ഴും ഭാ​ഷാ വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കു​ന്നു​വെ​ന്നും. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു. എ​തി​ര്‍​പ്പു​ക​ളി​ല്ലാ​തെ ഹി​ന്ദി ഭാ​ഷ അം​ഗീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് വെ​ള്ളി​യാ​ഴ്ച ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന പാ​ര്‍​ല​മെ​ന്റി​ന്റെ ഔ​ദ്യോ​ഗി​ക ഭാ​ഷാ​സ​മി​തി സ​മ്മേ​ള​ന​ത്തി​ല്‍ അ​മി​ത് ഷാ ​പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. ഹി​ന്ദി മ​റ്റു പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളു​മാ​യു​ള്ള പ​ന്ത​യ​ത്തി​നി​ല്ലെ​ന്നും എ​ല്ലാ ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ രാ​ജ്യ​ത്തി​ന് കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ക്കാ​നാ​കൂ​വെ​ന്നും…

Read More

500 മ​ദ്യ​വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് പൂ​ട്ടി​ടും ! മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്

ത​മി​ഴ്നാ​ട്ടി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 500 ചി​ല്ല​റ മ​ദ്യ​വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ജൂ​ണ്‍ 22ന് ​അ​ട​ച്ചു​പൂ​ട്ടും. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ദ്യ​ക്ക​ട​ക​ള്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് മാ​ര്‍​ക്ക​റ്റി​ങ് കോ​ര്‍​പ്പ​റേ​ഷ​ന്‍ (ടാ​സ്മാ​ക്) വ്യ​ക്ത​മാ​ക്കി. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ എ​ക്‌​സൈ​സ് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മ​ദ്യ​വി​ല്‍​പ​ന​കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ മ​ദ്യ​ക്ക​ട​ക​ളു​ടെ എ​ണ്ണം ചു​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ പ്ര​ഖ്യാ​പ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ ന​ല്‍​കി​യ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ടാ​സ്മാ​ക് മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചു പൂ​ട്ടു​ന്ന​ത്. വ​രു​മാ​നം കു​റ​വു​ള്ള​തും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടേ​യും സ്‌​കൂ​ളു​ക​ളു​ടേ​യും സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന​തു​മാ​യ മ​ദ്യ​ക്ക​ട​ക​ളാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ടു​ക. ചെ​ന്നൈ​യി​ല്‍ മാ​ത്രം 138 എ​ണ്ണം, കോ​യ​മ്പ​ത്തൂ​രി​ല്‍ 78, മ​ധു​രൈ​യി​ല്‍ 125, സേ​ല​ത്ത് 100, തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ 100 എ​ന്നി​ങ്ങ​നെ​യാ​കും അ​ട​ച്ചു​പൂ​ട്ടു​ന്ന മ​ദ്യ​ക്ക​ട​ക​ള്‍.

Read More

ആകെയുള്ള സമ്പാദ്യമായ രണ്ടു പവന്റെ മാല ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു ! സൗമ്യയ്ക്ക് ജോലി ഉറപ്പു നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായ രണ്ടു പവന്റെ സ്വര്‍ണമാല ഊരി നല്‍കിയ യുവതിയ്ക്ക് ജോലി ഉറപ്പു നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് സ്റ്റാലിന്‍ മേട്ടൂര്‍ ഡാമിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ പണം ഇല്ലാതിരുന്ന സൗമ്യ തന്റെ ആകെ സമ്പാദ്യമായ രണ്ടുപവന്റെ മാല സംഭാവനയായി നല്‍കിയത്. ഇക്കാര്യം സ്റ്റാലിന്‍തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ സൗമ്യയ്ക്ക് ജോലി ഒന്നും ലഭിച്ചിരുന്നില്ല. സര്‍വീസില്‍ നിന്നും വിരമിച്ച അച്ഛനും രണ്ട് മുതിര്‍ന്ന സഹോദരിമാരുമാണ് സൗമ്യയ്ക്ക് ഉള്ളത്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ന്യൂമോണിയ ബാധിച്ച് അമ്മയും മരിച്ചു. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക്…

Read More

ഈ ഒരു തവണയെങ്കിലും ഞാന്‍ താങ്കളെ അപ്പാ എന്നു വിളിച്ചോട്ടെ ! സ്റ്റാലിന്റെ കണ്ണീരില്‍ കുതിര്‍ന്ന കത്തില്‍ പറയുന്നതിങ്ങനെ…

അന്തരിച്ച ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയ്ക്ക് മകന്‍ സ്റ്റാലിന്റെ കണ്ണീരില്‍ കുതിര്‍ന്ന കത്ത്. ഈ ഒരു തവണയെങ്കിലും ഞാന്‍ അപ്പാ എന്ന് വിളിച്ചോട്ടെ എന്നാണ് സ്റ്റാലിന്‍ കത്തില്‍ ചോദിക്കുന്നത്. സ്വന്തം പിതാവായിരുന്നിട്ടും പൊതു വേദിയില്‍ ഡിഎംകെയുടെ ഉന്നത നേതാവ് എന്ന ബഹുമതിയില്‍ തന്നെയായിരുന്നു സ്റ്റാലിന്‍ കരുണാനിധിയെ കണ്ടിരുന്നതും അഭിസംബോധന ചെയ്തിരുന്നതും തലൈവര്‍ എന്നു തന്നെയായിരുന്നു. കരുണാനിധിയുടെ പൊതുജീവിതത്തില്‍ നിഴലായി കൂടെ തന്നെ എപ്പോഴും ഉണ്ടായിരുന്ന ആളാണ് സ്റ്റാലിന്‍. ഈ ഒരു തവണയെങ്കിലും ഞാന്‍ താങ്കളെ അപ്പാ എന്ന് വിളിച്ചോട്ടെ. നിങ്ങള്‍ എവിടെ പോയാലും ഞങ്ങളെ അറിയിച്ചിട്ട് പോകാറാണല്ലോ പതിവ്. ഇപ്പോള്‍ ഞങ്ങളോട് പറയാതെ അങ്ങ് എങ്ങോട്ടാണ് പോയത്? എന്റെ തലൈവരെ! എന്റെ ചിന്തയിലും രക്തത്തിലും ഹൃദയത്തിലും എപ്പോഴും നിങ്ങളുണ്ട്. ആ നിങ്ങള്‍ എവിടെയാണ് പോയത്? 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങളുടെ ശവകുടീരത്തില്‍ എഴുതപ്പെടേണ്ട വാക്കുകള്‍ നിങ്ങള്‍…

Read More