500 മ​ദ്യ​വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് പൂ​ട്ടി​ടും ! മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്

ത​മി​ഴ്നാ​ട്ടി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 500 ചി​ല്ല​റ മ​ദ്യ​വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ജൂ​ണ്‍ 22ന് ​അ​ട​ച്ചു​പൂ​ട്ടും.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ദ്യ​ക്ക​ട​ക​ള്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് മാ​ര്‍​ക്ക​റ്റി​ങ് കോ​ര്‍​പ്പ​റേ​ഷ​ന്‍ (ടാ​സ്മാ​ക്) വ്യ​ക്ത​മാ​ക്കി.

എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ എ​ക്‌​സൈ​സ് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മ​ദ്യ​വി​ല്‍​പ​ന​കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്തെ മ​ദ്യ​ക്ക​ട​ക​ളു​ടെ എ​ണ്ണം ചു​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ പ്ര​ഖ്യാ​പ​നം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ ന​ല്‍​കി​യ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ടാ​സ്മാ​ക് മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചു പൂ​ട്ടു​ന്ന​ത്.

വ​രു​മാ​നം കു​റ​വു​ള്ള​തും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടേ​യും സ്‌​കൂ​ളു​ക​ളു​ടേ​യും സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന​തു​മാ​യ മ​ദ്യ​ക്ക​ട​ക​ളാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ടു​ക.

ചെ​ന്നൈ​യി​ല്‍ മാ​ത്രം 138 എ​ണ്ണം, കോ​യ​മ്പ​ത്തൂ​രി​ല്‍ 78, മ​ധു​രൈ​യി​ല്‍ 125, സേ​ല​ത്ത് 100, തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ 100 എ​ന്നി​ങ്ങ​നെ​യാ​കും അ​ട​ച്ചു​പൂ​ട്ടു​ന്ന മ​ദ്യ​ക്ക​ട​ക​ള്‍.

Related posts

Leave a Comment