500 മ​ദ്യ​വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് പൂ​ട്ടി​ടും ! മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്

ത​മി​ഴ്നാ​ട്ടി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 500 ചി​ല്ല​റ മ​ദ്യ​വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ജൂ​ണ്‍ 22ന് ​അ​ട​ച്ചു​പൂ​ട്ടും. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ദ്യ​ക്ക​ട​ക​ള്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് മാ​ര്‍​ക്ക​റ്റി​ങ് കോ​ര്‍​പ്പ​റേ​ഷ​ന്‍ (ടാ​സ്മാ​ക്) വ്യ​ക്ത​മാ​ക്കി. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് അ​റ​സ്റ്റ് ചെ​യ്ത മു​ന്‍ എ​ക്‌​സൈ​സ് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മ​ദ്യ​വി​ല്‍​പ​ന​കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ മ​ദ്യ​ക്ക​ട​ക​ളു​ടെ എ​ണ്ണം ചു​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ പ്ര​ഖ്യാ​പ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ ന​ല്‍​കി​യ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ടാ​സ്മാ​ക് മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചു പൂ​ട്ടു​ന്ന​ത്. വ​രു​മാ​നം കു​റ​വു​ള്ള​തും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടേ​യും സ്‌​കൂ​ളു​ക​ളു​ടേ​യും സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന​തു​മാ​യ മ​ദ്യ​ക്ക​ട​ക​ളാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ടു​ക. ചെ​ന്നൈ​യി​ല്‍ മാ​ത്രം 138 എ​ണ്ണം, കോ​യ​മ്പ​ത്തൂ​രി​ല്‍ 78, മ​ധു​രൈ​യി​ല്‍ 125, സേ​ല​ത്ത് 100, തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ 100 എ​ന്നി​ങ്ങ​നെ​യാ​കും അ​ട​ച്ചു​പൂ​ട്ടു​ന്ന മ​ദ്യ​ക്ക​ട​ക​ള്‍.

Read More

മദ്യഷോപ്പ് ഇഷ്ടിക കൊണ്ട് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി ! വീഡിയോ വൈറല്‍

മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി മദ്യഷോപ്പ് ഇഷ്ടിക കൊണ്ട് എറിഞ്ഞു തകര്‍ക്കുന്ന വീഡിയോ പുറത്ത്. ഭോപ്പാലിലെ ഒരു മദ്യ ഷോപ്പാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ഉമാഭാരതി അനുയായികള്‍ക്കൊപ്പമെത്തി ആക്രമിച്ചത്. ഇന്നലെയാണ് സംഭവം. പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ ഉമാഭാരതി ഇഷ്ടിക കൊണ്ട് മദ്യശാല എറിഞ്ഞു തകര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. മധ്യപ്രദേശില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമാഭാരതി ഈ വര്‍ഷമാദ്യം രംഗത്തു വന്നിരുന്നു.

Read More

മ​ദ്യശാലകൾക്ക് “വി​ഐ​പി’ സു​ര​ക്ഷ ! ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വരുന്പോൾ മദ്യപന്മാർ മദ്യശാലകൾ കുത്തിത്തുറക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ…

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ ബെ​വ്‌​കോ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കും ഗോ​ഡൗ​ണു​ക​ള്‍​ക്കും വി​ഐ​പി സു​ര​ക്ഷ. ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി​മാ​രു​ടേ​യും എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത കാ​വ​ലും സു​ര​ക്ഷ​യു​മാ​ണ് മ​ദ്യ​ശാ​ല​ക​ള്‍​ക്കും മ​റ്റും ഒ​രു​ക്കി​യ​ത്. മോ​ഷ​ണ​സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഇ​ത്ര​യും സു​ര​ക്ഷ പോ​ലീ​സും എ​ക്‌​സൈ​സും ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​ന​ത്തത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ലാ​ണ് പ്ര​ഖ്യാ​പ​ന​വും മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ച​തും. അ​തി​നാ​ല്‍ പ​ല​ര്‍​ക്കും മ​ദ്യം ആ​വ​ശ്യ​ത്തി​ന് സൂ​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​ന് പി​ന്നാ​ലെ മ​ദ്യ​വി​ല്‍​പ്പ​ന വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ​ല​രും ക​രു​തി​യ​ത്. എ​ന്നാ​ല്‍ മേ​യ് ര​ണ്ടു മു​ത​ല്‍ ഒ​ന്‍​പ​തു​ വ​രെ അ​തി​തീ​വ്ര​ നി​യ​ന്ത്ര​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് വ​ന്ന​തോ​ടെ മ​ദ്യ​ത്തി​ന് ക​ടു​ത്ത ക്ഷാ​മ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കും ഗോ​ഡൗ​ണു​ക​ള്‍​ക്കും സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍…

Read More

കഴിഞ്ഞ 35 വര്‍ഷമായി മദ്യപിക്കുന്നു ! ദാ കണ്ടില്ലേ പയറു പോലെ നില്‍ക്കുന്നത് ; മദ്യമാണ് കൊറോണയ്ക്കുള്ള യഥാര്‍ഥ മരുന്നെന്ന് മദ്യം വാങ്ങാനെത്തിയ സ്ത്രീ; വീഡിയോ വൈറലാകുന്നു…

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവിടെ ആറു ദിവസത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകളില്‍ ചിലര്‍ ഓടിയത് മദ്യഷോപ്പുകളിലേക്കായിരുന്നു. മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുക എന്നതായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശ്യം. ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നീണ്ട ക്യൂവായിരുന്നു മദ്യശാലകള്‍ക്കു മുമ്പില്‍ കണ്ടത്. ഡല്‍ഹിയിലെ ഒരു മദ്യഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ മധ്യവയസ്‌കയായ സ്ത്രീയായിരുന്നു ഇന്നലെ സോഷ്യല്‍മീഡിയയില്‍ താരമായത്. എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍ മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെ കുറിച്ച് സ്ത്രീ നല്‍കിയ മറുപടി ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ശിവപുരി ഗീത കോളനിയിലെ മദ്യശാലയിലാണ് സ്ത്രീ മദ്യം വാങ്ങാനെത്തിയത്. മദ്യം വാങ്ങിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇവര്‍ നല്‍കിയ മറുപടിയാണ് നെറ്റിസണ്‍സിനെ ചിരിപ്പിച്ചത്. ഒരു വാക്സിനും മദ്യമെന്ന മരുന്നിന് തുല്യമാകില്ലെന്നായിരുന്നു…

Read More

മദ്യശാലകള്‍ തുറന്നതോടെ കോവിഡിനെ മറന്ന് ജനങ്ങള്‍ ! സാമൂഹിക അകലം പാലിക്കാതെ വന്‍ ക്യൂ; തിരക്ക് കാരണം ഡല്‍ഹിയിലെ മദ്യശാലകള്‍ അടച്ചു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച മദ്യശാലകള്‍ 40 ദിവസത്തിനു ശേഷം തുറന്നപ്പോള്‍ രാജ്യത്തെമ്പാടും കാണുന്നത് നീണ്ട ക്യൂ. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. ഏറെ നാള്‍ക്കു ശേഷം തുറന്ന മദ്യശാലയിലേക്ക് മദ്യപന്മാരുടെ ഒഴുക്കാണ് പലയിടത്തും കണ്ടത്. സാമൂഹിക അലകം പാലിക്കാതെ ജനം ഇരമ്പിയാര്‍ത്തതോടെ ഡല്‍ഹിയിലെ പല ഔട്ട്‌ലെറ്റുകള്‍ നേരത്തെ പൂട്ടി. മൂന്നാംഘട്ട ലോക്ക് ഡൗണില്‍ ഗ്രീന്‍, ഓറഞ്ച് മേഖലകളിലും റെഡ്സോണിലെ ഹോട്ട് സ്പോട്ടല്ലാത്ത പ്രദേശങ്ങളിലെ മദ്യ വില്‍പ്പനശാലകള്‍ തുറക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഭനദാര്‍ക്കര്‍ റോഡിലും നിരവധി വൈന്‍ ഷോപ്പുകളിലും മദ്യം വാങ്ങാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍ ക്യൂ നില്‍ക്കുന്നത്. അതേസമയം, ബാറുകളില്‍ ഇരുന്നുകൊണ്ടുള്ള മദ്യപാനത്തിന് ഇപ്പോഴും നിരോധനമുണ്ട്. മദ്യം വാങ്ങാന്‍ കടകള്‍ക്ക് മുന്നില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരേസമയം ക്യൂ നില്‍ക്കരുതെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.…

Read More