ജ​ന​ല​ഴി വ​ള​ച്ച് വി​ഗ്ര​ഹ​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു ! പു​റ​ത്തു ക​ട​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ ‘ലോ​ക്കാ​യി’;​വീ​ഡി​യോ വൈ​റ​ല്‍…

ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന ക​ള്ള​ന്‍ പു​റ​ത്തു ക​ട​ക്കാ​നാ​വാ​തെ കു​ടു​ങ്ങി. ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചെ​റി​യ ജ​ന​ല​ഴി​യ്ക്കു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തെ​ല​ങ്കാ​ന​യി​ലെ ശ്രീ​കാ​കു​ള​ത്താ​ണ് സം​ഭ​വം. മു​പ്പ​തു​കാ​ര​നാ​യ പാ​പ റാ​വു എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ജ​ന​ല​ഴി​ക​ള്‍ വ​ള​ച്ച് അ​ക​ത്തു ക​യ​റി​യ ഇ​യാ​ള്‍ വി​ഗ്ര​ഹ​ത്തി​ല്‍ നി​ന്നും ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന് സ​ഞ്ചി​യി​ലാ​ക്കി. തു​ട​ര്‍​ന്ന് തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നി​ടെ ജ​ന​ല​ഴി​ക​ളി​ല്‍ കു​ടു​ങ്ങി​യ ഇ​യാ​ള്‍​ക്ക് മു​ന്നോ​ട്ടും പി​ന്നോ​ട്ടും അ​ന​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യ​തോ​ടെ സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഗ്രാ​മ​വാ​സി​ക​ള്‍ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചെ​റി​യ ജ​ന​ലി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്ക് ക​യ​റി​യ​ത് അ​റി​ഞ്ഞ് നാ​ട്ടു​കാ​രും അ​മ്പ​ര​ന്നു. മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി പ​ണം ക​ണ്ടെ​ത്താ​ന്‍ ഇ​യാ​ള്‍ നേ​ര​ത്തെ​യും മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. വീ​ട്ടി​ല്‍ നി​ന്ന് പാ​ച​ത​വാ​ത​ക സി​ലി​ണ്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. മോ​ഷ​ണ​മു​ത​ല്‍ പോ​ലീ​സ് ഇ​യാ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Read More

കോഴിയെയും താറാവിനെയും മോഷ്ടിക്കുന്ന കോടീശ്വരന്‍ ! കാരണമായി പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസുകാരുടെ കണ്ണുതള്ളി

ബെയ്ജിംഗ്: കോഴി മോഷ്ടാക്കള്‍ എല്ലാ നാട്ടിലുമുണ്ട്. നല്ല ജീവിതം നയിക്കുന്ന ആളുകളാവില്ല ഇവരൊക്കെ. എന്നാല്‍ സ്വന്തം ബിഎംഡബ്ല്യു കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനായി കോഴികളെയും താറാവുകളെയും മോഷ്ടിച്ച കോടീശ്വരന്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചൈനയിലെ സിചുവാന്‍ പ്രവശ്യയില്‍ താമസിക്കുന്ന കോടീശ്വരനായ വ്യക്തിയാണ് വ്യത്യസ്തമായ മോഷണത്തിന് പിടിയിലായത്. രണ്ട് കോടിയിലധികം തുക മുടക്കിയാണ് ഇയാള്‍ ബിഎംഡബ്ല്യൂ വാങ്ങിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തുള്ള വീടുകളില്‍ നിന്നും കോഴികളും താറാവുകളും മോഷണം പോകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.  എന്നാല്‍ ഇതിനു പിന്നിലെ ആഡംബര ജീവിതം നയിക്കുന്ന കോടീശ്വരനാകുമെന്ന് നാട്ടുകാര്‍ കരുതിയില്ല. കോഴികളും താറാവുകളും മോഷണം പോകുന്നതായി നിരവധി പരാതികള്‍ പോലീസ് സ്റ്റേഷനില്‍ എത്താന്‍ തുടങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികള്‍ പരിശോധിച്ച പോലീസുദ്യോഗസ്ഥര്‍ പരാതി ലഭിച്ച ഗ്രാമങ്ങളില്‍ കൂടി ഒരാള്‍ ബൈക്കില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. നമ്പര്‍…

Read More