തുടര്‍ച്ചയായി ആവി പിടിച്ചാല്‍ കൊറോണ ചാകുമോ ? അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഡോക്ടര്‍; സത്യാവസ്ഥ ഇങ്ങനെ…

ഈ കോവിഡ് കാലത്തും വ്യാജ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. ആവി പിടിച്ചാല്‍ വൈറസ് നശിക്കുമെന്നതാണ് പുതിയ പ്രചരണം. ഇങ്ങനെ ലോകത്തുള്ള എല്ലാവരും ആവി പിടിച്ചാല്‍ കോവിഡ് ഈ ലോകത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നാണ് പ്രചരണം. എന്നാല്‍ ഈ പ്രചരണം വ്യാജമാണെന്ന് പറയുകയാണ് ഡോ. ഷിംന അസീസ്. ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ‘ആവി വാരാചാരണം’ വഴി കൊറോണ വൈറസ് മൂക്കിനകത്ത് വെന്ത് മരിക്കും, ലോകം കൊറോണ മുക്തമാകും എന്ന പോസ്റ്റ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയര്‍ ചെയ്ത് ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ… ഇവിടെ കമോണ്‍… ഇവിടെ ഒരു ഡോക്ടറും സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 1 വരെ രണ്ട് നേരം ചൂടുള്ള നീരാവി മൂക്കില്‍ വലിച്ച് കയറ്റിയാല്‍ കൊവിഡ് രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല. വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ് തോന്നിയാല്‍ അതിന് ആശ്വാസം കിട്ടാനും മൂക്കിനകത്തെ…

Read More