തണ്ണിമത്തന്‍ വിവാദം കൊഴുക്കുന്നു ! മാറു തുറക്കല്‍ സമരവുമായി വനിതകള്‍; സോഷ്യല്‍മീഡിയയില്‍ കത്തിപ്പടരുന്ന സമരത്തിനോട് ജനങ്ങളുടെ പ്രതികരണം ഇങ്ങനെ…

  സ്ത്രീവിമോചനത്തെ മാറിടവും അടിവസ്ത്രങ്ങളുമായി ബന്ധപ്പെടുത്തി നടത്തുന്ന ചര്‍ച്ചകള്‍ പലപ്പോഴും കേരളത്തെ ചൂടുപിടിപ്പിക്കാറുണ്ട്. ഇപ്പോള്‍ അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ‘മാറു തുറക്കല്‍’ സമരം. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ വേണ്ടി നടത്തിയ സമരത്തെ സ്ത്രീത്വത്തിന് വേണ്ടി കേരളചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ പ്രതിഷേധമായിട്ടാണ് ചരിത്രകാരന്മാര്‍ വിലയിരുത്തപ്പെടുന്നത്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്ത് ‘മാറു തുറക്കല്‍’ സമരം നടക്കുമ്പോള്‍ കാലത്തിന്റെ കാവ്യനീതി എന്നേ പറയാനാകൂ. ഫാറൂഖ് കോളജിലെ ഒരു അധ്യാപകന്റെ പ്രസംഗത്തിലെ വിവാദ പരാമര്‍ശമാണ് പുതിയ സമരത്തിന് വഴിതെളിയിച്ചത്. എന്നാല്‍ മാറുമറയ്ക്കല്‍ സമരത്തില്‍ നിന്നുള്ള വ്യത്യാസം മാറു തുറക്കല്‍ സമരം നടക്കുന്നത് ഫേസ്ബുക്കിലാണെന്നതാണ്. വസ്ത്രം കൊണ്ടു മറയ്ക്കാത്ത മാറിടങ്ങളുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്താണ് നിരവധി വനിതകള്‍ രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീകളുടെ പ്രകോപനപരമായ വസ്ത്രധാരണ രീതികളെ വിമര്‍ശിക്കാന്‍ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ നടത്തിയ ഉപമയാണ് വന്‍ വിവാദമായത്.…

Read More