രാജ്യം വിട്ട് പോവേണ്ടി വരുമെന്നു കരുതി ആ പ്രേമം ഉപേക്ഷിക്കുകയായിരുന്നു ! താന്‍ ‘ഒളിച്ചോടിയെന്ന്’ പ്രചരിപ്പിക്കുന്നവരോട് സുബി സുരേഷിന് പറയാനുള്ളത് ഇതാണ്…

മലയാളം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് സുബിസുരേഷ്. സൂര്യടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന ഷോയുടെ അവതാരകയും സുബിയാണ്. ഷോ ശ്രദ്ധിക്കപ്പെട്ടെങ്കിലും ചില വിവാദങ്ങളിലും താരം ചാടിയിട്ടുണ്ട്. കുട്ടികളോട് അവരുടെ മാതാപിതാക്കളുടെ സ്വകാര്യതയെക്കുറിച്ച് ചോദിക്കുന്ന സുബിയുടെ അവതരണം വിമര്‍ശനത്തിനു വിധേയമായിരുന്നു. എന്നിരുന്നാലും താരത്തിന് ആരാധകര്‍ ഏറെയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു വൈറലായി മാറിയത്. താനെങ്ങും പോയിട്ടില്ലെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നിരവധി തവണ താന്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. നമ്മുടെ ചാനലിലൂടെ പറയാത്തതിനാലാവും വീണ്ടും ഇതേ ചോദ്യങ്ങളെന്ന് പറഞ്ഞായിരുന്നു സുബി സംസാരിച്ച് തുടങ്ങിയത്. പ്രേമിച്ചിട്ടുണ്ടോ, ഇനി കല്യാണം കഴിക്കില്ലേയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. നിനക്കൊന്ന് കെട്ടിക്കൂടേ, നീ കെട്ടിയതാണോ, എന്താണ് കല്യാണം കഴിക്കാത്തതെന്നാണ് ചോദ്യം.…

Read More