അന്ന് പതിനൊന്നാം ദിവസം പാക്കിസ്ഥാന്റെ മുറ്റംവരെയെത്തിയ ഇന്ത്യന്‍ സേനയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഇന്ന് പൊട്ടിച്ചത് പാക്കിസ്ഥാന്റെ മുറ്റത്തുതന്നെ!! സര്‍ജിക്കല്‍ സ്‌ട്രൈക്കിലും വ്യോമസേന ആക്രമണത്തിലും സമാനതകള്‍ ഏറെ

പുല്‍വാമ ഭീകരാക്രമണം നടന്ന് പതിനൊന്നാം ദിവസമാണ് പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമ സേന ആക്രമണം നടത്തിയത്. ഉറി ഭീകരാക്രമണം നടന്ന് പതിനൊന്നാം ദിവസമാണ് പാക്ക് അധിനിവേശ കാഷ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത്. 2016 സെപ്റ്റംബര്‍ 18നാണ് ശ്രീനഗറില്‍നിന്നു 70 കിലോമീറ്റര്‍ അകലെ നിയന്ത്രണരേഖയോടു ചേര്‍ന്ന ഉറി സേനാ താവളത്തില്‍ രാവിലെ അഞ്ചരയോടെയാണു ഭീകരാക്രമണം ഉണ്ടായത്.

മൂന്നു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരരെയും സൈന്യം വധിക്കുകയായിരുന്നു. ഭീകരാക്രമണത്തിനിടെ ടെന്റുകളില്‍ തീപടര്‍ന്നാണു സൈനികരിലേറെയും മരിച്ചത്. ദോഗ്ര റജിമെന്റിലെ ജവാന്‍മാര്‍ കൂടാരങ്ങളില്‍ ഉറങ്ങുമ്പോള്‍ സൈനികവേഷത്തില്‍ സേനാതാവളത്തില്‍ കടന്ന ഭീകരര്‍ മൂന്നു മിനിറ്റില്‍ 17 ഗ്രനേഡുകളാണു പ്രയോഗിച്ചത്. തുടര്‍ന്നുണ്ടായ സ്‌ഫോടനങ്ങളില്‍ കൂടാരങ്ങളിലേക്കും തൊട്ടടുത്ത ബാരക്കുകളിലേക്കും തീപടരുകയായിരുന്നു.

ഉറിയിലെ ഭീകരാക്രമണത്തിനു തൊട്ടുപുറകെ അതിര്‍ത്തി കടന്ന് 2016 സെപ്റ്റംബര്‍ 29ന് രാത്രിയില്‍ ഇന്ത്യയുടെ മിന്നലാക്രമണം. പാക്ക് ഭീകര ഇടത്താവളങ്ങള്‍ തിരഞ്ഞുപിടിച്ച് തകര്‍ത്ത ആ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍’ ഇന്ത്യന്‍ കമാന്‍ഡോകള്‍ വധിച്ചത് 38 ഭീകരരെയാണ്. അര്‍ധരാത്രി മുതല്‍ പിറ്റേന്നു രാവിലെ എട്ടുവരെ നീണ്ട ആക്രമണത്തില്‍ ഇന്ത്യന്‍ ഭാഗത്ത് എല്ലാവരും സുരക്ഷിതരുമായിരുന്നു.

Related posts