സു​രേ​ഷ് ഗോ​പി​ക്ക് മ​റു​പ​ടി​യു​മാ​യി  എം.​വി. ഗോ​വി​ന്ദ​ൻ; ഒ​രു ഇ​ട​തുപ​ക്ഷ പ്ര​സ്ഥാ​ന​ത്തോ​ട് മ​ത്സ​രി​ച്ച് ജ​യി​ക്കാ​നൊ​ന്നും ബി​ജെ​പി  കേരളത്തിൽ വളർന്നിട്ടില്ല

ചാ​രും​മൂ​ട്: തൃ​ശൂ​രിലും ക​ണ്ണൂ​രിലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ഒ​രു ന​ട​ന്‍റെ ആ​വ​ശ്യം. ഗോ​വി​ന്ദ, ഗോ​വി​ന്ദ എ​ന്ന് പ​റ​ഞ്ഞ് അ​യാ​ൾ ഇ​പ്പോ​ൾ ന​ട​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും വി​ളി​ക്കു​ന്ന ദൈ​വ​നാ​മ​മാ​ണ് ഗോ​വി​ന്ദ. ഇ​യാ​ൾ മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​യു​ന്ന ക​ണ്ണൂ​രി​ലും തൃ​ശൂ​രി​ലും മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടും. സി​നി​മ​യി​ൽ ഡ​യ​ലോ​ഗ്ഫി​റ്റ് ചെ​യ്ത് ഒ​രു ഇ​ട​തുപ​ക്ഷ പ്ര​സ്ഥാ​ന​ത്തോ​ട് മ​ത്സ​രി​ച്ച് ജ​യി​ക്കാ​നൊ​ന്നും ബി​ജെ​പി കേ​ര​ള​ത്തി​ൽ വ​ള​ർ​ന്നി​ട്ടി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ബി​ജെ​പി പ​റ​ഞ്ഞ​ത് രാ​മ​ക്ഷേ​ത്രം ത​രാ​മെ​ന്ന് മാ​ത്ര​മാ​ണ്. പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​നും വീ​ടി​ല്ലാ​ത്ത​വ​നും രാ​മ​ക്ഷേ​ത്ര​മെ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക് ചാ​രും​മൂ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷിച്ച ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി എത്തി ! വികാരനിര്‍ഭരമായി ആ കൂടിക്കാഴ്ച…

വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും താന്‍ രക്ഷിച്ച കുഞ്ഞിനെ കാണാന്‍ നടനും എംപിയുമായ സുരേഷ്ഗോപി എത്തി. ജനിച്ചപ്പോള്‍ തന്നെ അമ്മ ഉപേക്ഷിച്ച ശ്രീദേവിയെയാണ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും സുരേഷ് ഗോപി ആലത്തൂരിലെ ജനസേവ ശിശുഭവനില്‍ എത്തിച്ചത്. സുരേഷ് ഗോപിയുടെ കാരുണ്യത്താല്‍ ജീവിതത്തിലേക്ക് കൈപിടിച്ച് നടന്ന അന്നത്തെ ആ കൊച്ചു പെണ്‍കുട്ടി ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്. രണ്ട് പതിറ്റാണ്ടിനുശേഷം അദ്ദേഹം വീണ്ടും ശ്രീദേവി കാണാന്‍ എത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു മുഹൂര്‍ത്തം ആണിതെന്ന് ശ്രീദേവി കരുതുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകളെ കാണാന്‍ മധുരപലഹാരങ്ങളും ആയിട്ടാണ് അദ്ദേഹം എത്തിയത്. അത് അവള്‍ക്ക് നല്‍കിക്കൊണ്ട് അവര്‍ സന്തോഷം പങ്കിട്ടു. കണ്ടു നില്‍ക്കുന്നവരുടെ കണ്ണിന് ഈറനണിയിക്കുന്ന മുഹൂര്‍ത്തമായിരുന്നു അത്. മധുരപലഹാരങ്ങള്‍ പങ്കിട്ട് ആലത്തൂരില്‍ അവളോടൊപ്പം സമയം ചെലവഴിച്ച അതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. കണ്ടുമുട്ടല്‍…

Read More