കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ യഹൂദ ആരാധനാലയമായ കടവുഭാഗം സിനഗോഗിനു മുന്നിലെ തീവയ്പുകേസ് പ്രതി എബിന് പോളുമായി പൊലിസ് ഇന്നലെ തെളിവെടുപ്പു നടത്തി. സിനഗോഗിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. സിനഗോഗിനു മുന്നില്‍ തീയിട്ടതെങ്ങനെയെന്ന് എബിന് പൊലിസിനോട് വിശദീകരിച്ചു. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയായിരുന്നു തെളിവെടുപ്പ്. അവധിദിവസമായതിനാല്‍ മാര്‍ക്കറ്റിനകത്ത് തിരക്കുണ്ടാകില്ലെന്നു കണ്ടാണ് തെളിവെടുപ്പ് ഇന്നലെ നടത്തിയത്. ഉച്ചകഴിഞ്ഞു മൂന്നോടെ എത്തിയ പൊലിസ്, എബിന് തീയിട്ട സിനഗോഗിനു മുന്നിലെ ഹോര്‍ട്ടികള്‍ച്ചര്‍ നഴ്സറിയിലായിരുന്നു തെളിവെടുപ്പു നടത്തിയത്. ബാനറുകളും ഫ്ലക്സുകളുമുള്പ്പടെ തീയിട്ടതെങ്ങനെയെന്ന് എബിന് പൊലിസിനോടു വിശദീകരിച്ചു. 20 അംഗ അന്വേഷണസംഘത്തിന്റെ തലവന്‍ എറണാകുളം സെന്‍ട്രല്‍ എസിപി സിബി ടോമിന്റെ നേതൃത്വത്തിലായിരുന്നു പത്തു മിനിറ്റ് മാത്രം നീണ്ട തെളിവെടുപ്പ്. പൊലിസിനെ വട്ടംകറക്കി പ്രതി ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ പ്രതി എബിന് പോള്‍ പൊലിസിനെ വട്ടം കറക്കുകയാണ്. ബോസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് എബിന് പ്രവര്‍ത്തിച്ചിരുന്നതെന്നു…
Read More