ബോ​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​ക്കു വ്യ​​​​ക്ത​​​​മാ​​​​യ ഉ​​​​ത്ത​​​​രം ന​​​​ല്‍​കാ​​​​തെ ക​​​​ട​​​​വു​​​​ഭാ​​​​ഗം സി​​​​ന​​​​ഗോ​​​​ഗി​​​​നു മു​​​​ന്നി​​​​ലെ തീ​​​​വ​​​​യ്പുകേ​​​​സ് പ്ര​​​​തി പൊ​​​​ലി​​​​സി​​​​നെ വ​​​​ട്ടംക​​​​റ​​​​ക്കുന്നു

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം മാ​​​​ര്‍​ക്ക​​​​റ്റി​​​​ലെ യ​​​ഹൂ​​​ദ ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​മാ​​​​യ ക​​​​ട​​​​വു​​​​ഭാ​​​​ഗം സി​​​​ന​​​​ഗോ​​​​ഗി​​​​നു മു​​​​ന്നി​​​​ലെ തീ​​​​വ​​​​യ്പുകേ​​​​സ് പ്ര​​​​തി എ​​​​ബി​​​​ന്‍ പോ​​​​ളു​​​​മാ​​​​യി പൊ​​​​ലി​​​​സ് ഇ​​​​ന്ന​​​​ലെ തെ​​​​ളി​​​​വെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തി. സി​​​ന​​​ഗോ​​​ഗി​​​​ലെ​​​​ത്തി​​​​ച്ചാ​​​​യി​​​​രു​​​​ന്നു തെ​​​​ളി​​​​വെ​​​​ടു​​​​പ്പ്. സി​​​​ന​​​​ഗോ​​​​ഗി​​​​നു​​​ മു​​​​ന്നി​​​​ല്‍ തീ​​​​യി​​​​ട്ട​​​​തെ​​​​ങ്ങ​​​​നെ​​​​യെ​​​​ന്ന് എ​​​​ബി​​​​ന്‍ പൊ​​​​ലി​​​​സി​​​​നോ​​​​ട് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ക​​​​സ്റ്റ​​​​ഡി കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ന്‍ ഒ​​​​രു ദി​​​​വ​​​​സം മാ​​​​ത്രം ശേ​​​​ഷി​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു തെ​​​​ളി​​​​വെ​​​​ടു​​​​പ്പ്. അ​​​​വ​​​​ധിദി​​​​വ​​​​സ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ മാ​​​​ര്‍​ക്ക​​​​റ്റി​​​​ന​​​​ക​​​​ത്ത് തി​​​​ര​​​​ക്കു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു ക​​​​ണ്ടാ​​​​ണ് തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ഇ​​​ന്ന​​​ലെ ന​​​​ട​​​​ത്തി​​​​യ​​​​ത്. ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു മൂ​​​​ന്നോ​​​​ടെ എ​​​​ത്തി​​​​യ പൊ​​​​ലി​​​​സ്, എ​​​​ബി​​​​ന്‍ തീ​​​​യി​​​​ട്ട സി​​​​ന​​​​ഗോ​​​​ഗി​​​​നു മു​​​​ന്നി​​​​ലെ ഹോ​​​​ര്‍​ട്ടി​​​​ക​​​​ള്‍​ച്ച​​​​ര്‍ ന​​​​ഴ്‌​​​​സ​​​​റി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ളി​​​​വെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തി​​​​യ​​​​ത്. ബാ​​​​ന​​​​റു​​​​ക​​​​ളും ഫ്ല​​​​ക്‌​​​​സു​​​​ക​​​​ളു​​​​മു​​​​ള്‍​പ്പ​​​​ടെ തീ​​​​യി​​​​ട്ട​​​​തെ​​​​ങ്ങ​​​​നെ​​​​യെ​​​​ന്ന് എ​​​​ബി​​​​ന്‍ പൊ​​​​ലി​​​​സി​​​​നോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. 20 അം​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​ന്‍ എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ എ​​​​സി​​​​പി സി​​​​ബി ടോ​​​​മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​ത്തു മി​​​​നി​​​​റ്റ് മാ​​​​ത്രം നീ​​​​ണ്ട തെ​​​​ളി​​​​വെ​​​​ടു​​​​പ്പ്.

പൊ​​​​ലി​​​​സി​​​​നെ വ​​​​ട്ടംക​​​​റ​​​​ക്കി പ്ര​​​​തി

ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​ക്കൊ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​തെ പ്ര​​​​തി എ​​​​ബി​​​​ന്‍ പോ​​​​ള്‍ പൊ​​​​ലി​​​​സി​​​​നെ വ​​​​ട്ടം ക​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണ്. ബോ​​​​സ് എ​​​​ന്ന​​​​യാ​​​​ളു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് എ​​​​ബി​​​​ന്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ഇ​​​​താ​​​​രാ​​​​ണെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ പൊ​​​​ലി​​​​സി​​​​നാ​​​​യി​​​​ട്ടി​​​​ല്ല. ബോ​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​ക്കു വ്യ​​​​ക്ത​​​​മാ​​​​യ ഉ​​​​ത്ത​​​​രം ന​​​​ല്‍​കാ​​​​തെ​​​​യാ​​​​ണ് പ്ര​​​​തി ഒ​​​​ഴി​​​​ഞ്ഞു​​​മാ​​​​റു​​​​ന്ന​​​​ത്. ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​ക്കെ​​​​ല്ലാം അ​​​​റി​​​​യി​​​​ല്ല എ​​​​ന്ന മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണ് ഇ​​​​യാ​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​ത്. ബോ​​​​സി​​​​നോ​​​​ട് എ​​​​കെ 47 ഉ​​​​ള്‍​പ്പ​​​​ടെ ആ​​​​യു​​​​ധ​​​​ങ്ങ​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന ചാ​​​​റ്റു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​യാ​​​​ളു​​​​ടെ അ​​​​ജ്ഞാ​​​​ത ടെ​​​​ലി​​​​ഗ്രാം ചാ​​​​റ്റു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ടെ​​​​ലി​​​​ഗ്രാം ക​​​​മ്പ​​​​നി​​​​ക്ക് പൊ​​​​ലി​​​​സ് ക​​​​ത്ത​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്. മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ​​​​യി​​​​ലെ യൂ​​​​സ്ഡ് കാ​​​​ര്‍ ഷോ​​​​റൂ​​​​മി​​​​ല്‍ തീ​​​​യി​​​​ട്ട​​​​തി​​​​ന് 5,000 രൂ​​​​പ​​​​യും സി​​​​ന​​​​ഗോ​​​​ഗി​​​​നു​​​ മു​​​​ന്നി​​​​ല്‍ തീ​​​​യി​​​​ട്ട​​​​തിന് ര​​​​ണ്ടു​​​​ല​​​​ക്ഷം രൂ​​​​പ മൂ​​​​ല്യ​​​​മു​​​​ള്ള ക്രി​​​​പ്‌​​​​റ്റോ ക​​​​റ​​​​ന്‍​സി​​​​യും ഇ​​​​യാ​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി മൊ​​​​ഴി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.
ക​​​​സ്റ്റ​​​​ഡി കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന ഇ​​​​ന്ന് പ്ര​​​​തി​​​​യെ വീ​​​​ണ്ടും കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കും. പ്ര​​​​തി അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ വീ​​​​ണ്ടും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വാ​​​​ങ്ങി ചോ​​​ദ്യം​​​​ചെ​​​​യ്യു​​​​മെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്.

മൂ​വാ​റ്റു​പു​ഴ​യി​ൽ എ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ്

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: എ​​​​ബി​​​​ന്‍ പോ​​​​ളി​​​​നെ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചും തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി. സി​​​​ന​​​​ഗോ​​​​ഗി​​​​നു​​​ പു​​​​റ​​​​മെ ഇ​​​​യാ​​​​ള്‍ മാ​​​​സ​​​​ങ്ങ​​​​ള്‍​ക്കു​​​മു​​​​ന്പ് തീ​​​​വ​​​​ച്ച മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ​​​​യി​​​​ലെ യൂ​​​​സ്ഡ് കാ​​​​ര്‍ ഷോ​​​​റൂ​​​​മി​​​​ലും പ​​​​ട​​​​ക്കം വാ​​​​ങ്ങി​​​​യ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യി​​​​ലും തീ​​​​ കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ലൈ​​​​റ്റ​​​​ര്‍ വാ​​​​ങ്ങി​​​​യ പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശി​​​​ലെ ക​​​​ട​​​​യി​​​​ലും പെ​​​​ട്രോ​​​​ള്‍ വാ​​​​ങ്ങി​​​​യ പെ​​​​ട്രോ​​​​ള്‍ പ​​​​മ്പു​​​​ക​​​​ളി​​​​ലും വാ​​​​ള​​​​കം അ​​​​മ്പ​​​​ലം​​​​പ​​​​ടി​​​​യി​​​​ല്‍ തീ​​​​യി​​​​ട്ട വീ​​​​ട്ടി​​​​ലും എ​​​​ത്തി​​​​ച്ച് തെ​​​​ളി​​​​വെ​​​​ടു​​​​ത്തു.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ച​​​​ര​​​​യോ​​​​ടെ വ​​​​ന്‍ പൊ​​​​ലി​​​​സ് സം​​​​ഘ​​​​ത്തി​​​​ന്‍റെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​​യി​​​​രു​​​​ന്നു തെ​​​​ളി​​​​വെ​​​​ടു​​​​പ്പ്. സി​​​​ന​​​​ഗോ​​​​ഗി​​​​ലും തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യി​​​​ലും പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശി​​​​ലും തെ​​​​ളി​​​​വെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തി​​​​യ​​​ശേ​​​​ഷ​​​​മാ​​​​ണ് മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ വാ​​​​ള​​​​ക​​​​ത്തു​​​​ള്ള ര​​​​ണ്ടു കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ത്തി​​​​യ​​​​ത്.

Related posts

Leave a Comment