തമ്പാനൂരില്‍ ഭിക്ഷ യാചിച്ചത് മലപ്പുറത്തെ സ്വകാര്യ സ്‌കൂളിലെ മുന്‍ ഗണിതാധ്യാപിക വല്‍സ; ഒരു മകനുള്ള, പെന്‍ഷന്‍ ലഭിക്കുന്ന ടീച്ചറുടെ ജീവിതത്തില്‍ സംഭവിച്ചതെന്ത് ; ടീച്ചര്‍ക്ക് ഇഡലി വാങ്ങിക്കൊടുത്ത വിദ്യയ്ക്ക് ഫോണ്‍കോള്‍ പ്രവാഹം

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയ്ക്ക് ഇഡലി വാങ്ങിക്കൊടുത്ത വിദ്യ എന്ന പെണ്‍കുട്ടി ആ ചിത്രങ്ങള്‍ ഫേസ്ബുക്കിലുമിട്ടിരുന്നു. ഇപ്പോള്‍ വിദ്യയെ തേടിയെത്തുന്നത് നിലക്കാത്ത ഫോണ്‍കോളുകളാണ്. വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…ഇന്നു രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ഒരു സുഹൃത്തിനേയും കാത്ത് നില്ക്കുകയായിരുന്നു. മുഷിഞ്ഞ വസ്ത്രത്തില്‍ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്. തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകള്‍ താഴെ. അടുത്തു നിന്ന മരത്തില്‍ നിന്നും കൊമ്പുകള്‍ പതിയെ താഴ്ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതില്‍ നില്‍ക്കുന്ന ചെറിയ കായ പറിച്ചു കഴിക്കുന്നു. ‘വിശക്കുന്നുണ്ടോ?’ ഞാന്‍ ചോദിച്ചു.” സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണെന്ന് വിദ്യ എം.ആര്‍ പറയുന്നു. പിന്നീട് കൂടുതല്‍ ചോദിച്ചപ്പോള്‍ അറിഞ്ഞത് അമ്പരപ്പിക്കുന്ന ഒരു കഥയാണ്.തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരില്‍ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന…

Read More