രാത്രിയില്‍ ലിത്വാനിയയില്‍ നിന്നു വിളിയെത്തി ! കേട്ടപാതി കേള്‍ക്കാത്ത പാതി ഓടി ഓഫീസിലെത്തി സമയം നഷ്ടപ്പെടാതിരിക്കാന്‍ ജനല്‍ വഴി ഏണി ചാരി അകത്തു കടന്നു; ജോയിന്റ് ആര്‍ടിഒ ശ്രീപ്രകാശിന്റെ സാഹസികത മൂന്നു കുട്ടികളെ രക്ഷിച്ചത് ലിത്വാനിയയിലെ ജയില്‍വാസത്തില്‍ നിന്നും…

കൃത്യനിര്‍വഹണത്തിന്റെ ഉത്തമമാതൃകയായി ജോയിന്റ് ആര്‍ടിഒ ശ്രീപ്രകാശ് മാറിയപ്പോള്‍ ലിത്വാനിയയില്‍ ജയില്‍വാസത്തില്‍ നിന്ന് രക്ഷപ്പെട്ടത് മൂന്നു കുട്ടികള്‍. തൃശൂര്‍ ചേലാട്ടുകരയില്‍ നിന്നും ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാന്‍ ലാത്വിയയില്‍ എത്തിയ നിധീഷ് ജോയിയും മൂന്ന് കൂട്ടുകാരും തുടര്‍ച്ചയായി ഒരാഴ്ച അവധി കിട്ടിയപ്പോഴാണ് തൊട്ടടുത്ത രാജ്യങ്ങളിലേക്ക് ടൂര്‍ പ്ലാന്‍ ചെയ്തത്. ലിത്വാനിയ, എസ്റ്റോണിയ അടക്കമുള്ള ബാള്‍ട്ടിക് രാജ്യങ്ങളിലേക്ക് കാറില്‍ വിനോദയാത്ര പോകാനായിരുന്നു പദ്ധതി. തൊട്ടടുത്ത ദിവസം തന്നെ ഈ വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് എടുത്ത കാറില്‍ യാത്ര തിരിച്ചു. ഉച്ചകഴിഞ്ഞ് ലിത്വോന അതിര്‍ത്തി കടക്കവെ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ രേഖകള്‍ ആവിശ്യപ്പെട്ടു. വാഹനത്തിന്റെ രേഖകള്‍ ശരിയെന്ന് ഉറപ്പു വരുത്തിയ പൊലീസ് ഡ്രൈവിങ് സീറ്റില്‍ ഇരുന്ന നിധീഷിനോട് ലൈസന്‍സ് ആവിശ്യപ്പെടുകയായിരുന്നു. എന്നാല്‍ ലൈസന്‍സിന്റെ പകര്‍പ്പ് മാത്രമാണ് നിഥീഷിന്റെ കൈയില്‍ ഉണ്ടായിരുന്നത്. ഇത് അംഗീകരിക്കാന്‍ ലിത്വാനിയന്‍ പൊലീസ് തയ്യാറായില്ല .നാലു പേരെയും കസ്റ്റഡിയില്‍…

Read More