മോർഫ് ചെയ്ത ചിത്രത്തിൽ ഒന്നിൽ  സ്വന്തം അമ്മയുടെ ചിത്രവും; എഡിറ്റ് ചെയ്യുന്നതിനിടെ യുവാക്കൾ തമ്മിൽ കൂട്ടയടി; തുറവൂരിലെ മോർഫിംഗ് സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തു​റ​വൂ​ർ: സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്ത് മോ​ർ​ഫ് ചെ​യ്യു​ക​യും അ​ശ്ലീല ചു​വ​യോ​ടെ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി. ക​ള​രി​ക്ക​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പ്ര​ണ​വ് (22), ശ്രീ​ദേ​വ് (19), ആ​കാ​ശ്(19) ദീ​പി​ൽ (19), അ​മ​ൽ​ദേ​വ് (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് ക​ള​രി​ക്ക​ൽ ഭാ​ഗ​ത്തെ മു​പ്പ​തോ​ളം വ​രു​ന്ന സ്ത്രീ​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ്. പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ അ​മ്മ​യു​ടെ ഫോ​ട്ടോ ഇ​ത്ത​ര​ത്തി​ൽ എ​ടു​ത്ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടിയതാണ് സം​ഭ​വം പു​റ​ത്ത​റി​യാൻ കാരണം. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ക​ള​രി​ക്ക​ൽ ഭാ​ഗ​ത്തെ നി​ര​വ​ധി സ്ത്രീ​ക​ളു​ടെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഫോ​ട്ടോ, ഇ​വ​ർ ന​ട​ന്നു പോ​കു​ന്പോ​ൾ ഇ​വ​ർ അ​റി​യാ​തെ വ​ഴി​യി​ൽനി​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ എ​ടു​ത്ത് അ​ശ്ലീല​മാ​യി ചി​ത്രീ​ക​രി​ച്ച്, മോ​ശ​മാ​യ രീ​തി​യി​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വ​ർ​ണി​ച്ച് പ​ര​സ്പ​രം കൈ​മാ​റി​യ സം​ഭ​വ​ത്തി​ൽ ആ​ണ്…

Read More