ബഹിരാകാശത്തെ കോടികളുടെ നിധിയില്‍ കണ്ണും നട്ട് നാസയും ചൈനയും; 5000 കോടിയുടെ നിധി ഛിഹ്നഗ്രഹങ്ങളില്‍; ആളില്ലാ പേടകങ്ങള്‍ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളിലിറങ്ങാന്‍ ചൈന

കടലിനടിയിലുള്ള നിധി തപ്പി ഇറങ്ങുന്ന പര്യവേഷകര്‍ അനവധിയാണ്. ഇതുപോലൊരു നിധി തപ്പിയാണ് അമേരിക്കയുടെ നാസയും ചൈനയും ഇറങ്ങുന്നത്. പക്ഷെ നിധി കടലിലല്ല ബഹിരാകാശത്താണ്. 5000 കോടിയിലേറെ ഡോളര്‍ വിലവരുന്ന പ്ലാറ്റിനമാണ് ഈ പറഞ്ഞ നിധി. സൗരയൂഥത്തിലെ അനേകം ഛിന്നഗ്രഹങ്ങളിലാണ് ഇതുപോലെയുള്ള പ്ലാറ്റിനം നിക്ഷേപം ഉള്ളത്. ഇവയില്‍ പലതും ഭൂമിയ്ക്ക് ഭീഷണിയുമാണ്. ഛിന്നഗ്രഹങ്ങളില്‍ ആളില്ലാപേടകങ്ങളിറക്കി ധാതുക്കളും ലോഹങ്ങളും ഖനനം ചെയ്‌തെടുക്കാനുള്ള പദ്ധതി തയാറാക്കുകയാണ് ചൈന. ഛിന്നഗ്രഹങ്ങളെപ്പറ്റി പഠിക്കാന്‍ നാസ ഇതിനോടകം രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അവയുടെയും ലക്ഷ്യവും ഖനനം തന്നെ. ചൈനയാകട്ടെ എന്നായിരിക്കും പേടകം യാത്ര തിരിക്കുക, ഏത് ചിന്നഗ്രഹത്തെയാണ് ലക്ഷ്യം വയ്ക്കുക തുടങ്ങിയ കാര്യങ്ങളാലോചിച്ച് കണ്‍ഫ്യൂഷനിലാണ്. ബഹിരാകാശ പരീക്ഷണങ്ങള്‍ക്കായുള്ള ബജറ്റ് അവര്‍ കുത്തനെ കൂട്ടുകയും ചെയ്തു. ഛിന്നഗ്രഹ ഖനനമാണ് അടുത്ത ലക്ഷ്യമെന്ന് ചൈനയുടെ ലൂണാര്‍ മിഷന്‍ തലവന്‍ വ്യക്തമാക്കുകയും ചെയ്തു. മുടക്കുന്ന കാശിനേക്കാളും അനേകമിരട്ടി മൂല്യം വരുന്ന…

Read More