ത്രി​പു​ര​യി​ല്‍ സ​ഹ​താ​പ​മി​ല്ല ! അ​ന്ത​രി​ച്ച സി​പി​എം എം​എ​ല്‍​എ​യു​ടെ മ​ക​ന് വ​മ്പ​ന്‍ തോ​ല്‍​വി

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി സ​മ്മാ​നി​ച്ച ആ​ഘാ​ത​ത്തി​ല്‍ നി​ന്ന് മു​ക്ത​രാ​വും മു​മ്പ് സി​പി​എ​മ്മി​ന് നി​രാ​ശ പ​ക​ര്‍​ന്ന് മ​റ്റൊ​രു തോ​ല്‍​വി​യു​ടെ വാ​ര്‍​ത്ത കൂ​ടി.

ത്രി​പു​ര​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​റ്റിം​ഗ് സീ​റ്റി​ല്‍ സി​പി​എം ക​ന​ത്ത തോ​ല്‍​വി​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.

സി​പി​എ​മ്മി​ന്റെ സി​റ്റിം​ഗ് സീ​റ്റാ​യ ബോ​ക്‌​സാ ന​ഗ​റി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ത​ഫാ​ജ്ജ​ല്‍ ഹു​സൈ​ന്‍ 30,237 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്.

ത​ഫാ​ജ്ജ​ല്‍ ഹു​സൈ​ന് 34,146 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ സി​പി​എം സ്ഥാ​നാ​ര്‍​ത്ഥി മി​സാ​ന്‍ ഹു​സൈ​ന് 3909 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ബോ​ക്‌​സാ​ന​ഗ​റി​ല്‍ സി​പി​എ​മ്മി​ന്റെ ഷം​സു​ല്‍ ഹ​ഖാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചി​രു​ന്ന​ത്.

4,849 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ജ​യം. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ക​ന്‍ മി​സാ​ന്‍ ഹു​സൈ​ന്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​യാ​യ​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മ​റ്റൊ​രു മ​ണ്ഡ​ല​മാ​യ ധ​ന്‍​പൂ​രി​ലും ബി​ജെ​പി വി​ജ​യി​ച്ചു. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ മ​ണ്ഡ​ല​ത്തി​ല്‍ 18,871 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ബി​ന്ദു ദേ​ബ്‌​നാ​ഥ് വി​ജ​യി​ച്ച​ത്.

ബി​ന്ദു ദേ​ബ്‌​നാ​ഥി​ന് 30,017 വോ​ട്ടും സി​പി​എ​മ്മി​ലെ കൗ​ശി​ക് ച​ന്ദ​ക്ക് 11,146 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

2023ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 3500 വോ​ട്ടി​നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തി​മ ഭൗ​മി​ക് ഇ​വി​ടെ സി​പി​എം സ്ഥാ​നാ​ര്‍​ത്ഥി​യെ തോ​ല്‍​പ്പി​ച്ച​ത്. പ്ര​തി​മ ഭൗ​മി​ക് രാ​ജി​വെ​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

അ​തേ​സ​മ​യം, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് സി​പി​എം ആ​രോ​പി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് വോ​ട്ടെ​ണ്ണ​ല്‍ ബ​ഹി​ഷ്‌​ക​രി​ക്കു​ക​യും ചെ​യ്തു.

ബോ​ക്‌​സാ​ന​ഗ​റി​ല്‍ വ്യാ​പ​ക അ​ക്ര​മം ന​ട​ന്ന​താ​യും ബൂ​ത്തു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യും സി​പി​എം ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ടെ​ടു​പ്പ് വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

Related posts

Leave a Comment