സീരിയല്‍ കാണുന്നതിനിടെ ചോറ് ചോദിച്ച ഭര്‍ത്താവിനെ വാക്കത്തിയ്ക്ക് വെട്ടി വീഴ്ത്തി ഭാര്യ ! വെട്ടുകൊണ്ട ഭര്‍ത്താവ് ആശുപത്രിയിലായി; കുമരകത്ത് നടന്ന ഇടിവെട്ട് സംഭവം ഇങ്ങനെ…

ടിവി സീരിയലുകള്‍ പലകുടുംബങ്ങളെയും കുട്ടിച്ചോറാക്കുന്നുവെന്ന് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തിയെങ്കിലും സംഭവം കൈവിട്ടു പോകുമെന്ന് ആരും കരുതിക്കാണില്ല. അത്തരത്തില്‍ കൈവിട്ട അക്രമണമാണ് കുമരകത്ത് അരങ്ങേറിയത്. സീരിയല്‍ കാണുന്നതിനിടെ ആഹാരം ചോദിച്ച ഭര്‍ത്താവിനെ വാക്കത്തിക്ക് വെട്ടിയത് കഴിഞ്ഞ ദിവസം രാത്രിയിലാണ്. വെട്ടുകൊണ്ട ഭര്‍ത്താവ് ആശുപത്രിയിലുമായി. ഭാര്യയെയും മാതാപിതാക്കളെയും കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യലഹരിയില്‍ ഭാര്യാഗൃഹത്തിലേക്ക് എത്തിയ ഭര്‍ത്താവ് ടിവിയില്‍ സീരിയല്‍ കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ചോറുവിളമ്പാന്‍ ആവശ്യപ്പെടുകയായിരുന്നു. ന്നാല്‍ സീരിയല്‍ ലഹരിയിലായിരുന്ന ഭാര്യ ഭര്‍ത്താവ് പറഞ്ഞതിനോട് കേട്ടഭാവം പോലും കാണിച്ചില്ല. ഇതോടെ ഭര്‍ത്താവ് ഭാര്യയോട് കയര്‍ത്തു സംസാരിച്ചു. ഇരുവരും വാക്കേറ്റം തുടങ്ങി ഒടുവില്‍ കൈയാങ്കളിയിലെത്തി. ഇതോടെ ഭാര്യാപിതാവും മാതാവും വിഷയത്തില്‍ ഇടപെട്ടതോടെ കൂട്ടത്തല്ലായി. ഇതിനിടെയാണ് ഭാര്യ ഭര്‍ത്താവിനെ വെട്ടിവീഴ്ത്തിയത്. മണര്‍കാട് സ്വദേശി അഭിലാഷ് (34) ആണ് പരിക്കേറ്റ്…

Read More

സീരിയലില്‍ മുഴുകിയിരുന്ന വീട്ടമ്മയെ കള്ളന്‍ പറ്റിച്ചു ! സീരിയല്‍ കാഴ്ച മൂലം നഷ്ടമായത് അഞ്ചരപവന്റെ സ്വര്‍ണമാല; സംഭവം ഇങ്ങനെ…

സീരിയല്‍ കണ്ടുകൊണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന അഞ്ചരപവന്റെ മാല മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മേവനക്കോണം സ്വദേശിനിയായ വീട്ടയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. ഇവര്‍ സീരിയലില്‍ മുഴുകിയിരിക്കുകയായിരുന്നു. മുന്‍വശത്തെ വാതില്‍തുറന്നിട്ടിരുന്നു.സീരിയല്‍ കണ്ടു കൊണ്ടിരിക്കെ മുന്‍ വശത്തെ വാതിലില്‍ കൂടി ആരോ അകത്തുകയറി. എന്നാല്‍ അത് ഭര്‍ത്താവാണ് വന്നതെന്ന് കരുതി ശ്രദ്ധിക്കാതിരുന്ന വീട്ടമ്മയുടെ അടുത്തെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് കടക്കുകയായിരുന്നു. ഇവര്‍ ബഹളം വച്ചതിനെതുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടു. പാരിപ്പള്ളി പോലീസ് കേസെടുത്തു. സീരിയലില്‍ മുഴുകി സര്‍വവും മറക്കുന്നവര്‍ക്ക് ഒരു പാഠമാവട്ടെ ഈ സംഭവമെന്ന് നമുക്ക് പ്രത്യാശിക്കാം.

Read More