പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് യു​ക്രെ​യ്നി​ൽ നി​ന്നു മ​ട​ങ്ങി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ക്ഷ​ണി​ച്ച് റ​ഷ്യ

ചെ​ന്നൈ: യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​ക്രെ​യ്നി​ലു​ണ്ടായിരുന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി റ​ഷ്യ. പ​ഠ​നം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് റ​ഷ്യ അ​റി​യി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും മെ​ഡി​ക്ക​ല്‍ സി​ല​ബ​സ് ഒ​ന്നാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് റ​ഷ്യ രം​ഗ​ത്തെ​ത്തി​യ​ത്.

യു​ക്രെ​യ്‌​നി​ലെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും റ​ഷ്യ​ന്‍ ഭാ​ഷ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്. റ​ഷ്യ​ന്‍ ഭാ​ഷ അ​റി​യാ​വു​ന്ന​വ​രെ രാ​ജ്യ​ത്തേ​ക്ക് ഏ​റ്റ​വും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് റ​ഷ്യ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ഒ​ലെ​ഗ് അ​വ്‌​ദേ​വ് ചെ​ന്നൈ​യി​ല്‍ അ​റി​യി​ച്ചു.

റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് ജീ​വ​നു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി വ​ന്ന​ത്.

Related posts

Leave a Comment