യുക്രെയ്നിൽ റഷ്യൻ ആക്രമണം; 51 മരണം

കീ​വ്: വ​ട​ക്കു​കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 51 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഖാ​ർ​കീ​വി​ലെ കു​പി​യാ​ൻ​സ്കി​നടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലെ പ​ല​ച​ര​ക്കു​ക​ട​യി​ലും ക​ഫേ​യി​ലും ഷെ​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു​വെ​ന്നു യു​ക്രെ​യ്ൻ സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

മ​രി​ച്ച​വ​രി​ൽ ആ​റു വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. അ​ടു​ത്തി​ടെ റ​ഷ്യ​ൻ സേ​ന യു​ക്രെ​യ്നി​ൽ ന​ട​ത്തു​ന്ന ഏ​റ്റ​വും മാ​ര​ക ആ​ക്ര​മ​ണ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

റ​ഷ്യ​ൻ സേ​ന ഇ​ന്ന​ലെ യു​ക്രെ​യ്നി​ലു​ട​നീ​ളം ഡ്രോ​ൺ ആ​ക്ര​മ​ണ​വും ന​ട​ത്തി. ഇ​റേ​നി​യ​ൻ നി​ർ​മി​ത ഡ്രോ​ണു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. റ​ഷ്യ തൊ​ടു​ത്ത 29 ഡ്രോ​ണു​ക​ളി​ൽ 24ഉം ​വെ​ടി​വ​ച്ചി​ട്ട​താ​യി യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​തി​നി​ടെ, യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി തെ​ക്ക​ൻ സ്പെ​യി​നി​ലെ ഗ്ര​നാ​ഡ​യി​ൽ എ​ത്തി. ശൈ​ത്യ​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് യു​ക്രെ​യ്ൻ സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് യോ​ഗം.

 

Related posts

Leave a Comment