കടുത്ത തീരുമാനത്തിൽ ഉറച്ച് കേന്ദ്രം; വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ പ​ഠ​നം തു​ട​രാ​നാ​വി​ല്ല

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ പ​ഠ​നം തുട​രാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. നി​ല​വി​ലെ നി​യ​മ​ത്തി​ല്‍ ഇ​തി​നു വ്യ​വ​സ്ഥ​യി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലും,യു​ക്രൈ​നി​ലെ യു​ദ്ധം സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി മൂ​ല​വും നി​ര​വ​ധി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രു​ടെ തു​ട​ര്‍​പ​ഠ​നം സം​ബ​ന്ധി​ച്ച വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത്.

അ​മ്പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്. ഇ​വ​രി​ല്‍ ന​ല്ലൊ​രു വി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളാ​ണ്.

വി​ദേ​ശ​ത്തു നി​ന്നു മ​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​വി​ടെ തു​ട​ര്‍​പ​ഠ​നം ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രം അ​ന്തി​മ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ത്ത​ര​ത്തി​ല്‍ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​സ്ഥാ​ന​ത്തെ കോ​ളേ​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കി​യ ബം​ഗാ​ൾ സ​ര്‍​ക്കാ​രിന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

അ​വ​സാ​ന​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​വ​സ​രം ന​ല്‍​കി​യ ശേ​ഷം ഫോ​റി​ന്‍ മെ​ഡി​ക്ക​ല്‍ ഗ്രാ​ജു​വേ​റ്റ് എ​ക്‌​സാം എ​ന്ന സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല.

Related posts

Leave a Comment